സൊനാക്ഷി ശത്രുഘ്‌നന്റെ ജാരസന്തതി; മകളെ കയ്യില്‍ വച്ച് കൊടുത്ത് നടി പോയി! ഞെട്ടിച്ച വിവാദം

താരങ്ങളെ സംബന്ധിച്ച് ഒരിക്കലും ഒഴിച്ചുമാറ്റാനാകാത്ത ഒന്നാണ് ഗോസിപ്പുകള്‍. തങ്ങളെക്കുറിച്ചുള്ള ഗോസിപ്പുകളില്‍ നിന്നും രക്ഷപ്പെട്ടവരായി വളരെ ചുരുക്കം താരങ്ങള്‍ മാത്രമാണ് ബോളിവുഡിലുള്ളത്. താരങ്ങളുടെ പ്രണയവും വിവാഹവും അവിഹത ബന്ധവുമെല്ലാം എന്നും ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടാറുണ്ട്. അത്തരത്തില്‍ ഒരിക്കല്‍ ബോളിവുഡിനെ ഇളക്കി മറിച്ച ഗോസിപ്പായിരുന്നു നടി സൊനാക്ഷി സിന്‍ഹ മുന്‍കാല നടി റീന റോയിയുടെ മകളാണെന്നത്.

നടന്‍ ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകളാണ് സൊനാക്ഷി സിന്‍ഹ. നടി റീന റോയിയുമായുള്ള സാദൃശ്യമാണ് സൊനാക്ഷിയെക്കുറിച്ച് ഇത്തരത്തിലൊരു ഗോസിപ്പ് പ്രചരിക്കാന്‍ കാരണം. അതേസമയം എഴുപതുകളിലും എണ്‍പതുകളിലും വലിയ ചര്‍ച്ചയായ പ്രണയമായിരുന്നു ശത്രുഘ്‌നന്‍ സിന്‍ഹയും റീന റോയിയും തമ്മിലുള്ളത്. ഇതും ഗോസിപ്പുകള്‍ക്ക് ശക്തി പകര്‍ന്നിരുന്നു.

Sonakshi Sinha

കാലിചരണ്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് ശത്രുഘ്‌നന്‍ സിന്‍ഹയും റീനയും പരിചയപ്പെടുന്നത്. അധികം വൈകാതെ ഇരുവരും പ്രണയത്തിലാവുകയായിരുന്നു. എന്നാല്‍ 1981ല്‍ ശത്രുഘ്‌നന്‍ പൂനമിനെ വിവാഹം കഴിച്ചു. എന്നാല്‍ വിവാഹ ശേഷവും റീനയുമായുള്ള പ്രണയം തുടര്‍ന്നു കൊണ്ടു പോവുകയായിരുന്നു ശത്രുഘ്‌നന്‍ സിന്‍ഹ ചെയ്തത്. പക്ഷെ കുറച്ചുനാളുകള്‍ക്ക് ശേഷം റീന ആ ബന്ധം അവസാനിപ്പിക്കുകയായിരുന്നു.

2010 ലാണ് ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകള്‍ സൊനാക്ഷി സിന്‍ഹ അരങ്ങേറുന്നത്. സല്‍മാന്‍ ഖാന്‍ നായകനായ ദബാംഗിലൂടെയായിരുന്നു സൊനാക്ഷിയുടെ അരങ്ങേറ്റം. ഇതോടെ റീനയുമായുള്ള സൊനാക്ഷിയുടെ മുഖസാദൃശ്യം ചര്‍ച്ചയായി മാറുകയായിരുന്നു. സൊനാക്ഷി റീനയുടേയും ശത്രുഘ്‌നന്‍ സിന്‍ഹയുടേയും മകളാണെന്നായിരുന്നു ഗോസിപ്പ് കോളങ്ങളുടെ കണ്ടെത്തല്‍. ഒടുവില്‍ ഗോസിപ്പുകളോട് റീന റോയ് തന്നെ പ്രതികരിക്കുകയായിരുന്നു.

''സൊനാക്ഷി എന്നെ പോലെയല്ല അവളുടെ അമ്മ പൂനം സിന്‍ഹയെ പോലെയാണുള്ളത്. ഞാന്‍ സക്തിയില്‍ അഭിനയിക്കുമ്പോള്‍ എന്നെ ആശ പരേഖിന്റേയും നസീര്‍ ഹുസൈന്റേയും മകളെന്ന് വിളിച്ചിട്ടുണ്ട്. ഡിംപിളിനെ നര്‍ഗിസിന്റെ മകളെന്ന് വിളിച്ചിട്ടുണ്ട്. സിനിമയില്‍ ആ സൈക്കിള്‍ തുടരുകയാണ്. കുറച്ച് ദിവസത്തിനുള്ളില്‍ തീരും'' എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചു കൊണ്ട് റീന പറഞ്ഞത്. പിന്നാലെ സൊനാക്ഷി സിന്‍ഹയും ഈ ഗോസിപ്പുകളോട് പ്രതികരിക്കുകയുണ്ടായി. തന്നെ കാണാന്‍ തന്റെ അമ്മയെ പോലെയുണ്ടെന്നാണ് തനിക്ക് തോന്നിയതെന്നാണ് സൊനാക്ഷി പറഞ്ഞത്.

Sonakshi Sinha

''ഞാന്‍ ജനിക്കുന്നതിനും മുമ്പായിരുന്നു അത് നടന്നത്. ഞാന്‍ വലുതായപ്പോഴാണ് അതേക്കുറിച്ചൊക്കെ അറിയുന്നത്. പക്ഷെ ഞാന്‍ എന്റെ അച്ഛനെ പണ്ട് അദ്ദേഹം ചെയ്‌തൊരു കാര്യത്തിന്റെ പേരില്‍ ക്രൂശിക്കില്ല. അത് അദ്ദേഹത്തിന്റെ ഭൂതകാലമാണ്. എല്ലാവര്‍ക്കും അവരുടേതായ ഭൂതകാലമുണ്ട്. ഞാന്‍ അതേക്കുറിച്ച് കൂടുതല്‍ ചിന്തിക്കാറില്ല. ചിലര്‍ക്ക് ഇതൊക്കെ നല്ല തലക്കെട്ടും ഗോസിപ്പുമായിരിക്കും. പക്ഷെ എനിക്കിത് കുടുംബമാണ്'' എന്നായിരുന്നു ശത്രുഘ്‌നനും റീനയും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് സൊനാക്ഷി പറഞ്ഞത്.

അതേസമയം കരിയരില്‍ പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് സൊനാക്ഷി. ഒടിടി എന്‍ട്രി നടത്തിയിരിക്കുകയാണ് സൊനാക്ഷി. ആമസോണ്‍ പ്രൈമിന്റെ ദാഹഡ് എന്ന സീരീസിലൂടെയാണ് സൊനാക്ഷിയുടെ ഒടിടി എന്‍ട്രി. മികച്ച പ്രതികരണങ്ങളാണ് സീരീസിന് ലഭിക്കുന്നത്. വിജയ് വര്‍മ, ഗുല്‍ഷന്‍ ദേവയ്യ എന്നിവരും സീരീസില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

More from Filmibeat

Read more about: sonakshi sinha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X