ഐശ്വര്യ സല്‍മാന്റെ പ്രണയം അംഗീകരിച്ചില്ല; വിവേകുമായി അടുപ്പമുള്ളപ്പോഴും സല്‍മാനുമായി ബന്ധം!

ഒരുകാലത്ത് ബോളിവുഡിലെ ജനപ്രീയ ജോഡിയായിരുന്നു സല്‍മാന്‍ ഖാനും ഐശ്വര്യ റായും. ഓണ്‍ സ്‌ക്രീനിലെ ജോഡി ജീവിതത്തിലും പ്രണയത്തിലാവുകയായിരുന്നു. ഇരുവരും വിവാഹം കഴിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അതിനായി കാത്തിരിക്കുകയായിരുന്നു ഇരുവരുടേയും ആരാധകര്‍. എന്നാല്‍ ആരാധകരെ ഞെട്ടിച്ചു കൊണ്ട് സല്‍മാനും ഐശ്വര്യയും വേര്‍ പിരിയുകയായിരുന്നു.

ബോളിവുഡ് നാളിതുവരെ കണ്ട ഏറ്റവും വലിയ വിവാദങ്ങളിലൊന്നായിരുന്നു സല്‍മാന്റേയും ഐശ്വര്യയുടേയും ബ്രേക്കപ്പ്. സല്‍മാനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ഐശ്വര്യ ഉന്നയിച്ചത്. സല്‍മാന്റെ മദ്യപാനവും മര്‍ദ്ദനവും മാനസിക പീഡനവുമാണ് പ്രണയം ബന്ധം അവസാനിപ്പിക്കാനുള്ള കാരണമായി ഐശ്വര്യ തുറന്നു പറഞ്ഞത്. സല്‍മാനൊപ്പം താന്‍ ഇനിയൊരിക്കലും അഭിനയിക്കില്ലെന്നും ഐശ്വര്യ തീരുമാനിച്ചിരുന്നു.

Aishwarya Rai

സല്‍മാനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ഐശ്വര്യ ഉന്നയിച്ചത്. സല്‍മാന്‍ ഐശ്വര്യയോട് കാണിച്ച അതിക്രമങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഇക്കാലത്ത് വലിയ വിവാദങ്ങള്‍ക്കാണ് തിരി കൊളുത്തിയത്. ഇതിനിടെയാണ് ഐശ്വര്യയ്‌ക്കെതിരെ സല്‍മാന്റെ സഹോദരനും നടനുമായ സൊഹൈല്‍ ഖാന്‍ രംഗത്ത് വരുന്നത്. ഐശ്വര്യ ഒരിക്കലും താനും സല്‍മാനും തമ്മിലുള്ള ബന്ധത്തെ അംഗീകരിച്ചിരുന്നില്ലെന്നായിരുന്നു സൊഹൈലിന്റെ ആരോപണം.

ഐശ്വര്യ തങ്ങളുടെ വീട്ടില്‍ സ്ഥിരമായി വരുമായിരുന്നു. തങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെ പോലെയായിരുന്നു ഐശ്വര്യ. പക്ഷെ തങ്ങളുടെ പ്രണയം പരസ്യമായി സമ്മതിക്കാന്‍ ഐശ്വര്യ തയ്യാറായിരുന്നില്ല എന്നാണ് സൊഹൈല്‍ ഖാന്‍ പറഞ്ഞത്.

''ഇപ്പോള്‍ അവന്‍ പരസ്യമായി കരുയുന്നുണ്ട്. പക്ഷെ അവന്റെ കൂടെ നടക്കുമ്പോഴും, ഞങ്ങളുടെ വീട്ടിലെ ഒരംഗത്തെ പോലെ വന്നു പോയിരുന്നപ്പോഴും അവള്‍ തങ്ങളുടെ ബന്ധത്തെ അംഗീകരിച്ചിരുന്നുവോ? അവള്‍ ഒരിക്കലും അംഗീകരിച്ചിരുന്നില്ല. അത് സല്‍മാനെ അസ്വസ്ഥനാക്കി. അവള്‍ക്ക് അവനോടുള്ള സ്‌നേഹം എത്രത്തോളം എന്ന് അവന് അറിയണമായിരുന്നു. അവള്‍ ഒരിക്കലും അക്കാര്യത്തില്‍ അവന് ഉറപ്പ് നല്‍കിയിരുന്നില്ല'' സൊഹൈല്‍ ഖാന്‍ പറയുന്നു.

ഐശ്വര്യയുടേയും വിവേക് ഒബ്‌റോയുടേയും അടുപ്പത്തേയും സൊഹൈല്‍ ഖാന്‍ പരിഹസിച്ചിരുന്നു. സല്‍മാന്‍ ഖാനുമായുള്ള പ്രണയ തകര്‍ച്ചയ്ക്ക് ശേഷമാണ് ഐശ്വര്യ റായ് വിവേക് ഒബ്‌റോയുമായി പ്രണയത്തിലാകുന്നത്. വിവേകുമായി അടുപ്പമുള്ളപ്പോള്‍ തന്നെ ഐശ്വര്യ നിരന്തരം സല്‍മാന്‍ ഖാനുമായി ഫോണില്‍ ബന്ധപ്പെടുമായിരുന്നു എന്നാണ് സൊഹൈല്‍ ഖാന്‍ പറഞ്ഞത്. അതാണ് വിവേകിനെ അസ്വസ്ഥനാക്കിയതെന്നായിരുന്നു താരം പറഞ്ഞത്.

Aishwarya Rai

സല്‍മാനുമായുള്ള പ്രണയം അവസാനിച്ച ശേഷമാണ് ഐശ്വര്യ റായ് വിവേക് ഒബ്‌റോയുമായി അടുപ്പത്തിലാകുന്നത്. തന്നെ സല്‍മാന്‍ ഖാന്‍ നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്നതായി വിവേക് ഒബ്‌റോയ് ആരോപിച്ചിരുന്നു. ഒരുകാലത്ത് ഭാവിയിലെ സൂപ്പര്‍ താരമായി കരുതിയിരുന്ന വിവേക് ഒബ്‌റോയിയുടെ കരിയര്‍ അവസാനിപ്പിച്ചതിന് പിന്നില്‍ സല്‍മാന്‍ ഖാന്‍ ആണെന്നാണ് ഗോസിപ്പുകള്‍ പറയുന്നത്. എന്തായാലും വിവേകും ഐശ്വര്യയും അധികം വൈകാതെ തന്നെ പിരിഞ്ഞു.

പിന്നീടാണ് ഐശ്വര്യ റായ് അഭിഷക് ബച്ചനുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. ഇരുവര്‍ക്കും ഒരു മകളുമുണ്ട്. സല്‍മാന്‍ ഖാന്‍ പിന്നീട് നടി കത്രീന കൈഫുമായി പ്രണയത്തിലായെങ്കിലും ഈ ബന്ധം പിന്നീട് അവസാനിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം സല്‍മാന്‍ ഖാന്‍ ഇപ്പോള്‍ ഗായികയും മോഡലുമായ ലുലിയ വാന്‍തൂറുമായി പ്രണയത്തിലാണ്. കഴിഞ്ഞ ദിവസം ലുലിയയുടെ ജന്മദിനം ഖാന്‍ കുടുംബം ആഘോഷമാക്കിയിരുന്നു.

More from Filmibeat

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X