ഇതൊക്കെ ഫോട്ടോയെടുക്കാന്‍ കുറേ ബുദ്ധിമുട്ടി കാണുമല്ലോ? വസ്ത്രത്തെ വിമര്‍ശിച്ച മാധ്യമത്തോട് സോനം
ബോളിവുഡിലെ ഫാഷന്‍ ക്യൂന്‍ ആണ് സോനം കപൂര്‍. നടന്‍ അനില്‍ കപൂറിന്റെ മകളായ സോനം കപൂര്‍ ആ പാതയിലൂടെയാണ് സിനിമയിലെത്തുന്നത്. സ്വപ്‌നതുല്യമായിരുന്നു സോനം കപൂറിന്റെ അരങ്ങേറ്റം. സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ സാവരിയ്യയിലൂടെയായിരുന്നു തുടക്കം. നായക വേഷത്തില്‍ രണ്‍ബീര്‍ കപൂറും അരങ്ങേറി. എന്നാല്‍ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല. പക്ഷെ സോനം കപൂറും രണ്‍ബീര്‍ കപൂറും ആരാധകരുടെ മനസില്‍ ഇടം നേടി.
തുടര്‍ന്നിങ്ങോട്ട് നിരവധി ഹിറ്റുകളിലെ നായികയായി അഭിനയിച്ച സോനം കപൂര്‍ ബോളിവുഡില്‍ സ്വന്തമായൊരു ഇടം നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. സോനം കപൂറിന്റെ ഫാഷന്‍ സെന്‍സിനും ഒരുപാട് ആരാധകരുണ്ട്. സോനം കപൂറിന്റെ വസ്ത്രങ്ങളും ലുക്കുകളുമൊക്കെ അതിവേഗം ട്രെന്റായി മാറാറുണ്ട്. അതേസമയം സോനം ധരിക്കുന്ന ബോള്‍ഡ് വസ്ത്രങ്ങള്‍ വിവാദങ്ങളും സൃഷ്ടിക്കാറുണ്ട്.

അത്തരത്തില്‍ ഒരു സംഭവം നടക്കുന്നത് 2017 ലാണ്. മുംബൈയില്‍ ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കാനായി സോനം എത്തിയത് കറുത്ത നിറത്തിലുള്ള ഗൗണ്‍ ധരിച്ചായിരുന്നു. ഡീപ് നെക്ക്‌ലൈനുള്ള ആ വസ്ത്രം ഉടനെ തന്നെ ക്യാമറക്കണ്ണുകളുടെ ശ്രദ്ധ നേടി. അതോടെ സോനം കപൂറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. ചില ചിത്രങ്ങള്‍ സോനം കപൂറിന്റെ ശരീരത്തെ തെറ്റായ രീതിയില്‍ ചിത്രീകരിക്കുന്നതായിരുന്നു. ഇതും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി.
ചില മാധ്യമങ്ങളും സോനം കപൂര്‍ ധരിച്ച വസ്ത്രത്തെക്കുറിച്ച് മോശം രീതിയിലുള്ള വാര്‍ത്തകള്‍ നല്‍കിയിരുന്നു. ഇതോടെ മറുപടിയുമായി സോനം തന്നെ രംഗത്തെത്തുകയായിരുന്നു. സോഷ്യല്‍ മീഡിയിയലൂടെയാണ് സോനം കപൂര്‍ മറുപടി നല്‍കിയത്. '' ഞാന്‍ എന്റെ വസ്ത്രത്തില്‍ കംഫര്‍ട്ടബിള്‍ ആയിരുന്നു. ഞാന്‍ ഒരുപാട് നല്ല കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. പക്ഷെ നിങ്ങള്‍ ഇത് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്'' എന്നായിരുന്നു സോനം കപൂര്‍ ഒരു വാര്‍ത്തയോട് പ്രതികരിച്ചത്.

പിന്നാലെ തന്റെ ശരീരത്തെ തെറ്റായ രീതിയില്‍ ചിത്രീകരിക്കുന്ന ചിത്രങ്ങള്‍ സോനം തന്നെ പങ്കുവെക്കുകയും ചെയ്തു. ''സെക്‌സിസ്റ്റ് നോണ്‍സെന്‍സ്! ഈ ചിത്രങ്ങളെടുക്കാന്‍ ഫോട്ടോഗ്രാഫര്‍മാര്‍ ഒരുപാട് ബുദ്ധിമുട്ടിക്കാണും. സത്യത്തില്‍ ഞാനതൊന്നും കാര്യമാക്കുന്നില്ല. എന്റെ ശരീരത്തില്‍ ഞാന്‍ അഭിമാനിക്കുന്നു'' എന്നായിരുന്നു സോനം കപൂര്‍ പറഞ്ഞത്. താരത്തിന്റെ മറുപടിയ്ക്ക് സോഷ്യല്‍ മീഡിയ കയ്യടിയുമായി എത്തി.
ഇപ്പോള്‍ അമ്മയായതിന്റെ സന്തോഷത്തിലൂടെ കടന്നു പോവുകയാണ് സോനം കപൂര്‍. ലോക്ക്ഡൗണ്‍ കാലത്താണ് സോനം കപൂര്‍ ദീര്‍ഘനാളത്തെ കാമുകനായ ആനന്ദ് അഹൂജയെ വിവാഹം കഴിക്കുന്നത്. ഈയ്യടുത്താണ് ഇരുവര്‍ക്കും കുഞ്ഞ് പിറന്നത്. വിവാഹവും കുഞ്ഞുമൊക്കെയായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്.
അധികം വൈകാതെ തന്നെ സോനം കപൂര്‍ ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിയെത്തുമെന്നാണ് ആരാധകര്‍ കരുതുന്നത്. താരത്തെ അവസാനമായി സ്‌ക്രീനില്‍ കണ്ടത് എകെ വെഴ്‌സസ് എകെയിലെ അതിഥി വേഷത്തിലാണ്. ബ്ലൈന്‍ഡ് ആണ് സോനം കപൂറിന്റെ തിരിച്ചുവരവ് സിനിമ. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് അവര്‍.


Click it and Unblock the Notifications