അമ്മ മരിച്ചതോടെ സ്വത്തെല്ലാം ശ്രീദേവി തട്ടിയെടുത്തു; കോടതി കയറ്റി സഹോദരി; മരിച്ചിട്ടും തീരാത്ത പക
ഇന്ത്യന്‍ സിനിമ കണ്ട ആദ്യ സൂപ്പര്‍ നായികയാണ് ശ്രീദേവി. തെന്നിന്ത്യന്‍ സിനിമകളിലും ബോളിവുഡിലുമെല്ലാം വിജയം നേടാന്‍ സാധിച്ച താരം. സൂപ്പര്‍ താരങ്ങളുടെ നായികയാകാന്‍ മാത്രം വിധിക്കപ്പെട്ട നടിമാരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തയായിരുന്നു ശ്രീദേവി. അവരുടെ നായകാനാകാന്‍ സൂപ്പര്‍ താരങ്ങള്‍ മത്സരിക്കുകയായിരുന്നു. കഴിവും സൗന്ദര്യവും കഠിനാധ്വനവുമൊക്കെയാണ് ശ്രീദേവിയെ താരമാക്കുന്നത്. ശ്രീദേവിയുടെ വിയോഗം തീര്‍ത്ത വിടവ് ഇന്നും നികത്താന്‍ സിനിമാ ലോകത്തിന് സാധിച്ചിട്ടില്ല. ഇനി സാധിക്കുകയുമില്ല.
ശ്രീദേവിയുടെ കരിയറിന്റെ തുടക്കകാലത്തെ നിര്‍ണായക സ്ഥാനമായിരുന്നു സഹോദരി ശ്രീലത. ശ്രീദേവിയെ പോലൊരു നടിയാകാന്‍ സാധിച്ചില്ലെങ്കിലും ശ്രീദേവിയ്ക്ക് വലിയ പിന്തുണയായി ശ്രീലത ഒപ്പമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് സഹോദരിമാര്‍ക്കിടയില്‍ ചില പ്രശ്‌നങ്ങളുണ്ടായി. ശ്രീദേവിയും ശ്രീലതയും തമ്മില്‍ മിണ്ടാതായി. നിയമപോരാട്ടത്തിലേക്ക് വരെ സഹോദരിമാര്‍ എത്തി. ശ്രീദേവിയുടെ ഭര്‍ത്താവായ നിര്‍മ്മാതാവ് ബോണി കപൂര്‍ ഇരുവരേയും ഒരുമിക്കാന്‍ പലവട്ടം ശ്രമിച്ചിട്ടും നടന്നില്ല.

ശ്രീദേവി വലിയ താരമായെങ്കിലും ശ്രീലത അഭിനേത്രിയാകാന്‍ ശ്രമിച്ചിരുന്നില്ല. സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്നും അകലം പാലിച്ചിരുന്ന ശ്രീലത പക്ഷെ ശ്രീദേവിയുടെ കരിയറിന്റെ തുടക്കകാലത്ത് വളരെ പ്രധാനപ്പെട്ടൊരു സാന്നിധ്യമായിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും തമ്മില്‍ പിണങ്ങി. കോടതി കയറിയ സഹോദരിമാര്‍ പരസ്പരം സംസാരിക്കുന്നത് പോലും അവസാനിച്ചു.
കുട്ടിക്കാലം മുതല്‍ വളരെ അടുത്ത ബന്ധമായിരുന്നു ശ്രീദേവിയും ശ്രീലതയും തമ്മിലുണ്ടായിരുന്നത്. ജീവിതത്തിലെ എല്ലാം പരസ്പരം പങ്കുവെക്കുന്നവരായിരുന്നു ശ്രീദേവിയും ശ്രീലതയും. എന്നാല്‍ പതിയെ ആ ബന്ധത്തിനുള്ളില്‍ വിള്ളല്‍ വീഴുകയായിരുന്നു. ശ്രീദേവിയുടെ തുടക്കകാലത്ത് നടിയ്‌ക്കൊപ്പം സെറ്റില്‍ അമ്മയും ശ്രീലതയും പതിവായി വന്നിരുന്നു. ശ്രീലത നടിയാകാന്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ അത് നടന്നില്ല. ഇതോടെ അവര്‍ ശ്രീദേവിയുടെ മാനേജരാവുകയായിരുന്നു. താരവുമായി ബന്ധപ്പെട്ട തീരുമാനങ്ങളൊക്കെ സ്വീകരിച്ചിരുന്നത് ശ്രീലതയായിരുന്നു.
അമ്മയുടെ മരണത്തോടെയാണ് സഹോദരിമാര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ശ്രീദേവിയുടെ അമ്മ അസുഖബാധിതയായി ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയും തുടര്‍ന്ന് ഓപറേഷന് വിധേയാവുകയും ചെയ്തിരുന്നു. എന്നാല്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് അമ്മ മരണപ്പെട്ടു. 1996 ലാണ് അമ്മ മരണപ്പെടുന്നത്. പിന്നാലെ അമ്മയുടെ മരണത്തില്‍ ശ്രീദേവി ആശുപത്രിയ്‌ക്കെതിരെ കേസ് നല്‍കുകയും കേസ് താരത്തിന് അനുകൂലമായി വിധിക്കപ്പെടുകയും ചെയ്തു.

ആശുപത്രിയില്‍ നിന്നും നഷ്ടപരിഹാരമായി ശ്രീദേവിയ്ക്ക് ലഭിച്ചത് 7.2 കോടിയായിരുന്നു. ഈ തുകയാണ് ശ്രീദേവിയും ശ്രീലതയും തമ്മിലുള്ള പ്രശ്‌നങ്ങളുടെ കാരണമെന്നാണ് കരുതപ്പെടുന്നത്. അമ്മയുടെ പേരിലുള്ള സ്വത്തും ശ്രീദേവി കയ്യടക്കി വച്ചത് ശ്രീലതയുടെ ദേഷ്യം വര്‍ധിപ്പിച്ചു. പിന്നാലെ ശ്രീലത ശ്രീദേവിയ്‌ക്കെതിരെ കോടതിയെ സമീപിച്ചു. സ്വത്ത് ശ്രീദേവിയ്ക്ക് നല്‍കുമ്പോള്‍ അമ്മയുടെ സ്വബോധത്തിലായിരുന്നില്ലെന്നായിരുന്നു ശ്രീലതയുടെ വാദം. തുടര്‍ന്ന് ശ്രീലതയുടെ വീതമായ രണ്ട് കോടി ലഭിക്കുകയും ചെയ്തു.
പിന്നീട് ഒരിക്കലും ശ്രീലതയും ശ്രീദേവിയും സംസാരിച്ചിട്ടില്ല. പലപ്പോഴായി ബോണി കപൂര്‍ ഇരുവരേയും ഒരുമിക്കാന്‍ ശ്രമിച്ചുവെങ്കിലും അവര്‍ അകന്നു തന്നെ കഴിഞ്ഞു. ശ്രീദേവി മരണപ്പെട്ടപ്പോള്‍ ചെന്നൈയില്‍ ഒരുക്കിയ പ്രാര്‍ത്ഥനായോഗത്തില്‍ പോലും ശ്രീലത പങ്കെടുത്തിരുന്നില്ല. സഹോദരിമാര്‍ക്കിടയിലെ ഭിന്നത മരണശേഷവും അവസാനിച്ചില്ലെന്നായിരുന്നു അതില്‍ നിന്നും പലരും വായിച്ചെടുത്തത്.


Click it and Unblock the Notifications