ഒരേ വീട്ടില്‍ താമസം, കൂട്ടുകാരിയുടെ ഭര്‍ത്താവുമായി പ്രണയം, ഗര്‍ഭിണിയുമായി; ശ്രീദേവി തകര്‍ത്ത മോണയുടെ ദാമ്പത്യം
ബോളിവുഡിലെ ഐക്കോണിക് നായികയാണ് ശ്രീദേവി. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ നായികമാരില്‍ ഒരാള്‍. നിര്‍മ്മാതാവായ ബോണി കപൂറിനെ ശ്രീദേവി പ്രണയിച്ചതും വിവാഹം കഴിച്ചതുമെല്ലാം സിനിമയെ വെല്ലുന്ന നാടകീയത നിറഞ്ഞ വിവാദമാണ്. മോണ ഷൗരിയുമായി ദാമ്പത്യ ജീവിതം നയിക്കുന്നതിനിടെയാണ് ബോണി ശ്രീദേവിയുമായി പ്രണയത്തിലാകുന്നത്. അതിന്റെ പേരില്‍ കുടുംബം കലക്കി എന്ന പേര് ശ്രീദേവിയ്ക്ക് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.
ബോണി കപൂറിനോട് പ്രണയമുണ്ടായിരുന്നിട്ടും വിവാഹത്തിന് ശ്രീദേവി തയ്യാറായിരുന്നില്ല. ബോണി തന്നെ പ്രൊപ്പോസ് ചെയ്തതിനെ തുടര്‍ന്ന് ആറ് മാസക്കാലം ബോണിയോട് സംസാരിക്കാന്‍ പോലും ശ്രീദേവി ഒരുക്കമായിരുന്നില്ല. അതേക്കുറിച്ച് ഒരിക്കല്‍ ബോണി തന്നെ തുറന്ന് സംസാരിച്ചിരുന്നു.

ശ്രീദേവിയുമായി പ്രണയത്തിലാകുമ്പോള്‍ ബോണി കപൂര്‍ വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായിരുന്നു. ശ്രീദേവിയുടെ അടുത്ത സുഹൃത്തായിരുന്നു ബോണിയുടെ ഭാര്യ മോണ. അതുകൊണ്ട് തന്നെ ബോണിയെ വിവാഹം കഴിക്കുന്നതില്‍ ശ്രീദേവിയ്ക്ക് കടുത്ത ആശങ്കയുണ്ടായിരുന്നു.
''ആറു വര്‍ഷം വേണ്ടി വന്നു എനിക്ക് അവളെ കണ്‍വിന്‍സ് ചെയ്യാന്‍. ഞാന്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ അവള്‍ ചോദിച്ചത് നിങ്ങള്‍ വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമല്ലേ. നിങ്ങള്‍ക്ക് എങ്ങനെയാണ് എന്നോട് ഇത് പറയാനാകുന്നത് എന്നാണ്. അതിന് ശേഷം ആറ് മാസക്കാലം അവള്‍ എന്നോട് മിണ്ടിയിട്ടില്ല'' എന്നാണ് ബോണി കപൂര്‍ പറയുന്നത്.
ബോണിയുടെ ആദ്യ ഭാര്യ മോണയുമായി അടുത്ത ബന്ധമായിരുന്നു ശ്രീദേവിയ്ക്കുണ്ടായിരുന്നത്. പലപ്പോഴും ബോണിയുടേയും മോണയുടേയും വീട്ടില്‍ ശ്രീദേവി അന്തിയുറങ്ങുകയും ചെയ്തിട്ടുണ്ട്. അതേസമയം തനിക്ക് ശ്രീദേവിയോട് ഉണ്ടായിരുന്ന പ്രണയം ബോണി മോണയില്‍ നിന്നും മറച്ചു വെച്ചിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.
''ഞാന്‍ എന്നും സത്യസന്ധതയില്‍ വിശ്വസിച്ചിരുന്ന ആളാണ്. ഞാന്‍ മോണയോട് എല്ലാം പറഞ്ഞു. പ്രണയം ഒരിക്കലും പെര്‍ഫെക്ട് അല്ല. ചിലപ്പോഴൊക്കെ വികാരങ്ങള്‍ നമ്മുടെ നിയന്ത്രണത്തിന് അപ്പുറമാകും. പക്ഷെ എന്റെ ചിന്തകളുടെ കാര്യത്തില്‍ സുതാര്യത നിലനിര്‍ത്താന്‍ എനിക്ക് സാധിച്ചിട്ടുണ്ട്'' എന്നാണ് ബോണി പറഞ്ഞത്.
മോണയുടെ ദാമ്പത്യം തകര്‍ന്നു കാണാന്‍ ആഗ്രഹമില്ലാത്തതിനാല്‍ ബോണിയുമായി എന്നും അകലം പാലിച്ചിരുന്നു ശ്രീദേവി. പക്ഷെ ബോണി കാത്തിരുന്നു. ഒടുവില്‍ ശ്രീദേവിയുടെ മനസിലും ബോണിയോടുള്ള പ്രണയം ഉടലെടുത്തു. ശ്രീദേവി ഗര്‍ഭിണിയാണെന്ന് അറിയുന്നതോടെയാണ് മോണ ആ ബന്ധത്തെക്കുറിച്ച് അറിയുന്നത്. മോണ തകര്‍ന്നു പോയ നിമിഷമാണത്. ഒടുവില്‍ 1996 ല്‍ ബോണിയും ശ്രീദേവിയും വിവാഹിതരായി.

ശ്രീദേവിയും ബോണിയും അടുപ്പത്തിലായെന്ന് മോണ അറിയുന്നതോടെ അവരുടെ സൗഹൃദം തകര്‍ന്നു. തന്റെ ജീവിതം ശ്രീദേവി തകര്‍ത്തുവെന്നാണ് മോണ പറഞ്ഞത്. ശ്രീയെ വിവാഹം കഴിച്ചതോടെ ബോണി മോണയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു. നടന്‍ അര്‍ജുന്‍ കപൂറും അന്‍ഷുല കപൂറുമാണ് ബോണിയുടേയും മോണയുടേയും മക്കള്‍. നടിമാരായ ജാന്‍വി കപൂറും ഖുഷി കപൂറുമാണ് ശ്രീദേവിയുടേയും ബോണിയുടേയും മക്കള്‍.
ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ് ശ്രീദേവി. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിലൂടെയാണ് ശ്രീദേവി തിരികെ വരുന്നത്. തിരിച്ചുവരവില്‍ തുടര്‍ച്ചയായി ഹിറ്റുകള്‍ സമ്മാനിച്ചു കൊണ്ടിരിക്കെ 2018 ലാണ് ശ്രീദേവി മരണപ്പെടുന്നത്. ദുബായിലെ ഒരു ഹോട്ടല്‍ മുറിയില്‍ ബാത്ത് ടബ്ബില്‍ വീണായിരുന്നു ശ്രീദേവിയുടെ മരണം. തന്റെ മകള്‍ ജാന്‍വിയുടെ അരങ്ങേറ്റത്തിനായി കാത്തിരിക്കെയാണ് മരണം താരത്തെ തേടിയെത്തുന്നത്.


Click it and Unblock the Notifications