ആദ്യത്തെ പ്രതിഫലം വെളിപ്പെടുത്തി സൊനാക്ഷി; സല്‍മാന്‍ ചോദിച്ച സമ്മാനം ഇതുവരെ കൊടുത്തിട്ടില്ല!

ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് രേഖ. ഐക്കോണിക് നായകന്മാരില്‍ ഒരാളായ ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകളാണ് സൊനാക്ഷി. സല്‍മാന്‍ ഖാന്‍ നായകനായ ദബാംഗിലൂടെയായിരുന്നു സൊനാക്ഷിയുടെ ബോളിവുഡ് എന്‍ട്രി. പിന്നീട് നിരവധി ഹിറ്റുകളുടെ ഭാഗമായി. ലൂട്ടേര, റൗഡി റാത്തോഡ്, കലങ്ക്, അകീറ, മിഷന്‍ മംഗള്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള സൊനാക്ഷി മികച്ചൊരു നര്‍ത്തകിയും കൂടെയാണ്.

ഇപ്പോഴിതാ തന്റെ തുടക്കകാലത്തെ രസകരമായ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് സൊനാക്ഷി. തനിക്ക് ആദ്യമായി ലഭിച്ച പ്രതിഫലത്തെക്കുറിച്ചും സൊനാക്ഷി സംസാരിക്കുന്നുണ്ട്. മാഷബിള്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സൊനാക്ഷി മനസ് തുറന്നത്. തനിക്ക് ലഭിച്ച ആദ്യത്തെ ശമ്പളം 3000 രൂപയാണെന്നാണ് സൊനാക്ഷി പറയുന്നത്. തന്റെ കോളേജില്‍ നിന്നും ഒരു ഫാഷന്‍ ഷോയ്ക്ക് വളണ്ടിയര്‍ ആയി പോയപ്പോഴാണ് അത് ലഭിച്ചത്.

Sonakshi Sinha

അന്ന് ജോലി ചെയ്യുന്നതിനിടെ താന്‍ സല്‍മാന്‍ ഖാനെ കണ്ടതിനെക്കുറിച്ചും അദ്ദേഹവുമായി സംസാരിച്ചതിനെക്കുറിച്ചും അഭിമുഖത്തില്‍ സൊനാക്ഷി സംസാരിക്കുന്നുണ്ട്. ''കോളേജില്‍ നിന്നും വളണ്ടിയര്‍ ആയിപ്പോയതാണ് എന്റെ ആദ്യത്തെ ജോലി. അഞ്ച് ദിവസത്തെ ഫാഷന്‍ വീക്കിനായിരുന്നു പോയത്. മൂവായിരം രൂപയായിരുന്നു പ്രതിഫലം. അവിടെ വച്ച് സല്‍മാനെ കണ്ടു, നീയെന്താണ് ഇവിടെ ചെയ്യുന്നതെന്ന് ചോദിച്ചു. പണം കിട്ടുമോ എന്ന് ചോദിച്ചു. അതെ എന്ന് ഞാന്‍ പറഞ്ഞു. എത്രയെന്ന് ചോദിച്ചപ്പോള്‍ മൂവായിരം എന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹം പൊട്ടിച്ചിരിച്ചു കൊണ്ട് എന്നോട് തനിക്കൊരു സമ്മാനം വാങ്ങിത്തരാന്‍ പറഞ്ഞു. ഞാന്‍ ഇന്നുവരേയും ആ സമ്മാനം നല്‍കിയിട്ടില്ല. സല്‍മാന്‍ ഖാന് മൂവായിരം രൂപയ്ക്ക് ഞാനെന്ത് വാങ്ങാനാണ്'' എന്നാണ് സൊനാക്ഷി പറഞ്ഞത്.

പിന്നീട് അതേ സല്‍മാന്‍ ഖാന്റെ നായികയായി സൊനാക്ഷി അരങ്ങേറുകയും ചെയ്തു. ആദ്യ ചിത്രത്തില്‍ തന്നെ വലിയ വിജയം നേടാനും സൊനാക്ഷിയ്ക്ക് സാധിച്ചു. ഇരുവരും വീണ്ടും ഈ സിനിമയുടെ രണ്ടാം ഭാഗത്തിലും ഒരുമിച്ചെത്തി. അതേസമയം വ്യാജ പ്രണയ വാര്‍ത്തകളും സല്‍മാനും സൊനാക്ഷിയ്ക്കും നേരിടേണ്ടി വന്നിരുന്നു. ഇരുവരും പ്രണയത്തിലാണെന്നായിരുന്നു ഗോസിപ്പുകള്‍. അത് കെട്ടടങ്ങിയെങ്കിലും ഇരുവരേയും വിവാഹത്തിന്റെ വ്യാജ ചിത്രങ്ങള്‍ ഒരുകാലത്ത് പ്രചരിച്ചിരുന്നു. ഫോട്ടോഷൂട്ടിലൂടെ നിര്‍മ്മിച്ചെടുത്ത ചിത്രങ്ങളായിരുന്നു അത്.

Sonakshi Sinha

അതേസമയം റിപ്പോര്‍ട്ടുകള്‍ പ്രകാരം സൊനാക്ഷി ഇപ്പോള്‍ പ്രണയത്തിലാണ്. നടന്‍ സഹീര്‍ ഇക്ബാലുമായാണ് സെനാക്ഷി പ്രണയത്തിലായിരിക്കുന്നത്. ഇരുവരും പരസ്യമായി തങ്ങളുടെ പ്രണയം സമ്മതിച്ചിട്ടില്ലെങ്കിലും രണ്ടു പേരും ഒരുമിച്ച് പലപ്പോഴായി ഒരുമിച്ച് കാണപ്പെട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും ഇരുവരുടേയും സൗഹൃദവും അടുപ്പവുമൊക്കെ വ്യക്തമാണ്.

അതേസമയം സിനിമയില്‍ നിന്നും ഒടിടി ലോകത്തേക്ക് എത്തിയിരിക്കുകയാണ് സൊനാക്ഷി. ദാഹഡ് എന്ന ആമസോണ്‍ പ്രൈം സീരീസിലൂടെയാണ് സൊനാക്ഷിയുടെ ഒടിടി എന്‍ട്രി. മികച്ച പ്രതികരണങ്ങളാണ് സീരീസും സൊനാക്ഷിയുടെ പ്രകടനവും നേടിയിരിക്കുന്നത്. ഹീരമണ്ഡിയാണ് സൊനാക്ഷിയുടെ പുതിയ സീരീസ്. കക്കുഡ, ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ തുടങ്ങിയ സിനിമകളും അണിയറയിലുണ്ട്. അതേസമയം, ടെെഗർ ത്രീയാണ് സല്ലുവിന്റെ പുതിയ സിനിമ. ചിത്രത്തിന്റെ ടീസർ ശ്രദ്ധ നേടിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X