ദീപികയേക്കാള്‍ നല്ലത് കത്രീന തന്നെ! താരതമ്യം ചെയ്ത് പരസ്യമായി കളിയാക്കി സോനം കപൂര്‍
ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് സോനം കപൂര്‍. തന്റെ ഫാഷന്‍ സെന്‍സിന്റെ പേരിലും നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് സോനം. അതുപോലെ തന്നെ തന്റെ മനസിലുള്ളത് മറയില്ലാതെ തുറന്ന് പറയുന്ന ശീലവും സോനം കപൂറുണ്ട്. അഭിമുഖങ്ങളിലും സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങളിലുമെല്ലാം സോനം തന്റെ നിലപാടുകള്‍ വ്യക്തമാക്കാറുണ്ട്. ഇതുകൊണ്ട് തന്നെ പലപ്പോഴും വിവാദങ്ങളും സോനം കപൂറിനെ തേടിയെത്തിയിട്ടുണ്ട്. രണ്‍ബീര്‍ കപൂര്‍, ഐശ്വര്യ റായ്, ദീപിക പദുക്കോണ്‍ തുടങ്ങി ബോളിവുഡിലെ സൂപ്പര്‍ താരങ്ങളെക്കുറിച്ച് പോലും സോനം നടത്തിയ പ്രസ്താവനകളില്‍ പൊട്ടിത്തെറുകളുണ്ടാക്കുന്നതായിരുന്നു.
ബോളിവുഡിലെ സൂപ്പര്‍ നായികയായ ദീപിക പദുക്കോണിനെക്കുറിച്ച് സോനം നടത്തിയ പ്രസ്താവനകള്‍ വലിയ വിവാദമായിരുന്നു. കത്രീന കൈഫുമായി താരതമ്യം ചെയ്ത് ദീപിക പദുക്കോണിന്റെ ഫാഷന്‍ സെന്‍സിനെ താരതമ്യം ചെയ്ത് പരിഹസിക്കുകയായിരുന്നു സോനം ചെയ്തത്. താരത്തിന്റെ വാക്കുകള്‍ ദീപികയുടെ ആരാധകരെ വല്ലാതെ ചൊടിപ്പിച്ചതായിരുന്നു. സോനം കപൂറിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

കോഫി വിത്ത് കരണില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു സോനം കപൂര്‍ ദീപികയെ പരിഹസിച്ചത്. ഈ എപ്പിസോഡില്‍ പല താരങ്ങളെക്കുറിച്ചും വിവാദകരമായ പ്രസ്താവനകള്‍ നടത്തിയിരുന്നു സോനം കപൂര്‍. ദീപികയുടെ ഫാഷന്‍ സെന്‍സിനേയും വിമര്‍ശിച്ച സോനം താന്‍ ദീപികയുടെ വസ്ത്ര ധാരണ രീതിയുടെ ആരാധികയല്ലെന്ന് വ്യക്തമാക്കുകയായിരുന്നു. അതേസമയം ദീപികയുടെ ലുക്കിലുണ്ടായ മാറ്റത്തിന് പിന്നില്‍ അനൈത ഷ്രോഫ് എന്ന സ്റ്റൈലിസ്റ്റിന്റെ വരവോടെയാണെന്നായിരുന്നു സോനം കപൂര്‍ പറയുന്നത്.

''ദീപിക തന്റെ ഗെയിം ഉയര്‍ത്തിയിട്ടുണ്ട്. പക്ഷെ അതിന് നന്ദി പറയേണ്ടത് അനൈതയ്ക്കാണ്. ദീപികയില്‍ നല്ലൊരു പണിയെടുത്തിട്ടുണ്ട് അനൈത്'' എന്നായിരുന്നു ദീപിക പറഞ്ഞത്. അതേസമയം ദീപികയേയും കത്രീനയേയും താരതമ്യം ചെയ്ത സോനം കത്രീനയുടെ ഫാഷന്‍ സെന്‍സിനെ അഭിനന്ദിക്കുകയും ചെയ്തു. ''അവള്‍ ഒരു ജീന്‍സും ടി ഷര്‍ട്ടും ധരിച്ച് മുടി പോണി ടെയില്‍ കെട്ടി വന്നാല്‍ പോലും സ്‌റ്റൈലാണ്. എല്ലാ മൂന്ന് മാസവും കൂടുമ്പോള്‍ വോഗിന്റെ കവര്‍ ആകണമെന്ന് പറയുന്നവരേക്കാള്‍ എനിക്ക് താല്‍പര്യം ആ ലുക്കിനോടാണ്'' എന്നായിരുന്നു സോനം കപൂറിന്റെ പ്രസ്താവന. ദീപികയ്ക്കുള്ള ഒളിയമ്പായിരുന്നു സോനം കപൂറിന്റെ പ്രതികരണം. പിന്നാലെ റാപ്പിഡ് ഫയറിനിടെ മോശമായി പോയ നല്ല പെണ്‍കുട്ടിയാണ് ദീപിക പദുക്കോണ്‍ എന്നും സോനം പരിഹസിച്ചിരുന്നു.

അതേസമയം കാലാന്തരത്തില്‍ സോനം കപൂറും ദീപിക പദുക്കോണും തമ്മിലുള്ള പിണക്കം മായുകയും ഇരുവരും നല്ല സുഹൃത്തുക്കളായി മാറുകയും ചെയ്തു. അതേസമയം സിനിമയില്‍ മിന്നും കുറച്ചുനാളുകളായി വിട്ടു നില്‍ക്കുകയാണ് സോനം കപൂര്‍. ഈയ്യടുത്തായിരുന്നു താരത്തിന്റെ വിവാഹം. എകെ വേഴ്‌സസ് എകെയില്‍ സോനം കപൂറായി തന്നെയാണ് സോനം അവസാനമായി സിനിമയിലെത്തിയത്. ബ്ലൈന്‍ഡ് ആണ് സോനം കപൂറിന്റെ പുതിയ സിനിമ. സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്ലൈന്‍ഡ്. പൂരബ് കോഹ്ലിയും വിനയ് പഥക്കുമാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കൊറിയന്‍ സിനിമയുടെ റീമേക്കാണിത്. ഇതിനിടെ സോനം കപൂര്‍ ഗര്‍ഭിണിയാണെന്ന റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചു കൊണ്ട് സോനം തന്നെ രംഗത്ത് എത്തിയിരുന്നു.
Recommended Video

അതേസമയം 83 ആണ് ദീപികയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. രണ്‍വീര്‍ സിംഗ് ആയിരുന്നു ചിത്രത്തിലെ നായകന്‍. ദീപികയുടെ പുതിയ സിനിമയായ ഗെഹരായിയാന്‍ റിലീസിന് തയ്യാറെടുക്കുകയാണ്. അനന്യ പാണ്ഡെയും സിദ്ധാന്ത് ചതുര്‍വേദിയുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ശകുന്‍ ബത്ര സംവിധാനം ചെയ്യുന്ന ചിത്രം ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലറും പാട്ടുകളുമെല്ലാം നേരത്തെ തന്നെ ചര്‍ച്ചയായി മാറിയിരുന്നു.


Click it and Unblock the Notifications