ബോളിവുഡിലെ സെക്‌സ് സൈറൺ, എന്ത് തോന്നുന്നുവെന്ന് മാധ്യമപ്രവർത്തകൻ; ശ്രീദേവി നൽകിയ മറുപടി!

എണ്‍പതുകളില്‍ സൗന്ദര്യത്തിന്റെ പര്യായമായി നിര്‍വചിക്കപ്പെട്ടിരുന്ന നടിയാണ് ശ്രീദേവി. ഇന്ത്യൻ സിനിമയിൽ ശ്രീദേവിയുണ്ടാക്കിയ തരംഗം ചെറുതൊന്നുമല്ല. ഇന്ത്യയിലെ സിനിമാ പ്രേമികൾ ആദ്യമായി ഒരു നടിയെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിച്ചിട്ടുണ്ടെങ്കിൽ അത് ശ്രീദേവിയെ ആണ്. പാന്‍ ഇന്ത്യന്‍ എന്നൊക്കെ പറഞ്ഞു തുടങ്ങുന്നതിനും പതിറ്റാണ്ടുകള്‍ മുമ്പ് പാന്‍ ഇന്ത്യന്‍ താരമായി മാറിയ നടിയാണ് ശ്രീദേവി. തെന്നിന്ത്യൻ സിനിമയിലെ മുൻനിര താരമായി തിളങ്ങി നിന്ന താരം ബോളിവുഡിലും വിജയം ആവർത്തിക്കുകയായിരുന്നു.

വിടപറഞ്ഞിട്ട് വർഷം അഞ്ച് കഴിഞ്ഞെങ്കിലും ശ്രീദേവിയുടെ വശ്യതയും അഭിനയമികവും ഇന്നും ആരാധകർക്കിടയിൽ ചർച്ചയാണ്. ഇന്നും ശ്രീദേവിയ്‌ക്കൊരു പകരക്കാരിയെ കണ്ടെത്താൻ ഇന്ത്യൻ സിനിമയ്ക്ക്. ഇനി സാധിക്കുമെന്നും തോന്നുന്നില്ല. അതേസമയം ബോളിവുഡിലെ ആദ്യ ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണത്തിനൊപ്പം തന്നെ മറ്റു ചില പേരുകളും ശ്രീദേവിക്ക് ലഭിച്ചിരുന്നു. അതിലൊന്നാണ് സെക്സ് സൈറൺ എന്നത്.

Sridevi

ശ്രീദേവിയെ സംബന്ധിച്ച് ഒട്ടും സ്വീകാര്യമായ പേരുകളിൽ ഒന്നായിരുന്നില്ല ഇത്. ഒരിക്കൽ ഒരു അഭിമുഖത്തിൽ തന്നെ ഇങ്ങനെ വിളിക്കുന്നതിലുള്ള നിരാശ ശ്രീദേവി പങ്കുവച്ചിരുന്നു. ഈ ഒരു ലേബലിൽ അറിയപ്പെടുന്നതിൽ തന്റെ അഭിപ്രായമെന്താണെന്ന് ചോദിച്ച മാധ്യമപ്രവർത്തകന് മുഖത്തടിച്ച പോലെയാണ് ശ്രീദേവി മറുപടി നൽകിയത്. അൽപം ശരീരം കണ്ടെന്ന് കരുതി സെക്സ് സൈറൺ ആകുമെങ്കിൽ ഒരുപാട് നടിമാർ ആ ലിസ്റ്റിൽ ടോപ്പിൽ വരില്ലേയെന്ന് ശ്രീദേവി ചോദിച്ചു.

തനിക്ക് വിഷമം തോന്നിയെന്നും ശ്രീദേവി മാധ്യമപ്രവർത്തകനോട് പറഞ്ഞു. ആളുകൾ തന്റെ അഭിനയത്തെ അഭിനന്ദിക്കുമ്പോൾ തനിക്ക് അഭിമാനം തോന്നും എന്നാൽ അവർ തന്റെ സൗന്ദര്യത്തെ അഭിനന്ദിക്കുമ്പോൾ എങ്ങനെ പ്രതികരിക്കണമെന്ന് തനിക്കറിയില്ലെന്നും ശ്രീദേവി പറഞ്ഞു.

