'എന്റെ അച്ഛന്റെ കൂടെ അഭിനയിച്ച ആന്റി'; ഐശ്വര്യയെ കളിയാക്കി സോനം കപൂര്‍

താരങ്ങള്‍ തമ്മില്‍ വഴക്കിടുന്നതും പരസ്പരം മോശമായ പെരുമാറുന്നതുമൊന്നും പുതിയ സംഭവങ്ങളാണ്. സോഷ്യല്‍ മീഡിയ കാലത്ത് ഇത്തരം സംഭവങ്ങള്‍ വളരെ പെട്ടെന്നു തന്നെ ആരാധകരിലേക്ക് എത്തുകയും ചെയ്യും. ബോളിവുഡിലെ സൂപ്പര്‍ നായികയാണ് ഐശ്വര്യ റായ് ബച്ചന്‍. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ഐശ്വര്യ ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ താരനായികയാണ്. ലോകമെമ്പാടും ആരാധകരുള്ള ഐശ്വര്യയുടെ ആരാധകരായി താരങ്ങള്‍ തന്നെയുണ്ട്. ഇന്നും തന്റെ താരപദവിയ്ക്ക് കോട്ടം വരാതെ കാക്കുന്ന ഐശ്വര്യയെ പുതിയ തലമുറയിലെ താരങ്ങളും ബഹുമാനത്തോടെയാണ് കാണുന്നത്.

എന്നാല്‍ ഐശ്വര്യയെ ആന്റിയെന്ന് വിളിക്കുകയും ഐശ്വര്യയുമായുള്ള പ്രശ്‌നത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്ത താരമാണ് സോനം കപൂര്‍. സംഭവം നടക്കുന്നത് 2009 ലാണ്. ഐശ്വര്യ ബ്രാന്റ് അംബാസിഡര്‍ ആയിരുന്ന ഒരു ബ്രാന്റിന്റെ അംബാസിഡറായി സോനം മാറിയതോടെയാണ് പ്രശ്‌നം തുടങ്ങുന്നത്. തനിക്ക് പകരം സോനം വന്നതിലുള്ള അതൃപ്തി ഐശ്വര്യ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് സോനം കപൂറിന്റെ വിവാദമായ പ്രസ്താവന. വിശദമായി വായിക്കാം.

ആന്റി

ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് സോനം കപൂര്‍ ഐശ്വര്യ റായ് ബച്ചനെ ആന്റിയെന്ന് വിളിച്ചത്. ആഷ് എന്റെ അച്ഛനൊപ്പം അഭിനയിച്ചതാണ് അതിനാല്‍ ഞാന്‍ അവരെ ആന്റി എന്നാണ് വിളിക്കേണ്ടത് എന്നായിരുന്നു സോനം കപൂറിന്റെ പ്രസ്താവന. സൂപ്പര്‍ താരം അനില്‍ കപൂറിന്റെ മകളാണ് സോനം കപൂര്‍. അനില്‍ കപൂറും ഐശ്വര്യ റായിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും എല്ലാം വെറും ഗോസിപ്പുകളാണെന്നും പറഞ്ഞ് സോനം തന്റെ പ്രസ്താവനയെ തള്ളിക്കളയുകയായിരുന്നു ചെയ്തത്. ഐശ്വര്യയെ താന്‍ ഒരിക്കലും ആന്റിയെന്ന് വിളിക്കില്ലെന്നും സോനം പറയുകയുണ്ടായി.

അവിടെ കൊണ്ട് തീര്‍ന്നില്ല

എന്നാല്‍ ഈ പ്രശ്‌നം അവിടെ കൊണ്ട് തീര്‍ന്നില്ല. 2011 ല്‍ ഐശ്വര്യയും സോനമും കാന്‍സ് ഒരുമിച്ച് റാംപ് വാക്ക് ചെയ്യേണ്ടതായിരുന്നു. എന്നാല്‍ സോനമിനൊപ്പം റാംപ് വാക്കിന് താന്‍ തയ്യാറല്ലെന്ന് ഐശ്വര്യ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. സോനം തനിക്കൊപ്പം റാംപ് വാക്ക് നടത്തുകയാണെങ്കില്‍ താന്‍ പിന്മാറുമെന്ന് ഐശ്വര്യ താക്കീത് നല്‍കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. എന്തായാലും കാലം മായ്ക്കാത്ത മുറിവുകളില്ല. പിന്നീട് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ സോനമും ഐശ്വര്യയും തമ്മിലുണ്ടായിരുന്നു പിണക്കം മാഞ്ഞു പോയി. 2018 ല്‍ സോനം കപൂര്‍ വിവാഹിതയായപ്പോള്‍ ഐശ്വര്യയും സാന്നിധ്യമായി എത്തിയിരുന്നു.

48-ാം പിറന്നാള്‍

അതേസമയം ഐശ്വര്യ തന്റെ 48-ാം പിറന്നാള്‍ ആഘോഷിക്കുകയാണ് ഐശ്വര്യ റായ്. സോഷ്യല്‍ മീഡിയയും ആരാധകരും തങ്ങളുടെ പ്രിയ താരത്തിന് ആശംസകളുമായി എത്തുകയാണ്. വര്‍ഷങ്ങളായി ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് ഐശ്വര്യ. തമിഴിലൂടെ അരങ്ങേറി പിന്നീട് ബോളഇവുഡിന്റെ താരറാണിയായി മാറിയ ഐശ്വര്യ ഹോളിവുഡിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ലോകമെമ്പാടും ആരാധകരുള്ള ഐശ്വര്യയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം ഫന്നേ ഖാന്‍ ആണ്. 2018 ലായിരുന്നു ഈ സിനിമ പുറത്തിറങ്ങിയത്. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരികെ വരാന്‍ തയ്യാറെടുക്കുകയാണ് ഐശ്വര്യ റായ് ബച്ചന്‍.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
പൊന്നിയിന്‍ സെല്‍വന്‍

പൊന്നിയിന്‍ സെല്‍വന്‍ ആണ് ഐശ്വര്യയുടെ തിരിച്ചുവരവ് സിനിമ. മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ സിനിമയാണ് പൊന്നിയിന്‍ സെല്‍വന്‍. വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വിക്രം, ജയം രവി, കാര്‍ത്തി, ജയറാം, തൃഷ, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സിനിമയുടെ ചിത്രീകരണം പുരോഗമിച്ചു വരികയാണ്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുമുള്ള ഐശ്വര്യയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ നേരത്തെ വൈറലായി മാറിയിരുന്നു.

അതേസമയം ബ്ലൈന്‍ഡ് ആണ് സോനം കപൂറിന്റെ പുതിയ സിനിമ. ഷോം മഖീജയാണ് ചിത്രത്തിന്റെ സംവിധാനം. കാഴ്ച നഷ്ടപ്പെട്ട പോലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് ചിത്രത്തില്‍ സോനം എത്തുന്നത്.

Read more about: aishwarya rai sonam kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X