കണ്ണ് ചുവന്നു, കഠിനമായ വേദന; കാഴ്ച നഷ്ടപ്പെട്ടേക്കാം! ഡോക്ടര്‍ പറഞ്ഞത് കേള്‍ക്കാതെ ശ്രീദേവി

തങ്ങളുടെ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടിയും സിനിമ നന്നാകാന്‍ വേണ്ടിയും അഭിനേതാക്കള്‍ തങ്ങളുടെ പരമാവധി ശ്രമിക്കാറുണ്ട്. ഡ്യൂപ്പ് ഇല്ലാതെ സംഘട്ടനം ചെയ്യുക മുതല്‍ അതികഠിനമായ പല വഴികളിലൂടെ സഞ്ചരിക്കാനും താരങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. ഇങ്ങനെ പലപ്പോഴും മരണത്തെ പോലും മുന്നില്‍ കണ്ട താരങ്ങളുമുണ്ട്. സംഘട്ടന രംഗത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട നമ്മുടെ ജയന്‍ മുതല്‍ കൂലിയെന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഗുരുതര പരുക്കേറ്റ് മരണത്തിന്റെ വക്കോളം എത്തിയ ശേഷം തിരികെ വന്ന അമിതാഭ് ബച്ചന്‍ വരെയുള്ള താരങ്ങള്‍ ഉദാഹരണം. ഇന്നത്തെ താരങ്ങളായ അക്ഷയ് കുമാര്‍, ഷാരൂഖ് ഖാന്‍, കത്രീന കൈഫ്, ദിഷാ പഠാനി തുടങ്ങിയവരൊക്കെ ഇങ്ങനെ വെല്ലുവിളി നേരിട്ടവരാണ്.

സമാനമായൊരു അനുഭവം ഇന്ത്യന്‍ സിനിമയിലെ എക്കാലത്തേയും വലിയ സൂപ്പര്‍ നായികയായ ശ്രീദേവിയ്ക്കുമുണ്ടായിട്ടുണ്ട്. തന്റെ കാഴ്ചയെ പോലും ബാധിക്കുന്ന തരത്തിലുള്ള അനുഭവമായിരുന്നു ശ്രീദേവിക്കുണ്ടായത്. 1986 ല്‍ പുറത്തിറങ്ങിയ നാഗിന എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു ശ്രീദേവിയ്ക്ക് ഈ അനുഭവമുണ്ടായത്. വിശദമായി വായിക്കാം തുടര്‍ന്ന്.

നാഗകന്യക

നാഗിന എന്ന ചിത്രത്തിന്‍ നാഗകന്യകയുടെ വേഷമായിരുന്നു ശ്രീദേവി അവതരിപ്പിച്ചിരുന്നത്. ചിത്രീകരണത്തിന്റെ ഭാഗമായി ശ്രീദേവിയ്ക്ക് പല തരത്തിലുള്ള കോണ്ടാക്ട് ലെന്‍സുകളും ഉപയോഗിക്കേണ്ടി വന്നിരുന്നു. ഇത് ശ്രീദേവിയുടെ കണ്ണിനെ സാരമായി തന്നെ ബാധിച്ചിരുന്നു. കരിയറില്‍ ആദ്യമായിട്ടായിരുന്നു ശ്രീദേവി കോണ്ടാക്ട് ലെന്‍സുകള്‍ ഉപയോഗിക്കുന്നത്. ലെന്‍സ് ഉപയോഗിക്കുന്നതില്‍ എതിര്‍പ്പ് കാണിക്കാതെ തയ്യാറായ ശ്രീദേവിയെ കൊറിയോഗ്രാഫര്‍ സരോജ് ഖാന്‍ ഏറെ അഭിനന്ദിച്ചിരുന്നു. ഏറെ നേരം ലെന്‍സുകള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് ശ്രീദേവിയുടെ കണ്ണുകള്‍ ചുവക്കുമായിരുന്നുവെന്നാണ് സരോജ് ഖാന്‍ പറഞ്ഞത്.

