ഞാന്‍ സുനില്‍ ഷെട്ടിയാണ്, വരൂ നമുക്ക് ഒളിച്ചോടാം! രാത്രി രണ്ട് മണിയ്ക്ക് വന്ന കോളിനെപ്പറ്റി സൊനാലി

ഹിന്ദി സിനിമയിലെ ജനപ്രീയ നടിമാരില്‍ ഒരാളാണ് സൊനാലി ബേന്ദ്രെ. 1993 ല്‍ പുറത്തിറങ്ങിയ ആഗ് എന്ന സിനിമയിലൂടെ അരങ്ങേറിയ സൊനാലി പിന്നീട് മേജര്‍ സാബ്, സഘം, സര്‍ഫറോഷ്, ഹം സാത്ത് സാത്ത് ഹെയ്ന്‍ തുടങ്ങി നിരവധി ഹിറ്റുകളില്‍ അഭിനയിച്ചു. ബോളിവുഡിലെ തിരക്കുള്ള നടിയായിരുന്നു ഒരുകാലത്ത് സൊനാലി. അതുകൊണ്ടു തന്നെ താരത്തെ തേടി വിവാദങ്ങളും പിന്നാലെ വന്നിരുന്നു.

ഗോസിപ്പുകള്‍ സൊനാലിയ്ക്ക് വലിയ തലവേദന തന്നെ നല്‍കിയിരുന്നു. സൊനാലിയേയും സുനില്‍ ഷെട്ടിയേയും ചേര്‍ത്തായിരുന്നു അക്കാലത്ത് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നത്. ഓണ്‍ സ്‌ക്രീനിലെ ഹിറ്റ് ജോഡിയായ ഇവരുവരുടേയും കെമിസ്ട്രി ഏറെ പ്രശംസിക്കപ്പെട്ടതായിരുന്നു. ഇതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പ്രചരിക്കുന്നത്.

Sonali Bendre

എന്നാല്‍ ഈ സമയത്ത് സുനില്‍ ഷെട്ടി വിവാഹിതനായിരുന്നു. മന ഷെട്ടിയാണ് സുനിലിന്റെ ഭാര്യ. അതേസമയം, സൊനാലി ബേന്ദ്ര സിംഗിളായിരുന്നു. തുടക്കതില്‍ തങ്ങളുടെ പ്രണയ ഗോസിപ്പുകള്‍ ഇരുവരും ചിരിച്ച് തള്ളി. പക്ഷെ പിന്നീട് ഈ വാര്‍ത്തകള്‍ ഇരുവരുടേയും വ്യക്തിജീവിതത്തേയും സൗഹൃദത്തേയും തന്നെ സാരമായി ബാധിച്ചു. ഇതേക്കുറിച്ച് ഒരിക്കല്‍ സൊനാലി തന്നെ തുറന്ന് പറഞ്ഞിരുന്നു.

''എനിക്കും സുനിലിനും ഇടയില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നു. തുടക്കത്തില്‍ ഗോസിപ്പുകളെ ഞങ്ങള്‍ ചിരിച്ചു തള്ളുകയായിരുന്നു. പക്ഷെ കുറച്ച് കഴിഞ്ഞപ്പോള്‍ അതൊന്നും തമാശയല്ലാതായി മാറി. വ്യക്തി ജീവിതത്തെ ബാധിച്ചു തുടങ്ങി. സുനിലിന്റെ വ്യക്തി ജീവിതത്തെ എങ്ങനെയാണ് ബാധിച്ചതെന്ന് എനിക്കറിയില്ല. കാരണം ഞാന്‍ അവനുമായി ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല. പക്ഷെ എന്റെ ജീവിതത്തെ ബാധിച്ചത് എങ്ങനെയെന്ന് എനിക്ക് പറയാനാകും'' എന്നാണ് സൊനാലി പറഞ്ഞത്.

താന്‍ സിംഗിളാണ്. അതിനാല്‍ ആരോടും മറുപടി പറയേണ്ടതില്ല. പക്ഷെ വിവാഹിതന്‍ എന്ന നിലയില്‍ സുനിലിന്റെ വ്യക്തിജീവിതത്തെ എങ്ങനെയാകും ബാധിച്ചിട്ടുണ്ടാവുകയെന്ന് തനിക്ക് ഊഹിക്കാനാകുമെന്നാണ് സൊനാലി പറഞ്ഞത്. പിന്നാലെ ചില അനുഭവങ്ങളും സൊനാലി പങ്കുവെക്കുന്നുണ്ട്.

