കാമുകനൊപ്പമുള്ള ചുംബന രംഗം; പ്രണയം പൊളിഞ്ഞപ്പോള്‍ സംവിധായകനെ കോടതി കയറ്റി ശ്രീദേവി; അന്ന് നടന്നത്!
ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തേയും വലിയ നടിമാരില്‍ ഒരാളാണ് ശ്രീദേവി. ഹിന്ദിയില്‍ മാത്രമല്ല, തമിഴിലും തെലുങ്കിലും മലയാളത്തിലുമെല്ലാം സാന്നിധ്യം അറിയിച്ച നടി. സിനിമാ ലോകം ഇത്ര പോലും സ്ത്രീ സൗഹാര്‍ദ്രമല്ലാതിരുന്ന കാലത്താണ് ശ്രീദേവി സൂപ്പര്‍ താരമാകുന്നത്. അഞ്ച് പതിറ്റാണ്ട് നീണ്ടു നിന്ന ആ കരിയറില്‍ മുന്നൂറോളം സിനിമകളിലും അവര്‍ അഭിനയിച്ചിട്ടുണ്ട്.
വിവാദങ്ങള്‍ക്ക് യാതൊരു പഞ്ഞവുമില്ലാത്ത കരിയര്‍ ആണ് ശ്രീദേവിയൂടേത്. ശ്രീദേവി നായികയായ ചിത്രമാണ് ഉമേഷ് മെഹ്‌റ ഒരുക്കിയ ഗുരു. ചിത്രത്തില്‍ മിഥുന്‍ ചക്രവര്‍ത്തിയും ശ്രീദേവിയും തമ്മിലുള്ള ചുംബന രംഗമുണ്ട്. എന്നാല്‍ ഈ രംഗം ചെയ്യാന്‍ ശ്രീദേവി ഒരുക്കമായിരുന്നില്ല. പൊതുവെ ചുംബന രംഗങ്ങള്‍ ചെയ്യുന്നതിനോട് വിമുഖത കാണിക്കുന്ന താരമാണ് ശ്രീദേവി.

തുടക്കത്തില്‍ ചുംബന രംഗം ചെയ്യാന്‍ ശ്രീദേവി സമ്മതിച്ചിരുന്നതാണ്. എന്നാല്‍ പിന്നീട് അവര്‍ ആ രംഗം പിന്‍വലിക്കണമെന്ന് പറഞ്ഞു. മിഥുന്‍ ചക്രവര്‍ത്തിയും ശ്രീദേവിയും നേരത്തെ പ്രണയത്തിലായിരുന്നു. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പിരിയുന്നത്. പക്ഷെ അപ്പോഴേക്കും ചുംബന രംഗം ചിത്രീകരിച്ചിരുന്നു. ഇതോടെ ഉമേഷിനോട് തങ്ങളുടെ ചുംബന രംഗം നീക്കം ചെയ്യണമെന്ന് ശ്രീദേവി വാശി പിടിച്ചു.
താന്‍ ആവശ്യപ്പെടുന്ന രംഗം നീക്കം ചെയ്തില്ലെങ്കില്‍ കടുത്ത തിക്താനുഭവങ്ങള്‍ നേരിടേണ്ടി വരുമെന്ന് ശ്രീദേവി ഉമേഷിനെ അറിയിച്ചു. ശ്രീദേവിയുടെ അച്ഛന്‍ വക്കീലും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്നു. ചുംബന രംഗം നീക്കം ചെയ്യാന്‍ തയ്യാറാകാതെ വന്നതോടെ സിനിമയുടെ റിലീസ് തന്നെ തടയുന്ന തരത്തില്‍ സ്‌റ്റേ ഓര്‍ഡര്‍ വാങ്ങിയെടുത്തു ശ്രീദേവി. തന്റെ ചുംബന രംഗം മാറ്റുന്നത് വരെ സിനിമയുടെ റിലീസ് അനുവദിക്കില്ലെന്നാണ് ശ്രീദേവി പറഞ്ഞത്.
''ഉമേഷ് മെഹ്‌റ ഞങ്ങളെ വഞ്ചിച്ചു. തുടക്കത്തില്‍ തന്നെ ചുംബന രംഗം ചെയ്യാന്‍ ഞങ്ങള്‍ എതിര്‍പ്പ് അറിയിച്ചതാണ്. പക്ഷെ അദ്ദേഹം വേറെ ചിലരെ വച്ച് ആ രംഗം ചിത്രീകരിച്ചു. അത് അംഗീകരിക്കാനാകില്ല. എങ്ങനെയാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ വച്ച് ശ്രീദേവിയാണ് ചെയ്യുന്നത് എന്ന് കാണിക്കാനാവുക. ആ രംഗം നീക്കം ചെയ്യാന്‍ അദ്ദേഹത്തോട് പറയൂ, എങ്കില്‍ സിനിമയുടെ റിലീസ് അനുവദിക്കാം'' എന്നാണ് ശ്രീദേവിയുടെ അമ്മ പറഞ്ഞത്.

''ഗുരുവിലെ ചുംബന വിവാദം ഒരു ദുസ്വപ്‌നമാണ്. മറ്റൊരാളുടെ ചുണ്ടുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഞാന്‍ നേരത്തെ പറഞ്ഞതാണ് മറ്റൊരാളെ വച്ചും ചെയ്യാന്‍ അനുവദിക്കില്ലെന്ന്. എന്റെ അച്ഛനും അമ്മയും സിനിമ കണ്ട് അസ്വസ്ഥരായി. സംവിധായകന്‍ ഉമേഷ് മെഹ്‌റ പറഞ്ഞത് ഞാനാണ് ആ രംഗം ചെയ്തതെന്നാണ്. സിനിമാ ഇന്‍ഡസട്രിയില്‍ എനിക്കുണ്ടായ ഏറ്റവും മോശം അനുഭവമാണിത്. എനിക്ക് അറിയാത്ത ഒരാളെ ഞാന്‍ എങ്ങനെ ചുംബിക്കാനാണ്. മറ്റുള്ളവര്‍ക്ക് പറ്റുമായിരിക്കും. എനിക്കാകില്ല'' എന്നാണ് വിവാദത്തെക്കുറിച്ച് ശ്രീദേവി പറഞ്ഞത്.
എന്തായാലും മാറ്റങ്ങള്‍ വരുത്തി ഉമേഷ് സിനിമ റിലീസ് ചെയ്തു. അതേസമയം കരിയറില്‍ വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് ശ്രീദേവി തിരികെ വരുന്നത്. ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിലൂടെയാണ് ശ്രീദേവി തിരികെ വരുന്നത്. ചിത്രം വലിയ വിജയം നേടുകയും ചെയ്തു. തിരിച്ചുവരവിന്റെ പീക്കില്‍ തിളങ്ങി നില്‍ക്കെയാണ് താരം മരണപ്പെടുന്നത്. ദുബായിലെ ഹോട്ടല്‍ മുറിയിലെ ബാത്ത് ടബ്ബില്‍ വീണായിരുന്നു താരം മരണപ്പെട്ടത്. മോം ആണ് ശ്രീദേവിയുടേതായി ഒടുവിലിറങ്ങിയ സിനിമ. അമ്മയുടെ പാതയിലൂടെ മക്കളായ ജാന്‍വി കപൂറും ഖുഷി കപൂറും സിനിമയിലെത്തിയിട്ടുണ്ട്.


Click it and Unblock the Notifications