ഡോക്ടറും ശ്രീദേവിയെ വിലക്കി

''മുട്ട് കുത്തി നിന്നു കൊണ്ടുള്ള ഒരുപാട് സ്റ്റെപ്പുകള്‍ ഞാന്‍ അവര്‍ക്ക് നല്‍കിയിരുന്നു. പാമ്പ് തലയുയര്‍ത്തുന്നത് പോലെയായിരുന്നു അത് ചെയ്തത്. ഈ സമയത്ത് ലെന്‍സ് അവളെ വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു. പലപ്പോഴും കണ്ണുകാണാതെയാണ് ശ്രീദേവി ഡാന്‍സ് ചെയ്തത്. എന്നിട്ടും അവളുടെ ഭാവങ്ങള്‍ അസാധ്യമായിരുന്നു'' എന്നായിരുന്നു സരോജ് ഖാന്‍ പറഞ്ഞു. ലെന്‍സുകള്‍ ഉപയോഗിക്കുന്നതില്‍ നിന്നും ഡോക്ടറും ശ്രീദേവിയെ വിലക്കിയിരുന്നു. കണ്ണിന്റെ കാഴ്ചയെ തന്നെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്. എന്നാല്‍ ഈ മുന്നറിയിപ്പ് മറികടന്ന് മണിക്കൂറുകളോളം ലെന്‍സ് ധരിച്ച് അഭിനയിക്കുകയായിരുന്നു ശ്രീദേവി ചെയ്തത്.

Recommended Video

വീട്ടിലെ അവസ്ഥ ഇപ്പോഴും ശോകമാണ്.. | Aishwarya Lekshmi Reveals | Archana 31 Not Out | Filmibeat
വിജയമായി മാറി

വന്‍ വിജയമായി മാറിയ ചിത്രമാണ് നാഗിന. ഹര്‍മേഷ് മല്‍ഹോത്ര സംവിധാനം ചെയ്ത ചിത്രത്തിലെ മേം തേരേി ദുഷ്മന്‍ എന്ന പാട്ടിലെ ശ്രീദേവിയുടെ ഡാന്‍സ് ക്ലാസിക്കായി മാറുകയായിരുന്നു. ഋഷി കപൂര്‍, കോമള്‍ മഹുവര്‍ക്കര്‍, അംരീഷ് പുരി, സുഷ്മ സേത്ത്, പ്രേം ചോപ്ര തുടങ്ങിയ വന്‍ താരിനിര തന്നെ അണിനിരന്ന സിനിമായിയിരുന്നു അത്. ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ നായികമാരില്‍ ഒരാളാണ് ശ്രീദേവി. ഒരിടവേളയ്ക്ക് ശേഷം ഇംഗ്ലീഷ് വിംഗ്ലീഷിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയ ശ്രീദേവി മകള്‍ ജാന്‍വിയുടെ സിനിമ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി കടന്നു വന്ന മരണം താരത്തെ കവരുകയായിരുന്നു. ദുബായിയിലെ ഹോട്ടല്‍ മുറയില്‍ ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാജ്യത്ത് വലിയ കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്നു ശ്രീദേവിയുടെ മരണം.

അമ്മയുടെ പാതയിലൂടെ

മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം നിരവധി സിനിമകള്‍ ചെയ്തിട്ടുള്ള താരമാണ് ശ്രീദേവി. 2017 ല്‍ പുറത്തിറങ്ങിയ മോം ആണ് ശ്രീദേവിയുടെ അവസാന സിനിമ. അമ്മയുടെ പാതയിലൂടെ തന്നെ മകള്‍ ജാന്‍വി കപൂര്‍ സിനിമയിലെത്തുകയായിരുന്നു. ദഡക്ക് ആണ് ജാന്‍വിയുടെ അരങ്ങേറ്റ സിനിമ സിനിമ. വളരെ പെടെന്ന് തന്നെ ആരാധകരെ നേടാനും ഭാവി വാഗ്ദാനമായി മാറാനും ജാന്‍വിയ്ക്ക് സാധിച്ചു. മലയാള സിനിമയായ ഹെലന്റെ ഹിന്ദി റീമേക്ക് അടക്കം നിരവധി സിനിമകള്‍ ജാന്‍വിയുടേതായി പുറത്തിറങ്ങാനുണ്ട്.

More from Filmibeat

Read more about: sridevi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X