ജിതേന്ദ്രയ്‌ക്കൊപ്പം മുറി പങ്കിട്ടിട്ടില്ല, വിവാഹിതനെ പ്രണയിക്കില്ല; ഗോസിപ്പുകളുടെ മുനയൊടിച്ച് ശ്രീദേവി
ബോളിവുഡിലെ സൂപ്പര്‍ നായികയായിരുന്നു ശ്രീദേവി. നിരവധി ഹിറ്റുകളിലെ നായികയായ ശ്രീദേവി ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ നായികമാരില്‍ ഒരാളായിരുന്നു. ശ്രീദേവിയ്‌ക്കൊപ്പം ഒരുപാട് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുള്ള താരമാണ് ജിതേന്ദ്ര. ഇരുവരും ഒരുമിച്ച് അഭിനയിച്ച ഹിമ്മത്ത് വാലയിലൂടെയാണ് ശ്രീദേവിയ്ക്ക് ബോളിവുഡില്‍ ആദ്യത്തെ വിജയം ലഭിക്കുന്നത്. പരാജയത്തില്‍ നിന്നും ജിതേന്ദ്രയുടെ കരിയര്‍ വീണ്ടും വിജയവഴിയിലേക്ക് എത്തിയതും ഈ ചിത്രത്തിലൂടെയായിരുന്നു. പിന്നാലെ ഇരുവരും ഇരുപതോളം സിനിമകളില്‍ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിരുന്നു.
തുടരെ തുടരെ സിനിമകള്‍ ചെയ്തതും ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രിയും ആരാധകര്‍ക്ക് കിടയില്‍ ഇരുവരേയും കുറിച്ച് പല ഗോസിപ്പുകളും പ്രചരിക്കാന്‍ കാരണമായി. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ 1984 ല്‍് നല്‍കിയൊരു അഭിമുഖത്തില്‍ ഈ ഗോസിപ്പുകളൊക്കെ നിരസിച്ചു കൊണ്ട് ശ്രീദേവി രംഗത്ത് എത്തുകയായിരുന്നു. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

''അദ്ദേഹം വളരെ നല്ലൊരു വ്യക്തിയാണ്. ഷൂട്ടിംഗിന്റെ ആദ്യ ദിവസം മുതല്‍ അദ്ദേഹം എത്രമാത്രം നല്ല പെരുമാറ്റമായിരുന്നുവെന്ന് പറയാനാകില്ല. ഹിന്ദി എനിക്കൊരു പുതിയ ഭാഷയായതിനാല്‍ ഞാന്‍ വല്ലാതെ ശങ്കിച്ചിരുന്നു. എന്റെ ആദ്യത്തെ ഹിന്ദി ചിത്രം പരാജയപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ എനിക്ക് വേണ്ട ആത്മവിശ്വാസവും പിന്തുണയുമൊക്കെ നല്‍കിയത് ജീത്തുവാണ്'' എന്നായിരുന്നു ജീതേന്ദ്രയുമൊത്തുള്ള പ്രണയ വാര്‍ത്തകളെക്കുറിച്ച് ചോദിച്ചപ്പോള്‍ ശ്രീദേവി പറഞ്ഞത്.

''എനിക്ക് ഡയലോഗുകള്‍ വിശദീകരിച്ചു നല്‍കാനായി അദ്ദേഹം ഒരുപാട് കഷ്ടപ്പെടുകയും തന്റെ സമയം മാറ്റിവെക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഈ സഹായിക്കാനുള്ള മനസ് എനിക്ക് ഒരുപാട് ഇഷ്ടമായി'' എന്നും ശ്രീദേവി പറഞ്ഞു. ഇതിനിടെ ശ്രീദേവിയും ജീതേന്ദ്രയും ഒരുമിച്ച് ഒരു ഹോട്ടല്‍ മുറിയില്‍ താമസിച്ചിരുന്നുവെന്ന പ്രചരണങ്ങളുമുണ്ടായിരുന്നു. ഇതിനോടും ശ്രീദേവി പ്രതികരിക്കുകയുണ്ടായി.

