ഇന്ന് ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്, പക്ഷെ അന്ന്...; ഷാഹിദുമായുള്ള പ്രണയത്തെക്കുറിച്ച് സൊനാക്ഷി
ബോളിവുഡിലെ താരപുത്രിമാരില്‍ മുന്‍നിരക്കാരിയാണ് സൊനാക്ഷി സിന്‍ഹ. ബോക്‌സ് ഓഫീസില്‍ തുടര്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന സൊനാക്ഷി ഒടിടിയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഇപ്പോള്‍. ബോളിവുഡിലെ ഐക്കോണിക് നായകന്മാരില്‍ ഒരാളായ ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകളാണ് സൊനാക്ഷി. അച്ഛന്റെ പാതയിലൂടെയാണ് സൊനാക്ഷിയും സിനിമയിലെത്തുന്നത്.
സിനിമയിലെ പ്രകടനം മാത്രമല്ല സൊനാക്ഷിയുടെ വ്യക്തിജീവിതവും എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. സൊനാക്ഷിയുടെ പേര് പല നായകന്മാരുടേയും പേരിന്റെ കൂടെ ചേര്‍ത്ത് വായിക്കപ്പെട്ടിട്ടുണ്ട്. അതില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ പേരുകളിലൊന്നായിരുന്നു ഷാഹിദ് കപൂറിന്റേത്. ഷാഹിദും സൊനാക്ഷിയും പ്രണയത്തിലാണെന്നാണ് ഒരു കാലത്ത് ധാരാളം വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

ഷാഹിദും സൊനാക്ഷിയും ഒരുമിച്ച് അഭിനയിച്ച ചിത്രമാണ് ആര്‍ രാജ്കുമാര്‍. ചിത്രത്തിലെ പാട്ടുകളൊക്കെ സൂപ്പര്‍ഹിറ്റായിരുന്നു. ഷാഹിദും സൊനാക്ഷിയും അസാധ്യ ഡാന്‍സേഴ്‌സ് ആയതുകൊണ്ട് തന്നെ ഡാന്‍സ് രംഗങ്ങളില്‍ ഇരുവര്‍ക്കുമിടയില്‍ മികച്ച കെമിസ്ട്രി ഉണ്ടായിരുന്നു. ഇതായിരുന്നു ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ക്ക് പിന്നിലെ കാരണങ്ങളിലൊന്ന്.
പ്രഭുദേവ സംവിധാനം ചെയ്ത ചിത്രമാണ് ആര്‍ രാജ്കുമാര്‍. സോനു സൂദായിരുന്നു ചിത്രത്തിലെ വില്ലന്‍ വേഷത്തിലെത്തിയത്. സിനിമയുടെ ചിത്രീകരണത്തിനിടെ നായകനും നായികയും പ്രണയത്തിലായെന്ന വാര്‍ത്ത കാട്ടുതീ പോലെ പ്രചരിക്കുകയായിരുന്നു. ഒടുവില്‍ ഇതേക്കുറിച്ച് സൊനാക്ഷി തന്നെ പ്രതികരിക്കുകയുണ്ടായി. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സൊനാക്ഷിയുടെ പ്രതികരണം.
അഭിമുഖത്തിന്റെ ഭാഗമായി ആരാധകരുടെ ചോദ്യങ്ങള്‍ക്ക് സൊനാക്ഷി മറുപടി നല്‍കിയിരുന്നു. ഇതിനിടെയാണ് ഒരാള്‍ താരത്തോടായി ഷാഹിദുമായി പ്രണയത്തിലാണോ എന്ന് ചോദിക്കുന്നത്. എന്നാല്‍ തങ്ങള്‍ പ്രണയത്തിലല്ലെന്നും നല്ല സുഹൃത്തുക്കളാണെന്നുമാണ് സൊനാക്ഷി നല്‍കിയ മറുപടി.
''എനിക്ക് തോന്നുന്നത്, ആളുകള്‍ വെറുതെയങ്ങ് കിംവദന്തികള്‍ സൃഷ്ടിക്കുകയാണെന്നാണ്. അവര്‍ക്ക് സംസാരിക്കാന്‍ അധികം വിഷയങ്ങളൊന്നുമില്ല. രണ്ട് സിംഗിള്‍ വ്യക്തികള്‍ ഒരുമിച്ച് ഷൂട്ട് ചെയ്യുമ്പോള്‍ അവര്‍ ആലോചിക്കുക, എന്താണ് ചെയ്യുക, ഒരു കിംവദന്തി അങ്ങ് തുടങ്ങിയേക്കാം എന്നാകും. അത് നല്ല തമാശയാണ്. എന്നെ അത് ബാധിക്കുന്നതേയില്ല. ഞാനും ഷാഹിദും നല്ല സുഹൃത്തുക്കളാണ്, ഇന്നും. പക്ഷെ അന്ന് ഞങ്ങളത് ചിരിച്ച് തള്ളുകയാണ് ചെയ്തത്. ഒരിക്കലും ഞങ്ങളെ അത് ബാധിച്ചിരുന്നില്ല'' എന്നാണ് സൊനാക്ഷി പറഞ്ഞത്.

സൊനാക്ഷി പ്രണയ വാര്‍ത്ത തള്ളിക്കളഞ്ഞുവെങ്കിലും ഇരുവരുടേയും പ്രണയം ഗോസിപ്പ് കോളങ്ങളില്‍ കുറച്ച് കാലം നിറഞ്ഞു നിന്നു. എന്നാല്‍ ഷാഹിദ് പിന്നീട് മീര രജ്പുതിനെ വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ രണ്ട് മക്കളുമുണ്ട്. ഇന്ന് ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് ഷാഹിദും മീരയും. അതേസമയം പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സൊനാക്ഷിയും പ്രണയത്തിലാണ്. എന്നാല്‍ താരം ഇതേക്കുറിച്ച് പരസ്യമായി ഇതുവരേയും സംസാരിച്ചിട്ടില്ല.
സല്‍മാന്‍ ഖാന്‍ നായകനായ ദബാംഗിലൂടെ അരങ്ങേറിയ സൊനാക്ഷി ലൂട്ടേര പോലെ നിരവധി സിനിമകളിലെ നായികയായി എത്തി. എന്നാല്‍ പിന്നീട് കരിയറില്‍ തുടര്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു. ഇപ്പോഴിതാ ശക്തമായി തിരികെ എത്തിയിരിക്കുകയാണ് സൊനാക്ഷി സിന്‍ഹ. ആമസോണ്‍ പ്രൈമിന്റെ ദഹാഡ് എന്ന സീരിസിലൂടെയാണ് സൊനാക്ഷിയുടെ തിരിച്ചുവരവ്. ശക്തമായ പോലീസ് കഥാപാത്രത്തെയാണ് സീരീസില്‍ സൊനാക്ഷി അവതരിപ്പിച്ചിരിക്കുന്നത്. മികച്ച പ്രതികരണങ്ങളാണ് സീരീസ് നേടിയത്.


Click it and Unblock the Notifications