ക്രൂരയായ അമ്മ! ജാന്‍വിയെ നടിയാകാന്‍ നിര്‍ബന്ധിക്കുന്നു! തന്നേക്കുറിച്ച് പലരും പറഞ്ഞതിനെ പറ്റി ശ്രീദേവി

ഇന്ത്യന്‍ സിനിമയിലെ എക്കാലത്തേയും വലിയ സൂപ്പര്‍ നായികയാണ് ശ്രീദേവി. തെന്നിന്ത്യന്‍ സിനിമയിലൂടെ കരിയര്‍ ആരംഭിച്ച് ബോളിവുഡിലേക്ക് എത്തുകയും അതിലൂടെ ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍നായികയായി മാറുകയുമായിരുന്നു ശ്രീദേവി. നാളിതുവരെ ശ്രീദേവിയോളം സ്‌ക്രീന്‍ പ്രസന്‍സുള്ള, താരപ്രഭയുള്ളൊരു നായിക ഇന്ത്യന്‍ സിനിമയില്‍ ഉണ്ടായിട്ടില്ലെന്ന് പറഞ്ഞാല്‍ പോലും ഒട്ടും അതിശയോക്തിയാകില്ല. മലയാളത്തിലും ശ്രീദേവി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അഭിനയത്തിലും ഡാന്‍സിലുമെല്ലാം ശ്രീദേവിയുടെ മികവ് സിനിമയുള്ളിടത്തോളം കാലം ഓര്‍മ്മിക്കപ്പെടും.

താരങ്ങളുടെ പാതയിലൂടെ താരങ്ങളുടെ മക്കളും സിനിമയിലെത്തുന്നത് പതിവാണ്. മലയാളം മുതല്‍ ബോളിവുഡ് വരെ ഇത്തരത്തില്‍ താരങ്ങളായി മാറിയ ഒരുപാട് താരങ്ങളുണ്ട്. ശ്രീദേവിയുടെ മകളും ഇങ്ങനെ സിനിമയിലെത്തിയതാണ്. ബോളിവുഡിലെ ഇന്നത്തെ യുവനടിമാരില്‍ ശ്രദ്ധേയായ ജാന്‍വി കപൂറാണ് ശ്രീദേവിയുടെ മകള്‍. ശ്രീദേവിയുടേയും നിര്‍മ്മതാവായ ബോണി കപൂറിന്റേയും മകളാണ് ജാന്‍വി. മകളുടെ സിനിമാ അരങ്ങേറ്റത്തിനായി ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു ശ്രീദേവി. മകള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളും പരിശീലനവുമൊക്കെ നല്‍കി ജാന്‍വി തയ്യാറാക്കുകയായിരുന്നു ശ്രീദേവി. എന്നാല്‍ മകളുടെ പ്രകടനം സ്‌ക്രീനില്‍ കാണാന്‍ സാധിക്കുന്നതിന് മുമ്പ് തന്നെ മരണം ശ്രീദേവിയെ കൂടെക്കൂട്ടുകയായിരുന്നു.

അഭിനേത്രിയാക്കുക

എന്നാല്‍ മകളെ അഭിനേത്രിയാക്കുക എന്നൊരു ചിന്ത തനിക്കുണ്ടായിരുന്നില്ലെന്നാണ് ശ്രീദേവി ഒരിക്കല്‍ പറഞ്ഞത്. എന്നാല്‍ താന്‍ മകളെ നടിയാക്കുന്നതിന് വേണ്ടി കഠിനമായി പരിശീലിപ്പിക്കുന്നുണ്ടെന്നും താനൊരു ക്രൂരയായ അമ്മയാണെന്നുമായിരുന്നു ആളുകളുടെ ചിന്ത എന്നുമായിരുന്നു ശ്രീദേവി പറഞ്ഞത്. ധഡക്ക് എന്ന ചിത്രത്തിലൂടെയായിരുന്നു ജാന്‍വിയുടെ അരങ്ങേറ്റം. ഇഷാന്‍ ഖട്ടര്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍. ചിത്രം മികച്ച വിജയം നേടുകയും ജാന്‍വിയ്ക്ക് നല്ല തുടക്കം നല്‍കുകയും ചെയ്തിരുന്നു. എന്നാലത് കാണാന്‍ ശ്രീദേവിയുണ്ടായിരുന്നില്ലന്നതാണ് വേദനിപ്പിക്കുന്ന ഓര്‍മ്മ.

