ഞാന്‍ സുനില്‍ ഷെട്ടിയാണ്, വരൂ നമുക്ക് ഒളിച്ചോടാം; രാത്രി രണ്ട് മണിക്ക് സൊനാലി ബേന്ദ്രേയ്ക്ക് വന്ന ഫോണ്‍കോള്‍!

ബോളിവുഡിലെ എക്കാലത്തേയും ജനപ്രീയ നടിമാരില്‍ ഒരാളാണ് സൊനാലി ബേന്ദ്രേ. 1993 ല്‍ പുറത്തിറങ്ങിയ ആഗ് എന്ന സിനിമയിലൂടെയായിരുന്നു സൊനാലിയുടെ അരങ്ങേറ്റം. പിന്നീട് മേജര്‍ സാബ്, സഘം, സര്‍ഫറോഷ്, ഹം സാത്ത് സാത്ത് ഹെയ്ന്‍ തുടങ്ങി നിരവധി ഹിറ്റുകള്‍ അഭിനയിച്ചു. ഒരു സമയത്ത് ബോളിവുഡിലെ ഏറ്റവും തിരക്കേറിയ നടിയായിരുന്നു സൊനാലി ബേന്ദ്രേ. അതുകൊണ്ട് തന്നെ സൊനാലിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കും ഗോസിപ്പുകള്‍ക്കും ഒരുപാട് ആരാധകരുമുണ്ടായിരുന്നു.

ഇങ്ങനെ യാതൊരു അടിസ്ഥാനവുമില്ലാത്ത ഗോസിപ്പുകള്‍ കാരണം ചില്ലറ ബുദ്ധിമുട്ടൊന്നുമായിരുന്നില്ല സൊനാലി അനുഭവിച്ചത്. സൊനാലിയേയും സുനില്‍ ഷെട്ടിയേയും ചേര്‍ത്തായിരുന്നു അക്കാലത്ത് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നത്. ഇരുവരും ബോളിവുഡിലെ ഹിറ്റ് ജോഡിയായിരുന്നു. ഇവരുവരുടേയും കെമിസ്ട്രി ഏറെ പ്രശംസിക്കപ്പെട്ടതായിരുന്നു. അതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് തന്നെ ഇരുവരും പ്രണയത്തിലാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിക്കുകയായിരുന്നു.

ചിരിച്ച് തള്ളി

ഈ സമയത്ത് സുനില്‍ ഷെട്ടി വിവാഹിതനായിരുന്നു. മന ഷെട്ടിയാണ് സുനിലിന്റെ ഭാര്യ. സൊനാലി ബേന്ദ്ര സിംഗിളായിരുന്നു. തങ്ങള്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ തുടക്കത്തില്‍ ചിരിച്ച് തള്ളിയെങ്കിലും പിന്നീട് അത് തങ്ങളുടെ വ്യക്തിജീവിതത്തേയും സൗഹൃദത്തേയും തന്നെ സാരമായി ബാധിച്ചുവെന്നാണ് സൊനാലി പറയുന്നത്. സ്റ്റാര്‍ഡസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ ഗോസിപ്പുകളെക്കുറിച്ച് സൊനാലി മനസ് തുറക്കുന്നുണ്ട്.

തമാശയല്ലാതായി മാറി

''എനിക്കും സുനിലിനും ഇടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. തുടക്കത്തില്‍ ഗോസിപ്പുകളെ ഞങ്ങള്‍ ചിരിച്ചു തള്ളുകയായിരുന്നു. പക്ഷെ കുറച്ച് കഴിഞ്ഞപ്പോള്‍ അതൊന്നും തമാശയല്ലാതായി മാറി. വ്യക്തി ജീവിതത്തെ ബാധിച്ചു തുടങ്ങി. സുനിലിന്റെ വ്യക്തി ജീവിതത്തെ എങ്ങനെയാണ് ബാധിച്ചതെന്ന് എനിക്കറിയില്ല. കാരണം ഞാന്‍ അവനുമായി ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല. പക്ഷെ എന്റെ ജീവിതത്തെ ബാധിച്ചത് എങ്ങനെയെന്ന് എനിക്ക് പറയാനാകും. ഞാന്‍ സിംഗിളാണ്. ആരോടും മറുപടി പറയേണ്ടതില്ല. വിവാഹിതന്‍ എന്ന നിലയില്‍ സുനിലിന്റെ വ്യക്തിജീവിതത്തെ എങ്ങനെയാകും ബാധിച്ചിട്ടുണ്ടാവുക എന്ന് എനിക്ക് ഊഹിക്കാം'' എന്നായിരുന്നു സൊനാലി പറഞ്ഞത്.

