For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആലിയയുടെ അമ്മയ്ക്ക് അവസരം കൊടുക്കാതെ സംവിധായകര്‍; അവള്‍ ഇനി അഭിനയിക്കുന്നത് എന്തിന്?

  |

  ബോളിവുഡിലെ മികച്ച അഭിനേത്രിമാരില്‍ ഒരാളാണ് സോണി റസ്ദാന്‍. സമാന്തര സിനിമകളിലൂടെ സ്വന്തമായൊരു ഇടം നേടിയെടുത്ത നടിയാണ് സോണി. ഇംഗ്ലീഷ് തീയേറ്ററുകളിലൂടെയായിരുന്നു സോണി അഭിനയ രംഗത്ത് സജീവമാകുന്നത്. മാണ്ഡി, സാരാംശ്, ഡാഡി, മണ്‍സൂണ്‍ വെഡ്ഡിംഗ്, സര്‍, തുടങ്ങി നിരവധി സിനിമകളിലെ പ്രകടനത്തിലൂടെ ആരാധകരുടെ കയ്യടി നേടിയിട്ടുണ്ട്.

  മെലിഞ് സുന്ദരിയായി, കിടിലന്‍ മേക്കോവറില്‍ സുചിത്ര നായര്‍

  1986 ലാണ് സോണി സംവിധായകന്‍ മഹേഷ് ഭട്ടിനെ വിവാഹം കഴിക്കുന്നത്. 1988 ല്‍ ഇവര്‍ക്ക് ആദ്യത്തെ മകള്‍ ജനിച്ചു. ഷഹീന്‍ ഭട്ട് ആണ് മൂത്തമകള്‍. 1993 ല്‍ രണ്ടാമത്തെ മകള്‍ ജനിച്ചു, ആലിയ ഭട്ട്. മൂത്തമകള്‍ എഴുത്തകാരിയായപ്പോള്‍ രണ്ടാമത്തെ മകള്‍ ബോളിവുഡിലെ സൂപ്പര്‍നായികയായി മാറുകയായിരുന്നു. ഇന്ന് ബോളിവുഡിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സൂപ്പര്‍ നായികമാരില്‍ ഒരാളാണ് ആലിയ. അതിനൊത്ത അഭിനയ പ്രതിഭയും.

  വിവാഹ ശേഷവും കുഞ്ഞ് ഉണ്ടായ ശേഷവും അഭിനയം തുടരുക ഇന്ന് നടിമാര്‍ക്ക് മുമ്പത്തെ അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. കരീന കപൂര്‍ മുതല്‍ ഒരുപാട് ഉദാഹരണങ്ങളുണ്ട്. എന്നാല്‍ എല്ലാര്‍ക്കും ഇത് ഇപ്പോഴും സാധ്യമാകുന്നില്ലെന്നതും വസ്തുതയാണ്. അതേസമയം കുറച്ചുനാള്‍ മുമ്പ് വരെ ഇത് വളരെ ബുദ്ധിമുട്ടേറിയ ഒന്നായിരുന്നു. കല്യണം കഴിഞ്ഞാല്‍ നടിമാരുടെ കരിയര്‍ അവസാനിച്ചതായിട്ടായിരുന്നു ഒരു കാലത്ത് കരുതിയിരുന്നത്. ആലിയ ഭട്ടിന്റെ ജനനത്തിന് ശേഷം സമാനമായ അവസ്ഥയിലൂടെ സോണിയ്ക്കും കടന്നു പോകേണ്ടി വന്നിരുന്നു.

  ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ തന്റെ അനുഭവം സോണി വിശദീകരിക്കുന്നുണ്ട്. വിവാഹിതയാണെന്ന കാരണത്താല്‍ തന്നെ സംവിധായകന്‍ പരിഗണിക്കാറുണ്ടായിരുന്നില്ലെന്നാണ് സോണി പറയുന്നത്. ''ഏത് കുട്ടി ജനിച്ച ശേഷമാണെന്ന് ഓര്‍ക്കുന്നില്ല. എനിക്ക് തോന്നുന്നത് ആലിയയാണെന്നാണ്. എനിക്ക് വീണ്ടും ജോലി ചെയ്ത് തുടങ്ങണമായിരുന്നു. സുഹൃത്തായൊരു നിര്‍മ്മാതാവിനെ ഞാന്‍ സമീപിച്ചു. എനിക്ക് വീണ്ടും ജോലി ചെയ്യണമെന്നും എന്റെ ഭര്‍ത്താവിനോട് പറയരുതെന്നും പറഞ്ഞു'' സോണി പറയുന്നു.

