ഇരുണ്ട നിറം, സൗന്ദര്യമില്ലെന്ന് പറഞ്ഞ് ഒഴിവാക്കി; മിസ് ഇന്ത്യയില്‍ പങ്കെടുത്തത് ആണ്‍കുട്ടികള്‍ നോക്കാന്‍!

തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം ഒരുപോലെ സാന്നിധ്യം അറിയിച്ച നടിയാണ് ശോഭിത ധൂലിപാല. സിനിമയ്ക്ക് പുറമെ ഒടിടി ലോകത്തും ശോഭിത താരമാണ്. ഒടിടിയിലൂടെയാണ് ശോഭിത താരമായി മാറുന്നത് തന്നെ. അനുരാഗ് കശ്യപ് ഒരുക്കിയ രമണ്‍ രാഘവ് 2.0യിലൂടെയായിരുന്നു ശോഭിതയുടെ തുടക്കം. പക്ഷെ താരമായി മാറാന്‍ പിന്നേയും വര്‍ഷങ്ങള്‍ വേണ്ടി വന്നു. ആമസോണ്‍ പ്രൈം സീരീസായ മെയ്ഡ് ഇന്‍ ഹെവനിലൂടെയാണ് ശോഭിത താരമാകുന്നത്.

ശോഭിതയുടെ അച്ഛന്‍ വേണുഗോപാല്‍ റാവു മര്‍ച്ചന്റ് നേവി എഞ്ജീനയറാണ്. അമ്മ ശാന്ത കാമകാശി പ്രൈമറി സ്‌കൂള്‍ അധ്യാപികും. സ്‌കൂള്‍ വിദ്യാഭ്യാസം വിശാഖപട്ടണത്തായിരുന്നു. പിന്നീട് ബിരുദ പഠനത്തിനായാണ് ശോഭിത മുംബൈയിലെത്തുന്നത്. കോളേജ് കാലം പക്ഷെ ശോഭിതയ്ക്ക് നല്ല ഓര്‍മ്മകളായിരുന്നില്ല നല്‍കിയത്. ഒരിക്കല്‍ പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അക്കാര്യം ശോഭിത തുറന്നു പറഞ്ഞിരുന്നു.

Sobhita Dhulipala

തന്റെ കോളേജ് കാലം ക്രൂരതകളുടേതായിരുന്നുവെന്നാണ് താരം പറയുന്നത്. സഹപാഠികള്‍ കൂടെ കൂട്ടിയിരുന്നില്ല. എണ്ണ തേച്ച നീളന്‍ മുടിയും പൂക്കള്‍ എബ്രോയ്ഡറിയുള്ള വസ്ത്രങ്ങളും ധരിച്ചു വന്നിരുന്ന തന്നെ ആരും അടുപ്പിച്ചിരുന്നില്ലെന്നാണ് ശോഭിത പറയുന്നത്. ഈ അകല്‍ച്ചയും ഒറ്റപ്പെടുത്തലും കാരണം മറ്റുള്ളവരുടെ അംഗീകാരവും ശ്രദ്ധയും നേടുക എന്നത് ആ കാലത്ത് തന്നെ തന്റെ മനസില്‍ ഇടം നേടിയിരുന്നുവെന്നാണ് ശോഭിത പറയുന്നത്.

2013ല്‍ മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുത്തത് പോലും കോളേജില്‍ മറ്റുള്ളവര്‍ തന്നെ ശ്രദ്ധിക്കാനായിരുന്നു എന്നാണ് ശോഭിത പറയുന്നത്. ശോഭിത ആഗ്രഹിച്ചത് നേടി. മാത്രമല്ല, മിസ് ഇന്ത്യ എര്‍ത്ത് പട്ടവും ശോഭിതയെ തേടിയെത്തി. ഇന്ത്യയെ പ്രതിനിധീകരിക്കാനും ശോഭിതയ്ക്ക് സാധിച്ചു.

''പയ്യന്മാര്‍ എന്നോ നോക്കുമെന്നും ഇഷ്ടപ്പെടുമെന്നും ഞാന്‍ കരുതി. എനിക്കന്ന് 19 വയസാണ്. മിസ് ഇന്ത്യയില്‍ പങ്കെടുക്കുന്നതിന് പിന്നില്‍ ആളുകളുടെ അംഗീകാരം നേടുക എന്നത് വലിയ ഘടകമായിരുന്നു. ഒരു റൗണ്ട് കടന്നു കിട്ടിയാല്‍ മതി. സുഹൃത്തുക്കളെ കാണിക്കാന്‍ അത് മതി. എനിക്കിത് പറ്റുമെന്ന് അവര്‍ക്ക് കാണിച്ചു കൊടുക്കണമായിരുന്നു. ആദ്യത്തെ റൗണ്ട് കടന്നതും കൂടുതല്‍ ചെയ്യണമെന്ന് തോന്നി. ജീവിതത്തില്‍ ആദ്യമായി എന്നെ തേടി അംഗീകാരം എത്തുകയായിരുന്നു'' ശോഭിത പറയുന്നു.