''ഒരിക്കലുമില്ല. ഈ നിമഷം വരെ ഞാന്‍ ജീത്തുവിന്റെ ഹോട്ടല്‍ മുറിയിലേക്ക് പോയിട്ടില്ല. അദ്ദേഹം എന്റെ വീട്ടിലേക്കും വന്നിട്ടില്ല. ആളുകള്‍ പലതും പറയുന്നുണ്ടെന്ന് അറിയാം. പക്ഷെ ഇതാണ് സത്യാവസ്ഥ. ഞാനൊരു നിഷകളങ്കയായ പെണ്‍കുട്ടിയാണ്. പക്ഷെ ഞാനൊരു വിഡ്ഢിയല്ല. അതേസമയം ഞാന്‍ എല്ലാം കണക്ക് കൂട്ടി ജീവിക്കുന്ന ആളുമല്ല. തീര്‍ച്ചയായും ഞാന്‍ പുരുഷന്മാരുടെ പിന്നാലെ പോകുന്നയാളുമല്ല'' എന്നായിരുന്നു ശ്രീദേവി പറഞ്ഞത്. പ്രണയ ഗോസിപ്പുകള്‍ തന്നെ സംബന്ധിച്ച് പുതിയ കാര്യമല്ലെന്നും ശ്രീദേവി പറഞ്ഞിരുന്നു.

''ഇത് എനിക്ക് പുതിയൊരു കാര്യമല്ല. ഇത്തരം കാര്യങ്ങള്‍ നേരിടാന്‍ ഞാന്‍ തയ്യാറായിട്ടുണ്ട്. എന്റെ മാതാപിതാക്കള്‍, പരമ്പരാഗത ചിന്താഗതിക്കാരണെങ്കിലും, ഈ മേഖല എങ്ങനെയാണെന്ന് വ്യക്തമായി അറിയുന്നവരാണ്. അവര്‍ ജീത്തുവിനെ പലവട്ടം കണ്ടിട്ടണ്ട. അദ്ദേഹം വളരെ മാന്യനായൊരു വ്യക്തിയാണെന്ന് അവര്‍ക്ക് അറിയാം'' എന്നും ശ്രീദേവി പറഞ്ഞിരുന്നു. അതേസമയം താന്‍ വിവാഹിതനായൊരു വ്യക്തിയെ വിവാഹം കഴിക്കില്ലെന്നും ശ്രീദേവി പറയുകയുണ്ടായി.
Recommended Video

''രണ്ടാം ഭാര്യ എന്നത് ദക്ഷിണേന്ത്യയില്‍ സ്വാഭാവികമായ കാര്യമാണെന്നാണ് പലരുടേയും ധാരണ. എന്നാല്‍ ഇവിടേയും വിവാഹിതനായ ഒരാളെ വിവാഹം കഴിക്കുന്നതും രണ്ടാം ഭാര്യയുണ്ടാകുന്നതുമൊക്കെ വലിയ കാര്യമാണ്. എല്ലാവരും അതേക്കുറിച്ച സംസാരിക്കും. ബോംബെയ്ക്കാള്‍ പരമ്പരാഗത ചിന്താഗതിക്കാരാണ് ദക്ഷിണേന്ത്യയിലുള്ളത്'' എന്നായിരുന്നു ശ്രീദേവി പറഞ്ഞത്. പിന്നീട് നിര്‍മ്മാതാവ് ബോണി കപൂറുമായി പ്രണയത്തിലാവുകയായിരുന്നു ശ്രീദേവി. ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. ബോണിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ജാന്‍വി കപൂറും ഖുഷി കപൂറുമാണ് ഇരുവരുടേയും മക്കള്‍. അമ്മയുടെ പാതയിലൂടെ ജാന്‍വി സിനിമയിലെത്തുകയായിരുന്നു. എന്നാല്‍ മകളുടെ അരങ്ങേറ്റത്തിന് മുമ്പ് തന്നെ ശ്രീദേവി മരണപ്പെടുകയായിരുന്നു. ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയയാണ് ജാന്‍വി ഇന്ന്.


Click it and Unblock the Notifications