പരസ്യമായി പരിനീതിയുടെ തടിയെ കളിയാക്കി സിദ്ധാര്‍ത്ഥ്; വേദനയില്‍ മുഖം വാടി പരിനീതി; വീഡിയോ

ബോളിവുഡിലെ മുന്‍നിര നായികമാരോട് പോലും കാണിക്കുന്ന വിവേചനവും സ്ത്രീവിരുദ്ധ സമീപനങ്ങളും ഒരുപാട് കണ്ടിട്ടുണ്ട്. നായകന്മാര്‍ പരസ്യമായി തന്നെ തങ്ങളുടെ നായികമാരേയും ചിലപ്പോള്‍ കാമുകി കൂടിയായ നായികയേയും അപമാനിക്കുന്നത് പലപ്പോഴും സംഭവിച്ചിട്ടുണ്ട്. സല്‍മാന്‍ ഖാന്‍ മുതല്‍ രണ്‍ബീര്‍ കപൂര്‍ വരെ ഇങ്ങനെ തങ്ങളുടെ നായികമാരേയും പങ്കാളിമാരേയുമൊക്കെ പരസ്യമായി അപമാനിച്ച് ആരാധകരുടെ അനിഷ്ടം നേടിയവരാണ്.

ഇപ്പോഴിതാ ഇത്തരത്തിലൊരു വീഡിയോ സോഷ്യല്‍ മീഡിയയുടെ കണ്ണ് പെട്ടിരിക്കുകയാണ്. യുവതാരങ്ങളായ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും പരിനീതി ചോപ്രയുമാണ് വീഡിയോയിലുള്ളത്. പരസ്യമായി പരിനീതിയെ തടിയുടെ പേരില്‍ അപമാനിക്കുന്ന സിദ്ധാര്‍ത്ഥ് ആണ് വീഡിയോയിലുള്ളത്. തന്റെ വണ്ണത്തിന്റെ പേരില്‍ നിരന്തരം സോഷ്യല്‍ മീഡിയയുടെ ഫാറ്റ് ഷെയ്മിംഗ് നേരിടുന്ന താരമാണ് പരിനീതി.

Sidharth Malhotra

2014 ല്‍ പുറത്തിറങ്ങിയ ഹസീ തോ ഫസീ എന്ന ചിത്രത്തില്‍ പരിനീതിയും സിദ്ധാര്‍ത്ഥും ഒരുമിച്ച് അഭിനയിച്ചിരുന്നു. വിനില്‍ മാത്യുവായിരുന്നു സിനിമയുടെ സംവിധാനം. ഈ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ നടന്ന സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. ഏക് വില്ലന്‍ എന്ന ചിത്രത്തിന് വേണ്ടി തന്റെ വണ്ണം കൂട്ടിയതിനെക്കുറിച്ച് സിദ്ധാര്‍ത്ഥിനോട് ചോദിക്കവെയായിരുന്നു താരത്തിന്റെ പ്രതികരണം.

''ശ്രമം നടക്കുന്നുണ്ട്. ഞാന്‍ ഇവളില്‍ നിന്നുമാണ് പഠിക്കുന്നത്. തടി കൂട്ടാനുള്ള ടിപ്‌സ് ഞാന്‍ ഇവളില്‍ നിന്നും പഠിക്കുന്നു. തടി കുറയ്ക്കാനുള്ള ടിപ്‌സ് ഞാന്‍ ഇവള്‍ക്കും കൊടുക്കുന്നു'' എന്നാണ് സിദ്ധാര്‍ത്ഥ് പറഞ്ഞത്. തമാശയായി സിദ്ധാര്‍ത്ഥ് പറഞ്ഞ വാക്കുകളിലെ സ്ത്രീവിരുദ്ധതയും ബോഡി ഷെയ്മിംഗുമാണ് സോഷ്യല്‍ മീഡിയയുടെ വിചാരണയ്ക്ക് വിധേയമാകുന്നത്. സിദ്ധാര്‍ത്ഥിന്റെ പ്രതികരണം കേട്ട് അതുവരെ ചിരിച്ചു കൊണ്ടിരുന്ന പരിനീതിയുടെ മുഖം വാടുന്നത് വീഡിയോയില്‍ കാണാം.

നിരവധി പേരാണ് സിദ്ധാര്‍ത്ഥിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ആ കമന്റുകള്‍ എങ്ങനെയാണ് അവരെ ബാധിച്ചിട്ടുണ്ടാവുക എന്ന് നമുക്കറിയില്ല. പക്ഷെ നിരന്തരമായി ആളുകള്‍ നിങ്ങളുടെ ശരീരത്തെക്കുറിച്ചും രൂപത്തെക്കുറിച്ചുമൊക്കെ സംസാരിക്കുന്നത് കഠിനമാണ്. അവളെയത് കാര്യമായി ബാധിച്ചു കാണില്ലെന്ന് കരുതുന്നു. തിരിച്ചാണെങ്കില്‍ എല്ലാത്തിനേയും അതിജീവിക്കാനാകട്ടെ എന്നായിരുന്നു ഒരാളുടെ കമന്റ്.

Sidharth Malhotra

പരിനീതിയുടെ മുഖഭാവവും ശരീരഭാഷയും അവനത് പറഞ്ഞപാടെ മാറി. എന്ത് വൃത്തികേടാണ് ഈ പറയുന്നത്. അതും ഇതുപോലൊരു പൊതുവേദിയില്‍ വച്ച് എന്നായിരുന്നു മറ്റൊരു കമന്റ്. ഈ വാക്കുകള്‍ ശരിക്കും അവളെ വേദനിപ്പിച്ചിട്ടുണ്ട്. രണ്ട് വര്‍ഷം ഇടവേളയെടുത്താണ് അവള്‍ ഭാരം കുറച്ചത്. കരിയറിലെ ഏറ്റവും മികച്ച നിലയില്‍ നിന്നും അതോടെയാണ് അവള്‍ താഴേക്ക് വീണത് എന്ന് മറ്റൊരാള്‍ ചൂണ്ടിക്കാണിച്ചു.

അതേസമയം ഈയ്യടുത്തായിരുന്നു പരിനീതിയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. എഎപി നേതാവ് രാഘവ് ഛദ്ദയെയാണ് പരിനീതി വിവാഹം കഴിക്കാന്‍ പോകുന്നത്. സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെ വിവാഹവും ഈയ്യടുത്തായിരുന്നു. നടി കിയാര അദ്വാനിയെയാണ് സിദ്ധാര്‍ത്ഥ് വിവാഹം കഴിച്ചത്. ഊഞ്ചായ് ആണ് പരിനീതിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചംകീല, ദ ഗ്രേറ്റ് ഇന്ത്യന്‍ റെസ്‌ക്യൂ എന്നീ സിനിമകളാണ് അണിയറയിലുള്ളത്. മിഷന്‍ മജ്‌നുവാണ് സിദ്ധാര്‍ത്ഥിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. യോദ്ധയാണ് സിദ്ധാര്‍ത്ഥിന്റെ പുതിയ സിനിമ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X