മദ്യപിച്ച് ലക്കുകെട്ട് മേക്കപ്പ് റൂമിലേക്ക് കയറി സഞ്ജയ് ദത്ത്; മേലാല്‍ ഒരുമിച്ച് അഭിനയിക്കില്ലെന്ന് ശ്രീദേവി

ബോളിവുഡിന്റെ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍ താരമായിരുന്നു ശ്രീദേവി. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നൊക്കെ വിളിക്കാന്‍ തുടങ്ങും മുമ്പേ ആ പദവിയിലേക്ക് എത്തിയ താരം. ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമയിലുമെല്ലാം നിറഞ്ഞു നിന്ന താരം. സൂപ്പര്‍ താരങ്ങളുടെ നായികയാകുന്നതോടൊപ്പം തന്നെ ഒറ്റയ്ക്ക് സിനിമ വിജയമാക്കാന്‍ സാധിക്കുന്ന നായികനടിയുമായിരുന്നു ശ്രീദേവി. ഏതാണ്ട് നാല് പതിറ്റാണ്ടുകളോളം സിനിമാ മേഖലയില്‍ നിറഞ്ഞു നിന്നിരുന്നു ശ്രീദേവി.

കടലും ബാത്ത് ടബ്ബും പിന്നെയൊരു സുന്ദരിയും; കെനിഷ അവസ്തിയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍

ബോളിവുഡിലെ വലിയ താരങ്ങള്‍ക്കെല്ലാം ഒപ്പം ശ്രീദേവി അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഒരു താരത്തിനോടൊപ്പം അഭിനയിക്കാന്‍ മാത്രം ശ്രീദേവി മടി കാണിച്ചിരുന്നു. സഞ്ജയ് ദത്താണ് ആ നടന്‍. ഇന്ത്യന്‍ സിനിമയിലെ വിവാദ നായകനാണ് സഞ്ജയ് ദത്ത്. എന്നും വിവാദങ്ങള്‍ അദ്ദേഹത്തെ ചുറ്റിപ്പറ്റിയുണ്ടായിരുന്നു. മയക്കുമരുന്നും ജയില്‍ വാസവുമെല്ലാം നിറഞ്ഞ സംഭവബഹുലമായ ഏടുകളുണ്ട് ആ കരിയറില്‍. 1993ല്‍ നടന്നൊരു സംഭവത്തെ തുടര്‍ന്നായിരുന്നു സഞ്ജയ് ദത്തിനൊപ്പം അഭിനയിക്കില്ലെന്ന് ശ്രീദേവി തീരുമാനിച്ചത്.

സഞ്ജയ് ദത്ത് തന്നെ പറഞ്ഞത്

ഫിലിംഫെയറിന് നല്‍കിയൊരു അഭിമുഖത്തില്‍ സഞ്ജയ് ദത്ത് തന്നെയാണ് ഈ സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ശ്രീദേവിയുടെ വലിയ ആരാധകനായിരുന്നു സഞ്ജയ് ദത്ത്. ഹിമ്മത്ത്വാലയുടെ ചിത്രീകരണം നടക്കുമ്പോള്‍ കാണാനായി സഞ്ജയ് ചെന്നു. എന്നാല്‍ ശ്രീദേവിയെ കാണാന്‍ സാധിച്ചില്ല. ഇതോടെ സഞ്ജയ് ദത്ത് നേരെ മേക്കപ്പ് റൂമിലേക്ക് കയറിച്ചെന്നു. മദ്യപിച്ചിരുന്നു ആ സമയത്ത് സഞ്ജയ് ദത്ത്. ഇത് കണ്ട ശ്രീദേവിയ്ക്ക് ദേഷ്യം വരികയും സഞ്ജയ് ദത്തിനെ പുറത്താക്കി വാതില്‍ അടക്കുകയുമായിരുന്നുവെന്നാണ് സഞ്ജയ് ദത്ത് തന്നെ പറയുന്നത്.

