ആലിയയെ കിസ്സ് ചെയ്ത് ബോറടിച്ചു, കിസ്സിംഗിലും ടൈഗര്‍ പുലിയെന്ന് അനന്യ; ഞെട്ടിച്ച തുറന്നു പറച്ചില്‍
താരങ്ങളുടെ വ്യക്തി ജീവിതത്തെക്കുറിച്ചും റിലേഷന്‍ഷിപ്പുകളെക്കുറിച്ചുമൊക്കെ അറിയുക എന്നത് ആരാധകര്‍ക്ക് താല്‍പര്യമുള്ള കാര്യങ്ങളാണ്. ആര് ആരെ പ്രണയിക്കുന്നു, ആരൊക്കെ വിവാഹം കഴിക്കാന്‍ പോകുന്നു, ആരൊക്കെയാണ് പിരിയാന്‍ പോകുന്നത് എന്നൊക്കെ അറിയുക മിക്കവര്‍ക്കും ഇഷ്ടമുള്ള കാര്യങ്ങളാണ്. ഇതിനെ ഗോസിപ്പ് എഴുത്തുകാര്‍ മുതലെടുക്കുകയും ചെയ്യാറുണ്ട്.
ചിലപ്പോള്‍ താരങ്ങള്‍ നടത്തുന്ന പ്രസ്താവനകളും ഇത്തരം ചര്‍ച്ചകള്‍ക്ക് തീ പിടിപ്പിക്കാറുണ്ട്. കൂടെ അഭിനയിച്ച താരങ്ങളെക്കുറിച്ച് അപ്രതീക്ഷിതമായ പ്രസ്താവനകള്‍ നടത്തി വാര്‍ത്തകളില്‍ നിറഞ്ഞ താരങ്ങള്‍ ഒരുപാട്. അങ്ങനെ വലിയ ചര്‍ച്ചയായി മാറിയ രണ്ട് പ്രസ്താവനകള്‍ നടത്തിയവരാണ് അനന്യ പാണ്ഡെയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും.

ബോളിവുഡിലെ യുവനടിമാരിലെ മുന്‍നിരക്കാരിയാണ് അനന്യ പാണ്ഡെ. നടന്‍ ചങ്കി പാണ്ഡെയുടെ മകളാണ് അനന്യ. സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ ടുവിലൂടെയായിരുന്നു അനന്യയുടെ അരങ്ങേറ്റം. ബോളിവുഡിലെ നെപ്പോ കിഡ്‌സില്‍ ഒരാളാണ് അനന്യ. നെപ്പോട്ടിസം ചര്‍ച്ചകളിലെല്ലാം അനന്യയുടെ പേരും ഉയര്‍ന്നു വരാറുണ്ട്. പലപ്പോഴും തന്റെ പ്രവിലേജുകളുടെ പേരില്‍ അനന്യ സോഷ്യല്‍ മീഡിയയില്‍ ആക്രമിക്കപ്പെടാറുമുണ്ട്.
സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ 2വിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ അനന്യ നടത്തിയ ഒരു പ്രസ്താവന വലിയ ചര്‍ച്ചയായിരുന്നു. ടൈഗര്‍ ഷ്രോഫ്, താര സുതാരിയ എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ഒരു അഭിമുഖത്തിനിടെ ടൈഗര്‍ ഷ്രോഫിനോട് നിങ്ങള്‍ ബെസ്റ്റ് ആണെന്ന് കരുതുന്ന ഒരു കാര്യം പറയാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന് ടൈഗര്‍ നല്‍കിയ മറുപടി. ഞാന്‍ കിസ് ചെയ്യുന്നതില്‍ ബെസ്റ്റ് ആണെന്നായിരുന്നു.
തമാശയായിട്ടായിരുന്നു ടൈഗര്‍ അത് പറഞ്ഞത്. തൊട്ടുപിന്നാലെ തന്നെ തനിക്കറയില്ല താന്‍ എന്തിലാണ് ബെസ്റ്റ് എന്ന് പറയുകയും ചെയ്തു ടൈഗര്‍. ഉടനെ തന്നെ ടൈഗര്‍ നന്നായി കിസ് ചെയ്യുമെന്നും തനിക്ക് അത് ഉറപ്പിച്ച് പറയാനാകുമെന്നും അനന്യ സാക്ഷ്യം പറയുകയായിരുന്നു. അതേക്കുറിച്ച് അനന്യയോട് പിന്നീട് ചോദിച്ചപ്പോള്‍ അനന്യ പറഞ്ഞത് താന്‍ ആദ്യമായി കിസ് ചെയ്യുന്നത് ടൈഗറിനെയാണെന്നും അതിനാല്‍ തനിക്ക് താരതമ്യം ചെയ്യാന്‍ ഒന്നുമുണ്ടായിരുന്നില്ലെന്നും അതുകൊണ്ടാണ് ടൈഗര്‍ ബെസ്റ്റ് ആകുന്നതെന്നുമായിരുന്നു.
സ്റ്റുഡന്റ് ഓഫ് ദ ഇയറിന്റെ ആദ്യ ഭാഗത്തിലെ താരങ്ങള്‍ക്കിടയിലും ഇതുപോലെ ചുംബനം ചര്‍ച്ചയായിട്ടുണ്ട്. വരുണ്‍ ധവാന്‍, ആലിയ ഭട്ട്, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര എന്നിവരുടെ അരങ്ങേറ്റം ഒന്നാം ഭാഗത്തിലായിരുന്നു. ആലിയയെ ചുംബിക്കുന്നത് വളരെ ബോറിംഗ് ആയിരുന്നുവെന്നായിരുന്നു സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെ പ്രസ്താവന. ഇത് വലിയ വിവാദമാവുകയും ചെയ്തിരുന്നു. അതേസമയം കരിയറിന്റെ തുടക്കകാലത്ത് ആലിയയും സിദ്ധാര്‍ത്ഥും പ്രണയത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം നാല് താരങ്ങളും കരിയറില്‍ മുന്നോട്ട് പോവുകയാണ്. വിവാഹിതയും അമ്മയുമായ ശേഷവും ബോളിവുഡിലെ മുന്‍നിര നായികയായി തുടരുകയാണ് ആലിയ. ബ്രഹ്മാസ്ത്രയാണ് ആലിയയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. റോക്കി ഓർ റാണി കീ പ്രേം കഹാനി, ജീ ലേ സര തുടങ്ങിയ സിനിമകളാണ് ആലിയയുടേതായി അണിയറയിലുള്ളത്.
ഡ്രീം ഗേള്‍ 2ആണ് അനന്യയുടെ പുതിയ സിനിമ. പിന്നാലെ വിക്രമാദിത്യ മോട്ട്വാനെ സംവിധാനം ചെയ്യുന്ന ചിത്രത്തിലും അനന്യ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മിഷന്‍ മജ്നുവാണ് സിദ്ധാർത്ഥിന്‍റെ അവസാനം പുറത്തിറങ്ങിയ സിനിമ. ഈയ്യടുത്താണ് സിദ്ധാർത്ഥ് നടി കിയാര അദ്വാനിയെ വിവാഹം കഴിച്ചത്. യോദ്ധയാണ് സിദ്ധാർത്ഥിന്റെ പുതിയ സിനിമ. ഗണ്‍പത്, ബഡേ മിയ ഛോട്ടെ മിയ എന്നിവയാണ് ടെെഗർ ഷ്രോഫിന്റേതായി അണിയറയിലുള്ള സിനിമകള്‍.


Click it and Unblock the Notifications