എന്റെ കൂടെ ഒളിച്ചോടൂ

''രാത്രി രണ്ട് മണിക്ക് ചില മണ്ടന്മാര്‍ ഫോണില്‍ വിളിച്ച് ഇത് സുനില്‍ ഷെട്ടിയാണ് സംസാരിക്കുന്നത്, വരു എന്റെ കൂടെ ഒളിച്ചോടൂ എന്ന് പറയുമ്പോള്‍ തമാശയല്ലെന്ന് ആളുകള്‍ മനസിലാകും. കാണുന്ന ഏത് അപരിചിതനും വന്ന് നിങ്ങളും സുനില്‍ ഷെട്ടിയും തമ്മില്‍ അടുപ്പത്തിലാണോ എന്ന് ചോദിക്കുമ്പോള്‍, കോളേജില്‍ പഠിക്കുന്നവരോട് കാണുന്നവരെല്ലാം നിന്റെ സഹോദരിയും സുനില്‍ ഷെട്ടിയും തമ്മില്‍ എന്തെങ്കിലും ഉണ്ടോ എന്ന് ചോദിക്കുമ്പോള്‍, അത് തമാശയല്ല'' താരം കൂട്ടിച്ചേര്‍ക്കുന്നു.

ഇങ്ങനൊക്കെ പറയുമ്പോള്‍

''ചിലപ്പോള്‍ ബന്ധുക്കള്‍ വന്ന് അച്ഛനോടും അമ്മയോടും നിങ്ങളുടെ മകള്‍ പണം ഉണ്ടാക്കുന്നത് കൊണ്ട് ഏതെങ്കിലും ഹീറോയുമായി അടുപ്പത്തിലാകുന്നതൊന്നും നിങ്ങള്‍ക്ക് പ്രശ്‌നമല്ല അല്ലേ എന്ന് ചോദിക്കുമായിരുന്നു. ഇതുപോലുള്ള സംസാരങ്ങള്‍ എന്നെ ബാധിക്കും. ആളുകള്‍ ഇങ്ങനൊക്കെ പറയുമ്പോള്‍ എനിക്ക് ദേഷ്യം വരും'' എന്നും താരം പറഞ്ഞു. ഇത്തരം ഗോസിപ്പുകള്‍ കാരണം താനും സുനില്‍ ഷെട്ടിയും തമ്മില്‍ പോലും അകന്നുവെന്നും താരം പറയുന്നു. ഒരു ഫോട്ടോഷൂട്ടിലുണ്ടായ അനുഭവവും താരം പങ്കുവെക്കുന്നുണ്ട്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
ഫോട്ടോഷൂട്ട്

''സുനിലും ഞാനും ഒരു ഫോട്ടോഷൂട്ട് ചെയ്യുകയായിരുന്നു. അപ്പോള്‍ അവരെ നോക്കൂ, പരസ്പരം എന്ത് കംഫര്‍ട്ടബിള്‍ ആണ് അവര്‍ എന്നായി ചിലര്‍. എന്തുകൊണ്ട് രണ്ട് മോഡലുകള്‍ അവരുടെ പണി ചെയ്യുന്നുവെന്ന് ചിന്തിച്ചുകൂട? ഒരു ഘട്ടത്തില്‍ ഞങ്ങള്‍ വല്ലാതെ കോണ്‍ഷ്യസ് ആയി പെരുമാറാന്‍ തുടങ്ങി. ഫോട്ടോയില്‍ ഞാനും സുനിലും കെട്ടിപ്പിടിച്ച് നില്‍ക്കണമായിരുന്നു. പക്ഷെ ഞാന്‍ സുനില്‍ നിന്നും വിട്ടു നില്‍ക്കാനും സുനില്‍ എന്നെ തൊടാന്‍ മടിക്കാനും തുടങ്ങി. അതോടെ ഞങ്ങള്‍ക്കിടയില്‍ ഒരടി ദൂരം രൂപപ്പെട്ടു. അപ്പോഴാണ് ഗോസിപ്പുകള്‍ ഞങ്ങളെ എന്തുമാത്രം ബാധിച്ചിരിക്കുന്നുവെന്ന് രണ്ടു പേരും തിരിച്ചറിയുന്നത്. ഉടനെ തന്നെ ഇതേക്കുറിച്ച് പരസ്പരം തുറന്നു സംസാരിക്കുകയായിരുന്നു'' സൊനാലി കൂട്ടിച്ചേര്‍ക്കുന്നു.

More from Filmibeat

Read more about: sonali bendre
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X