ആലിയയുമായുള്ള ചുംബനം ബോറിംഗ്! ദീപികയുമായി ലിപ് ലോക്ക് ചെയ്യണമെന്ന് സിദ്ധാര്‍ത്ഥ്
ബോളിവുഡിലെ മുന്‍നിര താരങ്ങളാണ് ആലിയ ഭട്ടും വരുണ്‍ ധവാനും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും. ആലിയ ഇന്ന് ബോളിവുഡിലെ സൂപ്പര്‍ താരമാണ്. മൂവരുടേയും അരങ്ങേറ്റം ഒരുമിച്ചായിരുന്നു. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദ ഇയറിലൂടെയായിരുന്നു മൂന്ന് പേരും അരങ്ങേറിയത്. ചിത്രം മികച്ച വിജയമായി മാറിയതോടെ പിന്നെ മൂന്ന് പേര്‍ക്കും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ചിത്രത്തിന് രണ്ടാം ഭാഗവും പുറത്തിറങ്ങിയിരുന്നു.
സ്റ്റുഡന്റ് ഓഫ് ദ ഇയറിന്റെ റിലീസിന് പിന്നാലെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയ വിഷയമായിരുന്നു ആലിയയും സിദ്ധാര്‍ത്ഥും തമ്മിലുള്ള ലിപ് ലോക്ക് രംഗം. ആ സമയത്ത് ആലിയയും സിദ്ധാര്‍ത്ഥും ജീവിതത്തിലും പ്രണയത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷെ കാമുകിയായ ആലിയയെ ഓണ്‍ സ്‌ക്രീനില്‍ ചുംബിക്കുന്നത് താന്‍ അത്ര ആസ്വദിച്ചിരുന്നില്ലെന്നാണ് സിദ്ധാര്‍ത്ഥ് പറഞ്ഞത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സിദ്ധാര്‍ത്ഥ് മല്‍ഹോത്ര മനസ് തുറന്നത്. ആലിയയുമായുളള ചുംബന രംഗം ആസ്വദിക്കാനായില്ലെന്ന് മാത്രമല്ല താന്‍ ദീപികയുമൊത്ത് ചുംബന രംഗം ചെയ്യാന്‍ ഇഷ്ടപ്പെടുന്നതായും സിദ്ധാര്‍ത്ഥ് പറഞ്ഞിരുന്നു. '''സ്റ്റുഡന്റ് ഓഫ് ദ ഇയറില്‍ ആലിയയും ഞാനുമുള്ള ചുംബന രംഗം റിഹേഴ്‌സ് ചെയ്യുക എന്നത് വളരെ ബോറായിരുന്നു. വല്ലാതെ ടെക്‌നിക്കലായിരുന്നു. ചുണ്ടുകളുടേയും തലയുടേയും മൂക്കിന്റേയുമൊക്കെ ആംഗിളുകള്‍ നോക്കേണ്ടതുണ്ടായിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ ബോറായി തോന്നി'' എന്നായിരുന്നു സിദ്ധാര്‍ത്ഥ് പറഞ്ഞത്.

ആരെയാണ് ഓണ്‍ സ്‌ക്രീനില്‍ ചുംബിക്കാന്‍ ഇഷ്ടമെന്ന ചോദ്യത്തിന് സിദ്ധാര്‍ത്ഥ് നല്‍കിയ മറുപടി ദീപിക പദുക്കോണ്‍ എന്നായിരുന്നു. ''ദീപിക പദുക്കോണ്‍, ജനങ്ങള്‍ അത് ആസ്വദിക്കും, ഞാനും'' എന്നായിരുന്നു സിദ്ധാര്‍ത്ഥ് പറഞ്ഞത്. ദീപികയോട് തനിക്കുള്ള ക്രഷ് സിദ്ധാര്‍ത്ഥ് പലപ്പോഴായി തുറന്നു പറഞ്ഞിട്ടുള്ളതാണ്. ഇരുവരും ഒരുമിച്ചൊരു സിനിമ എന്നത് ഇതുവരെ നടന്നിട്ടില്ല.
എന്തായാലും അധികം വൈകാതെ തന്നെ ആലിയയും സിദ്ധാര്‍ത്ഥും പിരിയുകയായിരുന്നു. ആലിയ പിന്നീട് രണ്‍ബീര്‍ കപൂറുമായി പ്രണയത്തിലാവുകയായിരുന്നു. റിലീസ് കാത്തു നില്‍ക്കുന്ന സിനിമയായ ബ്രഹ്‌മാസ്ത്രയുടെ ചിത്രീകരണത്തിനിടെയായിരുന്നു ആലിയയും രണ്‍ബീറും പ്രണയത്തിലാകുന്നത്. ഏറെ നാളത്തെ കിംവദന്തികള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ഒടുവില്‍ ഈയ്യടുത്ത് ഇരുവരും വിവാഹിതരാവുകയായിരുന്നു. ബോളിവുഡിലെ ജനപ്രീയ ജോഡിയാണ് രണ്‍ബീറും ആലിയയും. ആരാധകര്‍ കാത്തിരുന്ന താര വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

അതേസമയം സിദ്ധാര്‍ത്ഥ് മല്‍ഹോത്ര നടി കിയാര അദ്വാനിയുമായി പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഷേര്‍ഷയില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ആ സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. സിദ്ധാര്‍ത്ഥും കിയാരയും ഒരുമിച്ച് നടത്തിയ യാത്രകളുടേയും ഡിന്നര്‍ ഡേറ്റുകളുടേയുമെല്ലാം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ കുറച്ച് ദിവസം മുമ്പ് ഇരുവരും പിരിഞ്ഞുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. പക്ഷെ ആ റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്ന് വ്യക്തമാക്കി കൊണ്ട് സല്‍മാന്റെ സഹോദരിയുടെ ഈദ് പാര്‍ട്ടിയില്‍ സിദ്ധാര്‍ത്ഥും കിയാരയും ഒരുമിച്ചെത്തുകയായിരുന്നു.
Recommended Video

ഷേര്‍ഷയാണ് സിദ്ധാര്‍ത്ഥിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രം മികച്ച വിജയമായി മാറിയിരുന്നു. യോദ്ധ, മിഷന്‍ മജ്‌നു, താങ്ക് ഗോഡ് എന്നിവയാണ് സിദ്ധാര്‍ത്ഥിന്റെ പുറത്തിറങ്ങാനുള്ള സിനിമകള്‍. ഗുംഗുഭായ് കഠിയവാഡിയാണ് ആലിയയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത സിനിമ വന്‍ വിജയമായി മാറിയിരുന്നു. ഈയ്യടുത്തായിരുന്നു സിനിമയുടെ ഒടിടി റിലീസ്. ഗെഹരായിയാം ആണ് ദീപികയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രത്തിലെ ദീപികയുടെ പ്രകടനത്തിന് കയ്യടി നേടിയിരുന്നു. ആര്‍ആര്‍ആറിലൂടെ തെലുങ്കിലുമെത്തിയിരുന്നു ആലിയ. ബ്രഹ്‌മാസ്ത്ര, ഡാര്‍ലിംഗ്‌സ്, റോക്കി ഓര്‍ റാണി കി പ്രേം കഹാനി എന്നിവയാണ് ആലിയയുടെ പുറത്തിറങ്ങാനുള്ള സിനിമകള്‍.


Click it and Unblock the Notifications