ജാന്‍വി ബോളിവുഡിലേക്ക്

ജാന്‍വി ബോളിവുഡിലേക്ക് വരുന്നതിനോട് തനിക്ക് താല്‍പര്യമുണ്ടായിരുന്നില്ലെന്നാണ് ശ്രീദേവി പഴയൊരു അഭിമുഖത്തില്‍ ശ്രീദേവി പറയുന്നത്. മകളെ നടിയാക്കി മാറ്റാന്‍ താന്‍ അവളുടെ ഡയറ്റില്‍ പോലും നിയന്ത്രണങ്ങള്‍ നടത്തുന്നതായി ആളുകള്‍ കരുതുന്നുണ്ടെന്നും ശ്രീദേവി പറയുന്നു. 2012 ല്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്. ''ഒരിക്കലുമല്ല. എന്റെ മകള്‍ ആണെന്നതിനാല്‍ അവളൊരു നടിയാകും എന്നാണ് ആളുകള്‍ കരുതുന്നത്. ഞാനൊരു ക്രൂരയായ അമ്മയാണെന്നും സിനിമയിലേക്ക് വരുന്നതിനായി മകളുടെ തടി കുറയ്ക്കാനും മറ്റും ഞാന്‍ നിര്‍ബന്ധിക്കുകയാണെന്നുമാണ് ചിലര്‍ കരുതുന്നത്. ജാന്‍വി ആരോഗ്യത്തെക്കുറിച്ച് കരുതുലുള്ളവളാണ്. എന്നെ പോലെ'' എന്നായിരുന്നു ശ്രീദേവി പറഞ്ഞത്.

എന്റെ ഇഷ്ടത്തിനാണ്

''എന്റെ ഡയറ്റിന്റേയും വര്‍ക്ക് ഔട്ടിന്റേയും കാര്യത്തില്‍ ഞാന്‍ നന്നായി ശ്രദ്ധിക്കാറുണ്ട്. അവള്‍ എന്നെ പിന്തുടരുകയാണ്. ഞാന്‍ എന്റെ പെണ്‍മക്കളോടൊപ്പം ആഴ്ചയില്‍ രണ്ട് വട്ടം ടെന്നീസ് കളിക്കാറുണ്ട്. ഈയ്യടുത്ത് ഹെല്‍ത്ത് ക്ലബില്‍ വച്ചൊരു സ്ത്രീ ജാന്‍വിയോട് പറഞ്ഞത് നീ ഇവിടെ ഇങ്ങനെ വര്‍ക്ക് ഔട്ട് ചെയ്യുന്നത് കാണുമ്പോള്‍ വല്ലാതെ സങ്കടം തോന്നുന്നുവെന്നായിരുന്നു. നിന്റെ അമ്മ നിന്നെ കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിക്കുകയാണല്ലോയെന്നും ചോദിച്ചു. അത് ജാന്‍വിയ്ക്ക് ദേഷ്യമുണ്ടാക്കി. അവള്‍ വീട്ടില്‍ വന്ന് എന്നോട് ദേഷ്യപ്പെട്ടു. അമ്മ, ഞാന്‍ അവിടെ പോകുന്നത് എന്റെ ഇഷ്ടത്തിനാണ്. മെലിയാന്‍ വേണ്ടി നിങ്ങള്‍ നിര്‍ബന്ധിക്കുന്നത് കൊണ്ടല്ല ആരോഗ്യമുണ്ടാകാനാണ് ഞാന്‍ പോകുന്നത് എന്നായിരുന്നു അവള്‍ പറഞ്ഞത്'' ശ്രീദേവി പറയുന്നു.

Recommended Video

നടി ശ്രീദേവിയുടെ മരണം കൊലപാതകമോ? | filmibeat Malayalam
അവളുടെ വിവാഹം

ഇതേ അഭിമുഖത്തിലാണ് ജാന്‍വി അഭിനേത്രിയാകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അവളുടെ വിവാഹം നടന്നു കാണാന്‍ ആണ് താന്‍ ആഗ്രഹിക്കുന്നതെന്നും ശ്രീദേവി പറയുന്നത്. എന്തായാലും ജാന്‍വി സിനിമയിലേക്ക് തന്നെ എത്തുകയായിരുന്നു. രൂഹിയാണ് ജാന്‍വിയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. മലയാള സിനിമ ഹെലന്റെ ഹിന്ദി റീമേക്ക് ഉള്‍പ്പടെ നിരവധി സിനിമകളാണ് ജാന്‍വിയുടേതായി പുറത്തിറങ്ങാനുള്ളത്.

More from Filmibeat

Read more about: jhanvi kapoor sreedevi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X