അച്ഛന്‍ മരിച്ച് നാളുകള്‍ക്കുള്ളില്‍ സെറ്റില്‍ തിരിച്ചെത്തിയ ശ്രീദേവി; ഇതാണ് അവളുടെ വിജയ രഹസ്യം!

ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തേയും വലിയ നായികമാരില്‍ ഒരാളാണ് ശ്രീദേവി. പാന്‍ ഇന്ത്യന്‍ താരം എന്ന പ്രയോഗമൊക്കെ പ്രാബല്യത്തില്‍ വരുന്നതിന് ഒരുപാട് വര്‍ഷങ്ങള്‍ മുമ്പ് തന്നെ അത്തരത്തില്‍ താരപദവി നേടിയെടുത്ത താരമാണ് ശ്രീദേവി. സൂപ്പര്‍ താരമാകുന്ന ആദ്യത്തെ നടിയും ശ്രീദേവി തന്നെയായിരിക്കും. തെന്നിന്ത്യന്‍ സിനിമയിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് ബോളിവുഡിലെത്തിയ ശ്രീദേവി ഇന്ത്യന്‍ സിനിമയുടെ തന്നെ ശ്രീയായിരുന്നു.

ഒരിടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് ശക്തമായി തിരികെ വരികയായിരുന്നു ശ്രീദേവി. തിരിച്ചുവരവില്‍ കയ്യടി നേടി നില്‍ക്കെയാണ് അപ്രതീക്ഷിതമായി മരണമെത്തുന്നതും ശ്രീദേവിയെ കവര്‍ന്നെടുക്കുന്നതും. 2018 ഫെബ്രുവരിയിലെ ഇതുപോലൊരു ദിവസമാണ് ശ്രീദേവിയുടെ മരണ വാര്‍ത്ത ആരാധകരെ ഞെട്ടിച്ചു കൊണ്ട് എത്തുന്നത്. ഇപ്പോഴും ആ വേര്‍ പാടിനെ അംഗീകരിക്കാന്‍ ശ്രീദേവിയുടെ വേണ്ടപ്പെട്ടവര്‍ക്ക് സാധിച്ചിട്ടില്ല.

വിജയത്തിന് പിന്നിലെ രഹസ്യം

ഇന്ത്യന്‍ സിനിമയിലെ നിരവധി പ്രതിഭകള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട് ശ്രീദേവി. കോമഡി കൈകാര്യം ചെയ്യുന്നതില്‍ മികവ് പുലര്‍ത്തിയിരുന്ന അപൂര്‍വ്വം നടിമാരില്‍ ഒരാളായിരുന്നു ശ്രീദേവി എന്നതും അവരുടെ കരിയറിനെ ശ്രദ്ധേയമാക്കുന്ന ഒന്നാണ്. ഒരിക്കല്‍ ശ്രീദേവിയുടെ വിജയത്തിന് പിന്നിലെ രഹസ്യത്തെക്കുറിച്ച് ബോളിവുഡിലെ ഐക്കോണിക് ഫിലിം മേക്കറായ യാഷ് ചോപ്ര സംസാരിച്ചിരുന്നു.

 അച്ഛന്റെ മരണം

തന്റെ അച്ഛന്റെ മരണത്തിന് ദിവസങ്ങള്‍ പിന്നാലെ സെറ്റിലേക്ക് തിരികെ എത്തിയ ശ്രീദേവിയെ അദ്ദേഹം ഓര്‍ക്കുന്നുണ്ട്. അതുമൊരു കോമഡി രംഗമായിരുന്നു അഭിനയിക്കാനുണ്ടായിരുന്നത്. ലംഹേ എന്ന ചിത്രത്തെക്കുറിച്ചാണ് അന്ന് യാഷ് ചോപ്ര സംസാരിച്ചത്. അഭിനയകലയോട് ശ്രീദേവി കാണിക്കുന്ന പ്രൊഫഷണലിസമാണ് അവരുടെ വിജയത്തിന് പിന്നിലെ കാരണമെന്നാണ് യാഷ് ചോപ്ര പറഞ്ഞത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ലംഹേ

കരണ്‍ ജോഹറിനോട് സംസാരിക്കവെയാണ് യാഷ് ചോപ്ര മനസ് തുറക്കുന്നത്. ലംഹേയുടെ ചിത്രീകരണം ലണ്ടനില്‍ വച്ച് നടക്കുകയായിരുന്നു. അപ്പോഴാണ് നാട്ടില്‍ നിന്നും ശ്രീദേവിയുടെ അമ്മ വിളിക്കുന്നതും താരത്തിന്റെ അച്ഛന്‍ മരിച്ചതായി അറിയിക്കുന്നതും. ആ വിവരം ശ്രീദേവിയെ അറിയാക്കാനുള്ള ഉത്തരവാദിത്തം യാഷ് ചോപ്രയ്ക്കായിരുന്നു നല്‍കപ്പെട്ടത്. എന്നാല്‍ അച്ഛന്‍ മരിച്ചുവെന്ന് പറയാനുള്ള ധൈര്യം ഇല്ലായിരുന്നു അദ്ദേഹത്തിന്. പകരം അച്ഛന് തീരെ സുഖമില്ലെന്നും ഉടനെ നാട്ടിലെത്തണമെന്ന് മാത്രമായിരുന്നു യാഷ് ചോപ്ര പറയുന്നത്.

