ഒരിക്കലും ബിക്കിനി ധരിച്ച് അഭിനയിക്കില്ല! സോനം കപൂറിന്റെ ആ തീരുമാനത്തിന് പിന്നില്‍!

ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് സോനം കപൂര്‍. താരകുടുംബത്തില്‍ നിന്നും സിനിമയിലെത്തിയ നടിയാണ് സോനം. സൂപ്പര്‍ താരം അനില്‍ കപൂറിന്റെ മകളായ സോനം സാവരിയ്യ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെത്തുന്നത്. അധികം വൈകാതെ തന്നെ ബോളിവുഡില്‍ സ്വന്തമായൊരു ഇടം നേടിയെടുക്കാന്‍ സോനം കപൂറിന് സാധിച്ചു. തന്റെ അഭിനയത്തിലൂടെ മാത്രമല്ല ഫാഷന്‍ ചോയ്‌സിന്റെ പേരിലും ഏറെ പ്രശംസിക്കപ്പെടുന്ന താരമാണ് സോനം കപൂര്‍. അതുപോലെ തന്നെ സോനം തന്റെ നിലപാടുകളിലൂടേയും കയ്യടി നേടാറുണ്ട്.

തനിക്ക് പറയാനുള്ള അഭിപ്രായം പറയാന്‍ യാതൊരു മടിയും കാണിക്കാത്ത താരമാണ് സോനം കപൂര്‍. ഇതിന്റെ പേരില്‍ പലപ്പോഴും വിവാദങ്ങളിലും ചെന്നു ചാടിയിട്ടുണ്ട് സോനം കപൂര്‍. ബോഡി ഷെയ്മിംഗിനെതിരേയും മറ്റ് സാമൂഹിക വിഷയങ്ങളെക്കുറിച്ചുമെല്ലാം സോനം കപൂര്‍ തന്റെ നിലപാടുകള്‍ വ്യക്തമാക്കാറുണ്ട്. ഒരിക്കല്‍ സോനം വാര്‍ത്തകളില്‍ ഇടം നേടിയത് ബിക്കിനി ധരിക്കുന്നതിനെക്കുറിച്ച് സംസാരിച്ചു കൊണ്ടായിരുന്നു. വിശദമായി വായിക്കാം.

ബിക്കിനി

താരസുന്ദരികള്‍ ബിക്കിനി ധരിച്ചെത്തുന്നത് ബോളിവുഡില്‍ ഒട്ടും പുതുമയുള്ള കാര്യമല്ല. സിനിമകളിലും ഫോട്ടോഷൂട്ടുകളിലുമൊക്കെ താരങ്ങള്‍ ബിക്കിനി ധരിച്ചെത്താറുണ്ട്. ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര, ആലിയ ഭട്ട്, അനുഷ്‌ക ശര്‍മ, കരീന കപൂര്‍, കത്രീന കൈഫ് തുടങ്ങി ബോളിവുഡിലെ മുന്‍നിര താരങ്ങളെല്ലാം തന്നെ ഓണ്‍ സ്‌ക്രീനില്‍ ബിക്കിനി അണിഞ്ഞെത്തി കയ്യടി നേടിയിട്ടുണ്ട്. എന്നാല്‍ സിനിമയില്‍ ബിക്കിനി ധരിച്ചെത്താനോ ശരീരം പ്രദര്‍ശിപ്പിക്കാനോ താല്‍പര്യപ്പെടാത്ത താരമാണ് സോനം കപൂര്‍.