സഞ്ജയ് ദത്തിനൊപ്പം അഭിനയിക്കില്ല

ഈ സംഭവത്തിന് ശേഷം സഞ്ജയ് ദത്തിനൊപ്പം അഭിനയിക്കാന്‍ ശ്രീദേവിയ്ക്ക് മടിയായിരുന്നു. എന്നാല്‍ പിന്നീട് മഹേഷ് ഭട്ടിന്റെ ഗുംറാഹ് എന്ന ചിത്രത്തിലൂടെ ഇരുവരും വീണ്ടും ഒരുമിച്ച് അഭിനയിച്ചു. തന്റെ കരിയര്‍ മോശം സമയത്തിലൂടെ കടന്നു പോകുന്നത് കൊണ്ട് മാത്രമായിരുന്നു ആ സിനിമയില്‍ അഭിനയിക്കാന്‍ ശ്രീദേവി തയ്യാറായതെന്നാണ് പറയപ്പെടുന്നത്. അതിനാല്‍ ഇരുവരും പരസ്പരം സംസാരിച്ചിരുന്നില്ലെന്നും ഷൂട്ടിംഗ് കഴിഞ്ഞ ഉടനെ തന്നെ ശ്രീദേവി അവിടെ നിന്നും പോകുമായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്തായാലും ആ സിനിമയ്ക്ക് ശേഷം ഇരുവരും പിന്നെ ഒരുമിച്ച് അഭിനയിച്ചിട്ടില്ല.

കലങ്ക്

അതേസമയം വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീദേവിയും സഞ്ജയ് ദത്തും ഒരുമിച്ച് എത്തുമെന്ന് കരുതിയ ചിത്രമായിരുന്നു കലങ്ക്. എന്നാല്‍ സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിനും ഒരുപാട് മുമ്പ് തന്നെ ശ്രീദേവി മരിക്കുകയായിരുന്നു. പിന്നീട് ഈ കഥാപാത്രം മാധുരി ദീക്ഷിതിലേക്ക് എത്തുകയായിരുന്നു. 2018 ഫെബ്രുവരി 24നായിരുന്നു ശ്രീദേവിയുടെ മരണം. ദുബായ് ഹോട്ടലിലെ ബാത്ത് ടബ്ബില്‍ താരത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അതേസമയം ശ്രീദേവിയുടെ പാതയിലൂടെ മകള്‍ ജാന്‍വി കപൂര്‍ സിനിമയിലേക്ക് എത്തി. എന്നാല്‍ മകളുടെ അരങ്ങേറ്റത്തിന് സാക്ഷ്യം വഹിക്കാന്‍ ശ്രീദേവിയ്ക്ക് സാധിച്ചില്ല.

Recommended Video

നടി ശ്രീദേവിയുടെ മരണം കൊലപാതകമോ? | filmibeat Malayalam
സഞ്ജയ് ദത്തിന്റെ പുതിയ സിനിമ

സൂപ്പര്‍ഹിറ്റായി മാറിയ കെജിഎഫിന്റെ രണ്ടാം ഭാഗമാണ് സഞ്ജയ് ദത്തിന്റെ പുതിയ സിനിമ. ചിത്രത്തിലെ വില്ലന്‍ വേഷമാണ് സഞ്ജയ് ദത്ത് ചെയ്യുന്നത്. ചിത്രത്തില്‍ നിന്നുമുള്ള ലുക്ക് സോഷ്യല്‍ മീഡിയ ഇളക്കി മറിച്ചിരുന്നു. ആലിയ ഭട്ടിനൊപ്പം അഭിനയിച്ച സഡക്ക് 2 ആയിരുന്നു അവസാനം പുറത്തിറങ്ങിയ ചിത്രം. ഈയ്യടുത്തായിരുന്നു സഞ്ജയ് ദത്തിന് ക്യാന്‍സര്‍ ആണെന്ന് കണ്ടെത്തിയതും.

Read more about: sridevi sanjay dutt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X