മാധുരിയെ തന്റെ ബെഡ് റൂമിലേക്ക് കൊണ്ടു പോകണമെന്ന് സിദ്ധാര്‍ത്ഥ് മല്‍ഹോത്ര; നാണംകെടുത്തിയെന്ന് നടി
ബോളിവുഡിലെ താരങ്ങള്‍ അതിഥികളായി എത്തുന്ന പരിപാടിയാണ് കോഫി വിത്ത് കരണ്‍. നിര്‍മ്മാതാവും സംവിധായകനുമായ കരണ്‍ ജോഹറാണ് പരിപാടിയുടെ അവതാരകന്‍. പരിപാടിയില്‍ താരങ്ങള്‍ നടത്തിയിട്ടുള്ള പ്രസ്താവനകളും തുറന്നു പറച്ചിലുകളും പലപ്പോഴും വലിയ വിവാദമായി മാറാറുണ്ട്. പരിപാടിക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നും കോഫി വിത്ത് കരണിലെത്തുക എന്നത് താരങ്ങള്‍ക്ക് ഇന്നും ഒരുപാട് ആവേശം നല്‍കുന്ന കാര്യമാണ്. പല താരങ്ങളുടേയും പ്രസ്താവനകള്‍ മറ്റുള്ളവരില്‍ നിന്നും അതൃപ്തി സമ്പാദിക്കാന്‍ വരെ കാരണമായിട്ടുണ്ട്.
അത്തരത്തില്‍ അമ്പരപ്പുണ്ടാക്കിയൊരു എപ്പിസോഡായിരുന്നു മുന്‍കാല സൂപ്പര്‍ നായികമാരായ ജൂഹി ചൗളയും മാധുരി ദീക്ഷിതും അതിഥികളായി എത്തിയത്. ഇരുവര്‍ക്കുമുള്ള വീഡിയോ സന്ദേശത്തില്‍ യുവനടന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്ര നടത്തിയൊരു പ്രസ്താവനയാണ് ചര്‍ച്ചയായി മാറിയത്. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ കെഎല്‍ രാഹുലും ഹാര്‍ദ്ദിക് പാണ്ഡ്യയും മുതല്‍ സോനം കപൂറും ദീപിക പദുകോണും തങ്ങളുടെ വാക്കുകളുടെ പേരില്‍ കോഫി വിത്ത് കരണില്‍ പൊല്ലാപ്പ് പിടിച്ചവരാണ്. അക്കൂട്ടത്തില്‍ ഒരാളാണ് സിദ്ധാര്‍ത്ഥും.

മാധുരിയും ജൂഹിയും അതിഥികളായി എത്തിയപ്പോള്‍ യുവനടന്മാര്‍ താരസുന്ദരിമാര്‍ക്ക് അയച്ച സന്ദേശങ്ങളുടെ വീഡിയോ കാണിക്കുകയായിരുന്നു. ഇമ്രാന്‍ ഖാന്‍, രണ്‍വീര്‍ സിംഗ്, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, രണ്‍ബീര്‍ കപൂര്‍, വരുണ്‍ ധവാന്‍, അര്‍ജുന്‍ കപൂര്‍ എന്നിവരുടെ വീഡിയോയായിരുന്നു കാണിച്ചത്. മാധുരിയെക്കുറിച്ച് സിദ്ധാര്‍ത്ഥ് നടത്തിയ പ്രസ്താവന തീര്‍ത്തും അപ്രതീക്ഷിതമായ ഒന്നായിരുന്നു. ''അവര്‍ വളരെ മികച്ചൊരു നര്‍ത്തികയാണ്. അവരുടെ ഡാന്‍സ് ആണ് ഞാന്‍ എപ്പോഴും ഓര്‍ക്കുന്നത്. ബെഡ് റൂമിലേക്ക് കൊണ്ടു പോകേണ്ട പെണ്‍കുട്ടിയാണ്'' എന്നായിരുന്നു സിദ്ധാര്‍ത്ഥ് പറഞ്ഞത്.