''രാത്രി രണ്ട് മണിക്ക് ചില മണ്ടന്മാര്‍ ഫോണില്‍ വിളിച്ച് ഇത് സുനില്‍ ഷെട്ടിയാണ് സംസാരിക്കുന്നത്, വരു എന്റെ കൂടെ ഒളിച്ചോടൂ എന്ന് പറയുമ്പോള്‍ തമാശയല്ലെന്ന് ആളുകള്‍ മനസിലാക്കും. കാണുന്ന ഏത് അപരിചിതനും വന്ന് നിങ്ങളും സുനില്‍ ഷെട്ടിയും തമ്മില്‍ അടുപ്പത്തിലാണോ എന്ന് ചോദിക്കുമ്പോള്‍, കോളേജില്‍ പഠിക്കുന്നവരോട് കാണുന്നവരെല്ലാം നിന്റെ സഹോദരിയും സുനില്‍ ഷെട്ടിയും തമ്മില്‍ എന്തെങ്കിലും ഉണ്ടോ എന്ന് ചോദിക്കുമ്പോള്‍, അത് തമാശയല്ല'' എന്നാണ് സൊനാലി പറഞ്ഞത്.

കൂടാതെ ചിലപ്പോള്‍ ബന്ധുക്കള്‍ വന്ന് അച്ഛനോടും അമ്മയോടും നിങ്ങളുടെ മകള്‍ പണം ഉണ്ടാക്കുന്നത് കൊണ്ട് ഏതെങ്കിലും ഹീറോയുമായി അടുപ്പത്തിലാകുന്നതൊന്നും നിങ്ങള്‍ക്ക് പ്രശ്നമല്ല അല്ലേ എന്ന് ചോദിച്ചുവെന്നും സൊനാലി വെളിപ്പെടുത്തിയിരുന്നു. ആളുകള്‍ ഇങ്ങനൊക്കെ പറയുമ്പോള്‍ തനിക്ക് ദേഷ്യം വരമെന്നും താരം പറഞ്ഞു. കൂടാതെ ഗോസിപ്പുകള്‍ കാരണം താനും സുനില്‍ ഷെട്ടിയും തമ്മില്‍ പോലും അകന്നുവെന്നും താരം പറഞ്ഞിരുന്നു.

Sonali Bendre

''സുനിലും ഞാനും ഒരു ഫോട്ടോഷൂട്ട് ചെയ്യുകയായിരുന്നു. അപ്പോള്‍ അവരെ നോക്കൂ, പരസ്പരം എന്ത് കംഫര്‍ട്ടബിള്‍ ആണ് അവര്‍ എന്നായി ചിലര്‍. ഒരു ഘട്ടത്തില്‍ ഞങ്ങള്‍ വല്ലാതെ കോണ്‍ഷ്യസ് ആയി പെരുമാറാന്‍ തുടങ്ങി. ഫോട്ടോയില്‍ ഞാനും സുനിലും കെട്ടിപ്പിടിച്ച് നില്‍ക്കണമായിരുന്നു. പക്ഷെ ഞാന്‍ സുനിലില്‍ നിന്നും വിട്ടു നില്‍ക്കാനും സുനില്‍ എന്നെ തൊടാന്‍ മടിക്കാനും തുടങ്ങി'' എന്നാണ് സൊനാലി പറയുന്നത്.

അതോടെ ഞങ്ങള്‍ക്കിടയില്‍ ഒരടി ദൂരം രൂപപ്പെട്ടുവെന്നും താരം പറയുന്നു. അപ്പോഴാണ് ഗോസിപ്പുകള്‍ ഞങ്ങളെ എന്തുമാത്രം ബാധിച്ചിരിക്കുന്നുവെന്ന് രണ്ടു പേരും തിരിച്ചറിയുന്നത്. ഉടനെ തന്നെ ഇതേക്കുറിച്ച് പരസ്പരം തുറന്നു സംസാരിക്കുകയായിരുന്നുവെന്നാണ് സൊനാലി പറയുന്നത്.

More from Filmibeat

Read more about: sonali bendre
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X