രത്തന്‍ ടാറ്റയോട് പ്രണയമായിരുന്നു! വിവാഹ ബന്ധം തകരാന്‍ കാരണം; തുറന്ന് പറഞ്ഞ് സിമി
തൂവെള്ള നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ് ബോളിവുഡിലെയും ഇന്ത്യന്‍ സിനിമയിലേയും സൂപ്പര്‍ താരങ്ങളുടെ മനസ് തുറക്കുന്ന സിമി ഗരേവാള്‍ എന്ന അവതാരകയെ ആരും മറക്കില്ല. രേഖ, ജയലളിത തുടങ്ങി ഒരുപാട് താരങ്ങളുടെ ഏറ്റവും വലിയ തുറന്നു പറച്ചിലുകള്‍ നടത്തിയ അഭിമഖം സിമിയുടേതായിരുന്നു. റെന്‍ഡേവോസ് വിത്ത് സിമി ഗരേവാള്‍ എന്ന പരിപാടി ഒരുകാലത്ത് നേടിയ ജനപ്രീതി വളരെ വലുതായിരുന്നു. പൊതുവെ അഭിമുഖങ്ങളോട് വിമുഖത കാണിക്കുന്ന താരങ്ങള്‍ പോലും സിമിയ്ക്ക് മുന്നില്‍ മനസ് തുറന്നു.
സിനിമയുടെ ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടിയതായിരുന്നു. സിനിമയുടെ പ്രണയങ്ങളും വിവാഹങ്ങളുമൊക്കെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ബിസിനസുകാരന്‍ രമി മോഹനെയായിരുന്നു സിമി ആദ്യം വിവാഹം കഴിച്ചത്. മൂന്ന് മാസത്തെ ലോംഗ് ഡിസ്റ്റന്‍സ് പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടേയും വിവാഹം. എന്നാല്‍ ആ ദാമ്പത്യ ജീവിതത്തിന് അധികനാള്‍ ആയുസുണ്ടായിരുന്നില്ല. ഇരുവരും പിരിയുകയായിരുന്നു.

ഒരിക്കല്‍ താനും ബിസിനസ് ഭീമന്‍ രത്തന്‍ ടാറ്റയും തമ്മിലുണ്ടായിരുന്ന പ്രണയത്തെക്കുറിച്ച് സിമി തുറന്നു പറഞ്ഞിരുന്നു. 2011 ല്‍ നല്‍കിയൊരു അഭിമുഖത്തിലായിരുന്നു സിമി മനസ് തുറന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അവര്‍ മനസ് തുറന്നത്. ''രത്തനും ഞാനും തമ്മില്‍ വര്‍ഷങ്ങളുടെ ബന്ധമാണ്. അദ്ദേഹം പെര്‍ഫെക്ഷനാണ്. നല്ല നര്‍മ്മ ബോധമുണ്ട്, മാന്യനാണ്. പണം ഒരിക്കലും അദ്ദേഹത്തെ നയിച്ചിട്ടില്ല. വിദേശത്തുള്ള അത്ര റിലാക്‌സ്ഡ് അല്ല ഇന്ത്യയില്‍'' എന്നായിരുന്നു സിമി പറഞ്ഞത്.
തന്റെ തകര്‍ന്ന വിവാഹത്തെക്കുറിച്ചും അഭിമുഖത്തില്‍ സിമി മനസ് തുറന്നിരുന്നു. ''ഞാന്‍ വിവാഹം കഴിക്കുന്നത് 27-ാം വയസിലാണ്. മൂന്ന് മാസത്തെ ലോംഗ് ഡിസ്റ്റന്‍സ് ബന്ധമായിരുന്നു ഞങ്ങള്‍ക്കുണ്ടായിരുന്നത്. പക്ഷെ വിവാഹം കഴിഞ്ഞതോടെ ഇത് ശരിയാകില്ലെന്ന് വ്യക്തമായി. വിവാഹ ശേഷം പെണ്‍കുട്ടി ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകുന്നതും ഒട്ടും ശരിയായ രീതിയല്ല'' എന്നായിരുന്നു സിമി പറഞ്ഞത്. പിന്നാലെ തന്റെ അയല്‍വാസി കൂടിയായ മഹാരാജാ ഓപ് ജാംനഗറുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചും സിമി മനസ് തുറന്നിരുന്നു. ''എന്റെ ആദ്യത്തെ പ്രണയം എന്റെ അയല്‍വാസിക്കൂടിയായ മഹാരാജ ഓഫ് ജാംനഗറുമായിട്ടായിരുന്നു. അദ്ദേഹം വളരെയധികം പൊസസ്സീവാണ്. അതെന്നില്‍ നിന്നും പൊസസീവ്‌നെസ് ഇല്ലാതാക്കി. ആരെങ്കിലും എന്റെ പിന്നാലെ തന്നെയുണ്ടാകുന്നത് എനിക്കിഷ്ടമല്ല'' എന്നായിരുന്നു അവര്‍ പറഞ്ഞത്.
Recommended Video
അഭിനേത്രിയെന്ന നിലയിലും സിമി ശ്രദ്ധേയയായിരുന്നു. രണ്ട് തവണ മികച്ച സഹനടിക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്. ദോ ബദന്‍, സാത്തി, മേരാ നാം ജോക്കര്‍, സിദ്ധാര്‍ത്ഥ, കര്‍സ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