പക്ഷെ സൗന്ദര്യ മത്സരത്തില്‍ വിജയിച്ചത് താന്‍ കരുതിയത് പോലെയായി തീര്‍ന്നില്ലെന്നാണ് ശോഭിത പറഞ്ഞത്. അതുവരെ നന്നായി പഠിച്ച് വിദ്യാസമ്പന്നയാവുക എന്നതായിരുന്നു തന്റെ ലക്ഷ്യം. പക്ഷെ അതോടെ സൗന്ദര്യത്തില്‍ മാത്രമായി ശ്രദ്ധ. അത് തിരിച്ചറിഞ്ഞതും തനിക്ക് നിരാശ തോന്നിയെന്നും ആത്മാഭിമാനത്തിന് ക്ഷതമേറ്റു എന്നുമാണ് ശോഭിത പറയുന്നത്.

''മിസ് ഇന്ത്യ എന്റെ ആത്മാഭിമാനത്തെ തകര്‍ത്തു. എന്നെ എന്നില്‍ നിന്നു തന്നെ അകറ്റി. മറ്റുള്ളവരെ സന്തോഷിപ്പിക്കുന്ന ആളായി മാറി. നേരത്തെ ഞാന്‍ കാണാന്‍ എങ്ങനെയുണ്ടെന്നത് ശ്രദ്ധിച്ചിരുന്നില്ല. ഞാന്‍ ഓക്കെയാണെന്നാണ് ഞാന്‍ കരുതിയിരുന്നത്. ഞാന്‍ എന്ത് വായിക്കുന്നു എന്നതിനെ ആശ്രയിച്ചായിരുന്നു എന്റെ വ്യക്തിത്വം. അല്ലാതെ ജെനറ്റിക് ആയിരുന്നില്ല. മിസ് ഇന്ത്യയില്‍ ലുക്കിന് വളരെയധികം പ്രാധാന്യമുണ്ട്. എന്നെയത് ചെറുതാക്കി. നമ്മള്‍ എന്ത് ചിന്തിക്കുന്നുവെന്നതല്ല, സൗന്ദര്യവും സെക്‌സുമാണ് വില്‍ക്കപ്പെടുന്നത് എന്ന് തോന്നിപ്പിച്ചു'' ശോഭിത പറയുന്നു.

Sobhita Dhulipala

അതേസമയം സിനിമയില്‍ അവസരം കിട്ടുക എന്നത് തനിക്ക് പ്രയാസമായിരുന്നുവെന്നാണ് ശോഭിത പറയുന്നത്. മിസ് ഇന്ത്യയുടെ പശ്ചാത്തലമുണ്ടായിരുന്നിട്ടും തനിക്ക് നിരന്തരം റിജക്ഷനുകള്‍ നേരിടേണ്ടി വന്നുവെന്നാണ് താരം പറയുന്നത്. തന്റെ ആദ്യത്തെ സിനിമ കിട്ടുന്നതിന് മുമ്പ് തനിക്ക് ആയിരത്തോളം ഓഡിഷനുകള്‍ നല്‍കേണ്ടി വന്നിട്ടുണ്ടെന്നാണ് ശോഭിത പറയുന്നത്. തന്റെ നിറത്തിന്റെ പേരിലായിരുന്നു പലരും ഒഴിവാക്കിയിരുന്നതെന്നും ശോഭിത പറയുന്നുണ്ട്. മുഖത്ത് നോക്കി തന്നെ പലരും നിനക്ക് നിറമില്ലെന്ന് പറയുമായിരുന്നുവെന്നും ശോഭിത പറയുന്നു.

''തുടക്കകാലത്ത് എല്ലാം പോരാട്ടമായിരിക്കും. ഞാന്‍ സിനിമയില്‍ നിന്നല്ല വരുന്നത്. പരസ്യങ്ങള്‍ക്ക് ഓഡിഷന്‍ നല്‍കുമ്പോള്‍ പലപ്പോഴും എന്റെ മുഖത്ത് നോക്കി നിനക്ക് വേണ്ടത്ര വെളുപ്പില്ലെന്ന് പറഞ്ഞിട്ടുണ്ട്. നിനക്ക് ഭംഗിയില്ലെന്ന് എന്റെ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്'' എന്നാണ് താരം പറഞ്ഞത്. 2016 ലാണ് രമണ്‍ രാഘവ് 2.0 ഇറങ്ങുന്നത്. എന്നാല്‍ താരപദവിയിലേക്ക് എത്താന്‍ ശോഭിതയ്ക്ക് വീണ്ടും കാത്തിരിക്കേണ്ടി വന്നു. ഇപ്പോഴിതാ പൊന്നിയന്‍ സെല്‍വന്‍, കുറുപ്പ്, ഗോസ്റ്റ് സ്‌റ്റോറീസ്, മങ്കിമാന്‍, ദ നൈറ്റ് മാനേജര്‍ തുടങ്ങി സിനിമകളുടേയൂം സീരീസുകളുടേയും നായികയായി കയ്യടി നേടുകയാണ് ശോഭിത.

Read more about: sobhita dhulipala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X