ഏറ്റവും വലിയ നിതംബമുള്ള നടി ആരെന്ന് കെആര്‍കെ; ഇവനെ തലകീഴായി കെട്ടിയിട്ട് തല്ലുമെന്ന് സൊനാക്ഷി
വിവാദങ്ങളുടെ പ്രിയപ്പെട്ട താരമാണ് കെആര്‍കെ
എന്ന് വിളിക്കപ്പെടുന്ന കമാല്‍ ആര്‍ ഖാന്‍. ലൈസന്‍സില്ലാത്ത നാക്കും വാക്കും കാരണം എന്നും കെആര്‍കെ വിവാദത്തില്‍ ചെന്നു പെടാറുണ്ട്. വാര്‍ത്തയില്‍ ഇടം നേടുക എന്ന ലക്ഷ്യത്തോടെ ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ക്കെതിരെ അധിക്ഷേപങ്ങള്‍ നടത്തുകയാണ് കെആര്‍കെയുടെ സ്ഥിരം പരിപാടി. ഇതില്‍ സഹികെട്ട് കെആര്‍കെയ്ക്കെതിരെ സല്‍മാന്‍ ഖാന്‍ അടക്കമുള്ളവര്‍ നിയമ നടപടി സ്വീകരിച്ചിട്ടുമുണ്ട്.
അതേസമയം മിക്കപ്പോഴും കെആര്‍കെയ്ക്ക് അര്‍ഹിക്കുന്ന മറുപടി നല്‍കാനും താരങ്ങള്‍ ഒരുക്കമാകാറുണ്ട്. അങ്ങനെ ഒരിക്കല്‍ യുവനടി സൊനാക്ഷി സിന്‍ഹ കെആര്‍കെയ്ക്ക് നല്‍കിയ മറുപടി കയ്യടി നേടിയിരുന്നു. ട്വീറ്റിലൂടെ ബോല്‍വുഡിലെ മുന്‍നിര നടിമാരെയടക്കം അധിക്ഷേപിക്കാന്‍ ശ്രമിച്ചതായിരുന്നു കെആര്‍കെ. പ്‌ക്ഷെ ചുട്ട മറുപടിയുമായി സൊനാക്ഷിയെത്തി.

2014 ലായിരുന്നു സംഭവം. ഹോളിവുഡിലെ താരമായ കിം കഡാഷിയാനെയും ബോളിവുഡിലെ നടിമാരേയും താരതമ്യം ചെയ്യുന്ന കെആര്‍കെയുടെ ട്വീറ്റ് ആയിരുന്നു വിവാദത്തിന്റെ ഉറവിടം. കിമ്മിനെ പോലെ വടിവൊത്ത ശരീരമുള്ള നടിമാര്‍ ബോളിവുഡില്‍ ഇല്ല എന്നാണ് കെആര്‍കെ പറഞ്ഞത്. ഒരു മാസികയുടെ കവര്‍ ചിത്രത്തില്‍ കിം നഗ്‌നയായി എത്തിയതിന് പിന്നാലെയായിരുന്നു കെആര്‍കെയുടെ ട്വീറ്റ്.
എന്നാല്‍ അവിടം കൊണ്ട് കെആര്‍കെ നിര്‍ത്തിയില്ല. അടുത്ത ട്വീറ്റ് അതിലും മോശമായിരുന്നു. ബോളിവുഡിലെ നായികമാരുടെ പേരെടുത്ത് പറഞ്ഞുകൊണ്ട് ആര്‍ക്കാണ് ഏറ്റവും വലിയ പിന്‍വശമുള്ളതെന്ന് സോഷ്യല്‍ മീഡിയയോട് റേറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു കെആര്‍കെ. പരിനീതി ചോപ്ര, കത്രീന കൈഫ്, ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര, സൊനാക്ഷി സിന്‍ഹ എന്നിവരുടെ പേരുകളാണ് തിരഞ്ഞെടുക്കാന്‍ കെആര്‍കെ നല്‍കിയത്. ഇതിനെതിരെയായിരുന്നു സൊനാക്ഷിയുടെ പ്രതികരണം.
''എന്തുകൊണ്ടാണ് ബോളിവുഡിലെ ഒരു നടിയ്ക്കും കിം കഡാഷിയാനെ പോലെ പിന്‍വശമില്ലാത്തതെന്ന് എനിക്ക് മനസിലാകുന്നില്ല. തീര്‍ത്തും നിരാശപ്പെടുത്തുന്നത്'' എന്നാണ് കെആര്‍കെ ട്ീറ്റ് ചെയ്തത്. പിന്നാലെ സൊനാക്ഷി മറുപടിയുമായെത്തി. ''പ്ലീസ് റേറ്റ് ദിസ്, കമാല്‍ ആര്‍ ഖാന്‍ സ്ത്രീകളെ അധിക്ഷേപിക്കുന്ന, സ്ഥല നഷ്ടമുണ്ടാക്കുന്ന ആളും നാല് തവണ കരണത്തടിച്ച് തലകീഴായി കെട്ടിത്തൂക്കപ്പെടേണ്ട ആളാണെന്ന് തോന്നുന്നുവെങ്കില്‍'' എന്നായിരുന്നു സൊനാക്ഷി നല്‍കിയ മറുപടി. സൊനാക്ഷിയുടെ പ്രതികരണം വൈറലായി മാറി. താരത്തിന് പിന്തുണയുമായി സിനിമാ ലോകവും ആരാധകരുമെത്തി.

പിന്നാലെ സൊനാക്ഷിയ്ക്ക് മറുപടിയുമായി കെആര്‍കെ എത്തി. ''പ്രിയപ്പെട്ട സൊനാക്ഷി സിന്‍ഹ, നിനക്ക് അപമാനിക്കലായി തോന്നിയെങ്കില്‍ ക്ഷമിക്കണം. ബോളിവുഡിലെ ഏറ്റവും സെക്സിയായ നടിയെ തിരഞ്ഞെടുക്കാനുള്ളൊരു സര്‍വെ മാത്രമായിരുന്നു അത്.'' എന്നായിരുന്നു കെആര്‍കെയുടെ മറുപടി. തന്റെ സര്‍വ്വെയില്‍ നിന്നും സൊനാക്ഷിയെ അയോഗ്യയാക്കുന്നതായും കെആര്‍കെ പറഞ്ഞു. കെആര്‍കയുടെ ആ പ്രതികരണവും സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം ഏറ്റുവാങ്ങുന്നതായിരുന്നു.
താരപുത്രിയായ സൊനാക്ഷി അച്ഛന്റെ പാതയിലൂടെയാണ് സിനിമയിലെത്തുന്നത്. ബോളിവുഡിലെ ഐക്കോണിക് നടന്‍ ശത്രുഘ്നന്‍ സിന്‍ഹയുടെ മകളാണ് സൊനാക്ഷി. ദബാംഗ് എന്ന സല്‍മാന്‍ ചിത്രത്തിലൂടെയായിരുന്നു സൊനാക്ഷിയുടെ അരങ്ങേറ്റം. പിന്നീട് ലുട്ടേര, റൗഡി റാത്തോഡ്, ആര്‍ രാജ്കുമാര്‍, ഹോളിഡെ, തേവര്‍, മിഷന്‍ മംഗള്‍, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ഇപ്പോഴിതാ ഒടിടി ലോകത്തേക്കും എത്തിയിരിക്കുകയാണ് സൊനാക്ഷി സിന്‍ഹ. ദഹാഡിലൂടെയാണ് സൊനാക്ഷിയുടെ ഒടിടി എന്‍ട്രി.


Click it and Unblock the Notifications