'അതെനിക്ക് വളരെ മോശമായി തോന്നുന്നു. ഒരു സിനിമയില്‍ ഞാന്‍ എത്ര സുന്ദരിയാണെന്ന് ആളുകള്‍ വന്ന് എന്നോട് പറയുമ്പോള്‍ എനിക്കൊന്നും പ്രതികരിക്കാനില്ല. പക്ഷേ ഞാന്‍ നന്നായി അഭിനയിച്ചു എന്ന് ആളുകള്‍ പറയുമ്പോള്‍ അതിലെനിക്ക് അഭിമാനമാണ് തോന്നുന്നത്. ഇനിയിപ്പോൾ ഒരുപാട് ശരീരം കാണിക്കുന്നവരാണ് ആ ടാഗിന് അർഹരാവുന്നെങ്കിൽ ഒരുപാട് പേർ നമ്പർ വൺ ആകേണ്ടെ. പക്ഷെ എന്തുകൊണ്ടാണ് അവർ വരാത്തത്',

'ഒരു സാരി ധരിച്ചത് കൊണ്ട് ഞാൻ സെക്സി ആവുന്നതിന് ഞാൻ എന്ത് ചെയ്യാനാണ്. അങ്ങനെയെങ്കില്‍ പലതും വെളിപ്പെടുത്തി വരാറുള്ള പെണ്‍കുട്ടികളെ ഒന്നും നിങ്ങള്‍ ശ്രദ്ധിക്കുന്നില്ലേ', ശ്രീദേവി ചോദിച്ചു. അതേസമയം ഹിമ്മത്വാല എന്ന സിനിമ തന്റെ ആദ്യ കൊമേർഷ്യൽ ഹിറ്റായി മാറിയതാണ് കരിയറിലെ ദൗർഭാഗ്യകരമായ കാര്യമെന്നും ശ്രീദേവി ഇതേ അഭിമുഖത്തിൽ പറയുകയുണ്ടായി.

Sridevi

'എന്റെ ദൗര്‍ഭാഗ്യം ഹിന്ദിയിലെ ആദ്യ സിനിമയായ ഹിമ്മത്‌വാല വാണിജ്യമായി വലിയ വിജയം നേടിയതാണ്. സദ്മ എന്ന ചിത്രത്തില്‍ ക്യാരക്ടര്‍ റോള്‍ ചെയ്‌തെങ്കിലും ആ ചിത്രം പരാജയപ്പെട്ടു. അതുകൊണ്ട് ആളുകള്‍ എന്നെ ഗ്ലാമര്‍ വേഷങ്ങൾ ചെയ്യാന്‍ വേണ്ടി മാത്രം കാസ്റ്റ് ചെയ്ത് തുടങ്ങി. എന്നാല്‍ ഞാന്‍ അഭിനയിക്കാന്‍ കഴിയുന്ന ആളാണെന്ന് അവരെ എല്ലാവരെയും തെളിയിക്കാന്‍ പോവുകയാണ്. ഗ്ലാമറാണ് പ്രധാനമെന്നും അതില്‍ അശ്ലീലതയൊന്നുമില്ലെന്നും പിന്നീട് ഞാന്‍ മനസിലാക്കി',

'ശരീര തുറന്ന് കാണിക്കുന്ന രംഗങ്ങള്‍ ചെയ്യുന്നതിനെ പറ്റി ഇപ്പോള്‍ ചോദിക്കാനേ പാടില്ലാത്ത കാര്യമാണ്. മേക്കപ്പ് ഇല്ലാതെയുള്ള ആര്‍ട്ട് സിനിമകള്‍ ചെയ്യാനും ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. അതുപോലെ കരയുന്ന കഥാപാത്രങ്ങളും ചെയ്യാന്‍ ആഗ്രഹമുണ്ട്. ഇതുവരെ കലാകാരി എന്ന നിലയില്‍ എനിക്ക് തൃപ്തി ലഭിച്ചിട്ടില്ല. ചലോ എന്ന് പറയാന്‍ പറ്റുന്നൊരു വേഷം ഇതുവരെ ഞാന്‍ ചെയ്തിട്ടില്ല', എന്നും ശ്രീദേവി പറഞ്ഞു.

Read more about: sridevi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X