എന്റേത് മികച്ച ശരീരമല്ല

ഒരിക്കല്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സോനം കപൂര്‍ മനസ് തുറന്നത്. തന്റെ ശരീരപ്രകൃതത്തെക്കുറിച്ചും താന്‍ ധരിക്കുന്ന വസ്ത്രങ്ങളെക്കുറിച്ചും അവയുടെ തിരഞ്ഞെടുപ്പിനെക്കുറിച്ചുമൊക്കെയായിരുന്നു സോനം കപൂര്‍ മനസ് തുറന്നത്. ''എന്റേത് മികച്ച ശരീരമല്ല. എന്റെ സ്‌കിന്‍ ലൂസാണ്. ഞാന്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ കാരണമാണ് എന്നെ കാണാന്‍ ഭംഗി തോന്നുന്നത്. ഞാന്‍ എന്റെ വസ്ത്രങ്ങള്‍ വളരെ ശ്രദ്ധയോടെയാണ് തിരഞ്ഞെടുക്കുന്നത്. ആ വസ്ത്രങ്ങളാണ് ഞാന്‍ മെലിഞ്ഞതായി കാണപ്പെടാനുള്ള കാരണവും എന്റെ ശരീരത്തിന് ഫിറ്റായതും. ഞാന്‍ നന്നായി വര്‍ക്ക് ഔട്ട് ചെയ്യുകയും ഡയറ്റ് പാലിക്കുകയും ചെയ്യാറുണ്ട്. പക്ഷെ എന്റെ ശരീരം ഇങ്ങനെയാണ്. അതുകൊണ്ട് എനിക്ക് ചേരുന്ന ചില കളറും സ്റ്റൈലുമൊക്കെയുണ്ട്. ഞാന്‍ അതില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ്'' എന്നായിരുന്നു സോനം കപൂര്‍ പറഞ്ഞത്.

Recommended Video

ഒരു ഗുണ്ട ആയ കഥ | Saiju Kurup Exclusive Interview | FilmiBeat Malayalam
ബിക്കിനി ധരിക്കില്ല

പിന്നാലെയാണ് താന്‍ ബിക്കിനി ധരിക്കില്ലെന്നും തന്റെ അപകര്‍ഷതാ ബോധത്തെക്കുറിച്ചുമൊക്കെ സോനം കപൂര്‍ മനസ് തുറന്നത്. ''ഞാന്‍ ഓണ്‍ സ്‌ക്രീനില്‍ ഒരിക്കലും ബിക്കിനി ധരിക്കില്ല. കാരണം എനിക്ക് അതിനുള്ളത്ര ആത്മവിശ്വാസമില്ല. എന്നെ കാണാന്‍ ഭംഗിയുണ്ടാകില്ലെന്ന് അറിയാം. എന്റെ ശരീരം പ്രദര്‍ശിപ്പിക്കുന്നതില്‍ ഞാനൊട്ടും കംഫര്‍ട്ടബിള്‍ അല്ല. പുറമെ മെലിഞ്ഞതായി തോന്നുമെങ്കിലും ഉണ്ണില്‍ ഞാന്‍ ഇന്നും തടിയുള്ള പെണ്ണാണ്'' എന്നായിരുന്നു സോനം പറഞ്ഞത്.

എന്റെ ജോലി

''എന്റെ ജോലി കാരണമാണ് എനിക്ക് നല്ല ഷെയ്പ്പില്‍ തന്നെ തുടരേണ്ടി വരുന്നത്. എപ്പോഴും ആളുകള്‍ നമ്മളെ നോക്കുകയും അതിനാല്‍ എപ്പോഴും നല്ല ഭംഗിയായിരിക്കുകയേയും ചെയ്യേണ്ടത് ഈ പ്രൊഫഷനില്‍ പ്രധാനപ്പെട്ടതാണ്. എന്നില്‍ പണം നിക്ഷേപിക്കപ്പെടുന്നതിനാല്‍ കാണാന്‍ ഭംഗിയായിരിക്കുക എന്നത് പ്രധാനപ്പെട്ടതാണ്. എന്റെ വസ്ത്രങ്ങള്‍ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അതിനാല്‍ അവ ഫിറ്റായിരിക്കാന്‍ വേണ്ടിയും ശരീരത്തെ നന്നായി നിലനിര്‍ത്തുകയാണ് ഞാന്‍'' എന്നും സോനം പറഞ്ഞിരുന്നു. ഈയ്യടുത്തായിരുന്നു സോനം കപൂറിന്റെ വിവാഹം കഴിഞ്ഞത്. നെറ്റ്ഫ്‌ളിക്‌സ് ചിത്രമായ എകെ വേഴ്‌സസ് എകെയിലാണ് സോനം കപൂര്‍ അവസാനമായി അഭിനയിച്ചത്.

Read more about: sonam kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X