വിവാഹിതനെന്ന് മറച്ചുവച്ച് ശ്രീദേവിയെ കെട്ടി മിഥുന്‍ ചക്രവര്‍ത്തി; മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച് ഭാര്യ
ഇന്ത്യന്‍ സിനിമയിലെ ഐക്കോണിക് നായകന്മാരില്‍ ഒരാളാണ് മിഥുന്‍ ചക്രവര്‍ത്തി. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയാണ് മിഥുന്‍ ചക്രവര്‍ത്തി സിനിമാലോകത്തേക്ക് എത്തുന്നത് പോലും. ആ ഐതിഹാസികമായ യാത്ര ഇപ്പോഴിതാ ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരത്തില്‍ എത്തി നില്‍ക്കുകയാണ്. സമാന്തര സിനിമയിലും മുഖ്യധാര സിനിമയും ഒരുപോലെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് മിഥുന്‍ ചക്രവര്‍ത്തി. ബോളിവുഡിലെ ആദ്യത്തെ നൂറ് കോടി സിനിമയിലെ നായകന്‍ കൂടിയാണ് അദ്ദേഹം.
ബോളിവുഡിലെ കുടുംബവേരുകളോ പിന്‍ബലമോ ഇല്ലാത്തതിനാല്‍ ഏറെനാള്‍ കഷ്ടപ്പെടേണ്ടി വന്നു മിഥുന്‍ ചക്രവര്‍ത്തിയ്ക്ക് സ്വന്തമായൊരു ഇടം കണ്ടെത്താന്‍. ദേശീയ അവാര്‍ഡ് നേടിയാണ് തുടക്കം. പക്ഷെ താരമാകാന്‍ പിന്നേയും കാലം വേണ്ടി വന്നു. ഡിസ്‌കോ ഡാന്‍സര്‍ ആണ് മിഥുന്‍ ചക്രവര്‍ത്തിയെ താരത്തില്‍ നിന്നും സൂപ്പര്‍ താരത്തിലേക്ക് എത്തിക്കുന്നത്. ഈ ചിത്രത്തിലൂടെ ഇന്ത്യയ്ക്ക് പുറത്തും താരമായി മിഥുന്‍ ദാ മാറി. റഷ്യയില്‍ വലിയ ഓളമുണ്ടാക്കിയതായിരുന്നു മിഥുന്‍ ചക്രവര്‍ത്തിയുടെ സിനിമകള്‍.