സിദ്ധാര്‍ത്ഥ് വാക്കുകള്‍ കരണിനേയും മാധുരിയേയും ജൂഹിയേയും അമ്പരപ്പിക്കുന്നതായിരുന്നു. അവന്‍ അങ്ങനെ തന്നെയാണോ പറഞ്ഞത് എന്നായിരുന്നു കരണിന്റെ പ്രതികരണം. ഞാന്‍ നാണംകെട്ടുവെന്നായിരുന്നു മാധുരിയുടെ പ്രതികരണം. എന്ത് ചെയ്യണമെന്നോ പറയണമെന്നോ അറിയാതെ അമ്പരന്നിരിക്കുകയായിരുന്നു ജൂഹി ചെയ്തത്. പിന്നാലെ കരണ്‍ ജൂഹിയോടും മാധുരിയോടുമായി ഇതുമായി ബന്ധപ്പെട്ടൊരു ചോദ്യം ചോദിക്കുകയായിരുന്നു. ഇന്നും ബോളിവുഡിലെ യുവാക്കള്‍ നിങ്ങളില്‍ ആകൃഷ്ടരാകുന്നുവെന്നതില്‍ എന്ത് പറയുന്നുവെന്നായിരുന്നു കരണിന്റെ ചോദ്യം. ഞാന്‍ അമ്പരന്നു പോയി. നിങ്ങളുടെയും എന്റേയും സമയം നഷ്ടപ്പെടുകയാണെന്നായിരുന്നു മാധുരിയുടെ മറുപടി. മാധുരി നല്‍കിയത് തങ്ങള്‍ രണ്ടു പേരുടേയും ഉത്തരം ആണെന്നായിരുന്നു ഇതിനോട് ജൂഹിയുടെ പ്രതികരണം.
എന്തായാലും പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം സിദ്ധാര്‍ത്ഥ് മല്‍ഹോത്ര മാധുരി വിധികര്‍ത്താവായിട്ടുള്ള ജലക് ദിക്കലാ ജായില്‍ അതിഥിയായി എത്തിയിരുന്നു. അന്ന് സിദ്ധാര്‍ത്ഥ് മാധുരിയോടൊപ്പം ഡാന്‍സ് കളിക്കുകയും ചെയ്തു. ഷേര്‍ഷയാണ് സിദ്ധാര്‍ത്ഥിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. ചിത്രം വന്‍് വിജയമായി മാറുകയും ചെയ്തിരുന്നു. പട്ടാളകഥ പറഞ്ഞ സിനിമയുടെ വിജയത്തിന് പിന്നാലെ ശക്തമായ തിരിച്ചുവരവാണ് സിദ്ധാര്‍ത്ഥ് നടത്തിയിരിക്കുന്നത്. അതേസമയം കലങ്കിലാണ് മാധുരി അവസാനമായി അഭിനയിച്ചത്. ഇപ്പോഴും ഡാന്‍സ് റിയാലിറ്റി ഷോയിലെ വിധി കര്‍ത്താവായി സജീവമായി തന്നെ മാധുരിയുണ്ട്.
സ്റ്റുഡന്റ് ഓഫ് ദ ഇയറിലൂടെ കരണ്‍ ജോഹറായിരുന്നു സിദ്ധാര്‍ത്ഥ് മല്‍ഹോത്രയെ ലോഞ്ച് ചെയ്തത്. പിന്നീട് ഏക് വില്ലന്‍, ബ്രദേഴ്‌സ്, ഹസീ തോ ഫസി, കപൂര്‍ ആന്റ് സണ്‍സ്, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. ഇടയ്ക്ക് പരാജയങ്ങള്‍ തുടര്‍ച്ചയായി. അവിടെ നിന്നുമുള്ള തിരിച്ചുവരവാണ് ഷേര്‍ഷയിലൂടെ നടത്തിയിരിക്കുന്നത്. മിഷന്‍ മജ്‌നു, താങ്ക് ഗോഡ്, യോധ എന്നിവയാണ് ഇനി പുപുറത്തിറങ്ങാനുള്ള സിനിമകള്‍. ഷേര്‍ഷയില്‍ ക്യാപ്റ്റന്‍ വിക്രം ബത്രയുടെ ജീവിതമായിരുന്നു പറഞ്ഞത്.സിദ്ധാര്‍ത്ഥിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


Click it and Unblock the Notifications