ഷൂട്ട് ചെയ്യുന്നതിന് മാത്രമാണ് വന്നത്

പിറ്റേദിവസം ചെന്നൈയില്‍ എത്തുമ്പോള്‍ മാത്രമാണ് തന്റെ അച്ഛന്‍ മരിച്ചുവെന്ന വിവരം ശ്രീദേവി അറിയുന്നത്. മൂന്ന് നാല് ദിവസം കഴിഞ്ഞതും ശ്രീദേവി യാഷ് ചോപ്രയെ ഫോണ്‍ വിളിക്കുകയായിരുന്നു. ''ചടങ്ങുകള്‍ ഉള്ളതിനാല്‍ പതിനാറ് ദിവസത്തേക്ക് എനിക്ക് വരാനാകില്ലെന്നാണ് അവള്‍ പറഞ്ഞത്. അവള്‍ എത്ര ദിവസം കഴിഞ്ഞ് വന്നാലും കാത്തിരിക്കാന്‍ ഒരുക്കമാണെന്ന് ഞാന്‍ പറഞ്ഞിരുന്നു. കാരണം ബാക്കിയുള്ള ഭാഗം അവിടെ വച്ചല്ലാതെ തീര്‍ക്കാന്‍ സാധിക്കില്ലായിരുന്നു'' യാഷ് ചോപ്ര പറയുന്നു.

പറഞ്ഞതുപോലെ തന്നെ പതിനാറ് ദിവസം കഴിഞ്ഞതും ശ്രീദേവി തിരിച്ചെത്തുകയായിരുന്നു. തിരികെ വന്ന ശേഷം താന്‍ ശ്രീദേവിയോട് അഭിനയിക്കാന്‍ മാനസികമായും ശാരീരികമായും തയ്യാറായാണോ എന്ന് താന്‍ ചോദിച്ചിരുന്നുവെന്നും യാഷ് ചോപ്ര പറയുന്നുണ്ട്. ''ശ്രീ, നീ മാനസികമായും ശാരീരികമായും നാളെ ഷൂട്ട് ചെയ്യാന്‍ തയ്യാറാണോ എന്ന് ചോദിച്ചിരുന്നു. ഞാന്‍ ഷൂട്ട് ചെയ്യുന്നതിന് മാത്രമാണ് വന്നത്. എനിക്ക് പ്രശ്‌നമൊന്നുമില്ല എന്നാണ് അവള്‍ പറഞ്ഞത്'' യാഷ് ചോപ്ര പറയുന്നു.

അവളുടെ വിജയത്തിന് പിന്നിലെ രഹസ്യം

അടുത്ത ദിവസം ശ്രീദേവിയെ വച്ച് ഷൂട്ട് ചെയ്യാനുണ്ടായിരുന്നത് വഹീദ റഹ്‌മാനൊപ്പമായിരുന്നു രംഗം ചെയ്യാനിരുന്നത്.'' അടുത്ത ദിവസം ഞാന്‍ അവളോട് പറഞ്ഞു, രണ്ട് രംഗം വഹീദ ജിയൂടെ കൂടെയാണ് ചെയ്യാനുള്ളത്. അവര്‍ 16 ദിവസമായി ഈ രംഗത്തിനായി കാത്തിരിക്കുകയായിരുന്നു. ഇതൊരു കോമഡി രംഗമായിരുന്നു. ഒരു കുഴപ്പവുമില്ല, അഭിനയം അഭിനയമാണ് എന്നവള്‍ പറഞ്ഞു. ചിത്രത്തിലെ ആ രംഗം അഭിനേതാവിന്റെ പ്രകടനത്തെ ആശ്രയിച്ചിരിക്കുന്നതായിരുന്നു. അവര്‍ അതിലേക്ക് ഒരുപാട് സംഭവാന നല്‍കിയിട്ടുണ്ട്'' എന്നും അദ്ദേഹം പറയുന്നുണ്ട്.

''അവള്‍ ആ സമയത്ത് വളരെ പ്രൊഫഷണലായിരുന്നു. ഗംഭീര ആര്‍ട്ടിസ്റ്റാണ്. ആ നിമിഷം അവര്‍ ബാക്കിയെല്ലാം മറന്നു. വളരെ മനോഹരമായി തന്നെ അവള്‍ ആ രംഗം ചെയ്തു. അപ്പോഴാണ് അവളുടെ വിജയത്തിന് പിന്നിലെ രഹസ്യം ഞാന്‍ മനസിലാക്കുന്നത്'' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

Read more about: sridevi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X