അതേസമയം, സിനിമയില്‍ വിജയങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും മിഥുന്‍ ചക്രവര്‍ത്തിയുടെ വ്യക്തിജീവിതം വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു. മിഥുന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിവാദമായിരുന്നു സൂപ്പര്‍ നായിക ശ്രീദേവിയുമായുള്ള വിവാഹം. താന്‍ വിവാഹിതനെന്ന കാര്യം മറച്ചുവച്ചായിരുന്നു മിഥുന്‍ ശ്രീദേവിയുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. ആ കഥ വായിക്കാം.
തന്റെ ആദ്യ വിവാഹം തകര്‍ന്ന ശേഷം 1979 ലാണ് മിഥുന്‍ ചക്രവര്‍ത്തി നടി യോഗിത ബാലിയെ വിവാഹം കഴിക്കുന്നത്. യോഗിതയുടേയും പുനര്‍വിവാഹമായിരുന്നു. ഗായകന്‍ കിഷോര്‍ കുമാറാണ് യോഗിതയുടെ ആദ്യ ഭര്‍ത്താവ്. 1984 ല്‍ ഇരുവര്‍ക്കും ആദ്യത്തെ കുഞ്ഞ് ജനിക്കുകയും ചെയ്തു. എന്നാല്‍ പതിയെ ആ ബന്ധത്തില്‍ വിള്ളലുകള്‍ വീണു തുടങ്ങി. ഈ സമയത്താണ് മിഥുന്‍ ശ്രീദേവിയുമായി അടുപ്പത്തിലാകുന്നത്. ബോളിവുഡിലെ തിരക്കുള്ള നായികയായിരുന്നു അക്കാലത്ത് ശ്രീദേവി.
1985ല്‍ പുറത്തിറങ്ങിയ ജാഗ് ഉഡാ ഇന്‍സാന്‍ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. വിവാഹിതനായിട്ടും മിഥുന്‍ ശ്രീദേവിയുമായി അടുത്തു. അടുപ്പം പ്രണയമായി മാറി. മാത്രമല്ല അധികം കൈാതെ ഇരുവരും രഹസ്യമായി വിവാഹം കഴിക്കുകയും ചെയ്തു. 1985ലാണ് ഇരുവരും രജിസ്റ്റര്‍ വിവാഹം നടത്തുന്നത്. പക്ഷെ മിഥുന്‍ വിവാഹിതനാണെന്ന കാര്യം ശ്രീദേവിയ്ക്ക് അറിയില്ലായിരുന്നു. അക്കാര്യം മിഥുന്‍ അവരില്‍ നിന്നും മറച്ചുവച്ചു.
മിഥുന്‍ ശ്രീദേവിയെ വിവാഹം കഴിച്ചത് അധികം വൈകാതെ യോഗിത അറിഞ്ഞു. ഇതോടെ രംഗം വഷളായി. അവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായാണ് റിപ്പോര്‍ട്ട്. ഇക്കാലത്താണ് മിഥുന്റെ അടുത്ത സുഹൃത്ത് കൂടിയായ ബോണി കപൂറുമായി ശ്രീദേവിയും സുഹൃത്തുക്കളാകുന്നത്. ശ്രീദേവിയോടുള്ള തന്റെ പ്രണയം ബോണി തുറന്നു പറഞ്ഞുവെങ്കിലും സുഹൃത്തിന് ഉപരിയായി ബോണിയെ കാണാന്‍ ശ്രീദേവി ഒരുക്കമായിരുന്നില്ല.
ബോണിയും ശ്രീദേവിയും തമ്മില്‍ അടുപ്പമുണ്ടെന്ന് സംശയം തോന്നിയ മിഥുന്‍ ഇരുവരേയും കൊണ്ട് രാഖി കെട്ടിക്കുക വരെ ചെയ്തിരുന്നു. നാടകീയമായ സംഭവങ്ങളായിരുന്നു അക്കാലത്ത് അരങ്ങേറിയത്. രണ്ട് മക്കളേയും കൂട്ടി യോഗിത മിഥുന്റെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി. 1988 ലാണ് മിഥുന്‍ യോഗിതയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയിട്ടില്ലെന്ന് ശ്രീദേവി തിരിച്ചറിയുന്നത്. ഇതോടെ കാര്യങ്ങള്‍ മിഥുന്റെ കൈ വിട്ടു പോയി. യോഗിതയെ ഉപേക്ഷിച്ച് ശ്രീദേവിയെ വിവാഹം കഴിക്കാന്‍ ശ്രീദേവി ആവശ്യപ്പെട്ടുവെങ്കിലും മിഥുന്‍ അതിന് തയ്യാറായില്ല. രണ്ടു ബന്ധവും ഒരുമിച്ച് കൊണ്ടു പോകാനായിരുന്നു മിഥുന് താല്‍പര്യം.

ഇതോടെ മിഥുനുമായുള്ള വിവാഹം ശ്രീദേവി നിയമപരമായി അസാധുവാക്കി. പതിയെ ബോണിയും ശ്രീദേവിയും അടുപ്പത്തിലായി. അവര്‍ വിവാഹം കഴിക്കുകയും ചെയ്തു. ഇപ്പുറത്താകട്ടെ, ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ യോഗിത തയ്യാറായില്ല. ഇരുവരും വീണ്ടും ഒരുമിച്ചു. നാല് മക്കളാണ് മിഥുനും യോഗിതയ്ക്കുമുള്ളത്. മക്കളും അവരുടെ പാതയിലൂടെ സിനിമയിലെത്തുകയും ചെയ്തു.
അതേസമയം ബോണി കപൂറിന്റെ രണ്ടാം വിവാഹമായിരുന്നു ശ്രീദേവിയുമായുള്ളത്. ആദ്യ വിവാഹത്തില്‍ വിള്ളലുകള്‍ വീണതോടെയാണ് ബോണി ശ്രീദേവിയുമായി പ്രണയത്തിലാകുന്നത്. ബോണിയ്ക്കും ശ്രീദേവിയ്ക്കും രണ്ട് മക്കളാണുള്ളത്, ജാന്‍വി കപൂറും ഖുഷി കപൂറും. അമ്മയുടെ പാതയിലൂടെ രണ്ടു പേരും സിനിമയിലെത്തി. അതേസമയം, ബോളിവുഡിനെയാകെ ഞെട്ടിച്ചതാണ് ശ്രീദേവിയുടെ മരണം. ദുബായിലെ ഹോട്ടലിലെ ബാത്ത് ടബ്ബില്‍ വീണ് മരിക്കുകയായിരുന്നു ശ്രീദേവി.


Click it and Unblock the Notifications