  ''അദ്ദേഹം വളരെ നന്നായാണ് എന്നോട് പെരുമാറിയത്. അദ്ദേഹം എന്നെ ഒരു സ്ത്രീയെ പരിചയപ്പെടുത്തി. അവര്‍ എന്റെ മാനേജര്‍ ആയി. നിര്‍മ്മാതാക്കളുടെ ഓഫീസുകളില്‍ അവര്‍ എനിക്ക് വേണ്ടി കയറിയിറങ്ങി. അവര്‍ സോണി റാസ്ദാന് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് പറയും, പ്രതികരണം എന്തിന് എന്നായിരിക്കും. കാരണം അവള്‍ നല്ല നടിയാണെന്ന് അവര്‍ മറുപടി കൊടുക്കും. പക്ഷെ അവരിപ്പോള്‍ കല്യാണം കഴിച്ചില്ലേ എന്നാകും തിരിച്ചുള്ള ചോദ്യം. അതായിരുന്നു അവര്‍ക്ക് ലഭിച്ച ഉത്തരം. ഞാന്‍ നേരിട്ടത് അതിനെയായിരുന്നു. ഇന്ന് ഞാന്‍ ഇവിടെ ഇരിക്കുന്നുണ്ടെങ്കില്‍ അത് തന്നെ ഒരു നേട്ടമാണ്'' സോണി പറയുന്നു.

  Also Read: വീണ്ടും ട്വിസ്റ്റ്! ഷാരൂഖ്-അറ്റ്ലി ചിത്രത്തിൽ നിന്നും നയൻതാര പിന്മാറി, കാരണം ഇതാണ്...

  ബാബുരാജിനൊപ്പം വാണി വിശ്വനാഥ് സിനിമയിലേക്ക്..കണ്ടോ ദൃശ്യങ്ങൾ| Filmibeat Malayalam

  സോണിയെ വിവാഹം കഴിക്കുന്നതിന് മുമ്പ് കിരണ്‍ ഭട്ടിനെയായിരുന്നു മഹേഷ് വിവാഹം കഴിച്ചത്. എന്നാല്‍ ആ ബന്ധം അധികനാള്‍ തുടര്‍ന്നില്ല. പിന്നീട് മഹേഷ് നടി പ്രവീണ്‍ ബബ്ബിയുമായി പ്രണയത്തിലാവുകയായിരുന്നു. ഇതോട മഹേഷും കിരണും പിരിഞ്ഞു. എന്നാല്‍ പ്രവീണുമായുള്ള ബന്ധവും അധികനാള്‍ നീണ്ടു നിന്നില്ല. എന്നാല്‍ ഈ സമയവും മഹേഷും കിരണും ഔദ്യോഗികമായി പിരിഞ്ഞിരുന്നു. തന്റെ ദാമ്പത്യ ജീവിതത്തില്‍ വലിയ പ്രതിസന്ധികള്‍ നേരിടുന്ന സമയത്തായിരുന്നു മഹേഷ് സോണിയെ പരിചയപ്പെടുന്നത്. തുടക്കത്തില്‍ തങ്ങളുടെ ബന്ധം ഇരുവരും ലോകത്തിന്റെ കണ്ണില്‍ നിന്നും മറച്ചുവെക്കുകയായിരുന്നു. പിന്നീട് ഇരുവരും വിവാഹം കഴിച്ചു. സര്‍ദാര്‍ ക ഗ്രാന്റ്‌സണ്‍ എന്ന ചിത്രത്തിലാണ് സോണി അവസാനമായി അഭിനയിച്ചത്. സോണിയുടെ പുതിയ നെറ്റ്ഫ്‌ളിക്‌സ് സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്.

  Read more about: alia bhatt
  English summary
  When Soni Razdan Was Rejected By Producer After Giving Birth To Alia Bhatt
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X