ആര്യന്‍-നീസ പ്രണയത്തിന് പച്ചക്കൊടിയുമായി കജോള്‍; പേടിയാകുന്നുവെന്ന് ഷാരൂഖ് ഖാന്‍!
ബോളിവുഡിലെ ഏറ്റവും ജനപ്രീയ ജോഡിയാണ് ഷാരൂഖ് ഖാനും കജോളും. ഇരുവരുടേയും കെമിസ്ട്രിയെ വെല്ലാന്‍ മറ്റൊരു ജോഡിയ്ക്കും സാധിക്കില്ല. കോമഡിയായാലും റൊമാന്‍സായാലും ഷാരൂഖും കജോളും ഒരുമിച്ചെത്തുമ്പോള്‍ ആ സീന്‍ എന്നെന്നും ഓര്‍മ്മപ്പെടുത്തുന്നതായി മാറും. ബാസീഗര്‍ മുതല്‍ ദില്‍ സേ വരെ ഷാരൂഖും കജോളും ഒരുമിച്ചെത്തിയ നിരവധി സൂപ്പര്‍ ഹിറ്റുകളുണ്ട്. ഓണ്‍ സ്‌ക്രീനിലെ ഇരുവരുടേയും കെമിസ്ട്രി ഓഫ് സ്‌ക്രീനിലും കാണാന്‍ സാധിക്കുന്ന ഒരാളാണ്.
വളരെ അടുത്ത സുഹൃത്തുക്കളാണ് ഷാരൂഖ് ഖാനും കജോളും. പരസ്പരം കളിയാക്കിയും വഴക്കിട്ടുമൊക്കെ ഒരുമിച്ചെത്തുന്ന അഭിമുഖങ്ങളിലൊക്കെ കയ്യടി നേടാറുണ്ട് കജോളും ഷാരൂഖും. ജോഡി എന്നാല്‍ ബോളിവുഡ് ആരാധകര്‍ക്ക് അത് ഷാരൂഖും കജോളുമാണ്. എന്തിനേറെ ഇവരുടെ ഓണ്‍ സ്‌ക്രീനിലെ ഈ കെമിസ്ട്രി കണ്ട് ഓഫ് സ്‌ക്രീനിലും ഇരുവരും ഒരുമിച്ചാണെന്ന് വരെ കരുതിയിട്ടുണ്ട് പലരും.

ഗൗരി ഖാന്‍ ആണ് ഷാരൂഖ് ഖാന്റെ ഭാര്യ. നടന്‍ അജയ് ദേവ്ഗണാണ് കജോളിന്റെ പങ്കാളി. ഓഫ് സ്‌ക്രീനിലും നല്ല സുഹൃത്തുക്കളായ ഷാരൂഖിന്റേയും കജോളിന്റേയും മക്കളും സിനിമയിലേക്ക് പ്രവേശിക്കുകയാണ്. ഷാരൂഖ് ഖാന്റെ മൂത്ത മകനായ ആര്യന്‍ ഖാന്‍ ക്യാമറയുടെ പിന്നിലൂടെയാണ് സിനിമയിലെത്തുന്നത്. സംവിധാനത്തിലാണ് ആര്യന്‍ ഖാന്‍ അരങ്ങേറുന്നത്. അതേസമയം കജോളിന്റെ മകള്‍ നീസ സിനിമയിലേക്ക് വരുന്നതിനെക്കുറിച്ച് നിലവില്‍ പ്രഖ്യാപനം ഒന്നും നടത്തിയിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ സജീവമായ നീസ അധികം വൈകാതെ തന്നെ അരങ്ങേറുമെന്നാണ് കരുതപ്പെടുന്നത്.
ഒരിക്കല്‍ ഷാരൂഖ് ഖാനും കജോളും റാണി മുഖര്‍ജിയോടൊപ്പം കോഫി വിത്ത് കരണില്‍ എത്തിയിരുന്നു. മൂന്ന് അടുത്ത സുഹൃത്തുക്കള്‍ ഒരുമിച്ചെത്തുന്ന പരിപാടിയെന്ന നിലയില്‍ രസകരമായ ഒരുപാട് മുഹൂര്‍ത്തറങ്ങള്‍ ഈ എപ്പിസോഡിലുണ്ടായിരുന്നു. അതിലൊന്നായിരുന്നു ആര്യനേയും നീസയേയും കുറിച്ച് നടന്ന സംസാരം. അവതാരകനായ കരണ്‍ ജോഹര്‍ കജോളിനേടോയി നീസയും ആര്യനും തമ്മില്‍ പ്രണയത്തിലാണെങ്കില്‍ എന്തായിരിക്കും പ്രതികരണം എന്ന് ചോദിക്കുകയായിരുന്നു.
''പത്ത് വര്‍ഷത്തിന് ശേഷം ആര്യനും നീസയും ഒളിച്ചോടിപ്പോയാല്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം?'' എന്നായിരുന്നു കരണ്‍ ജോഹറുടെ ചോദ്യം. എന്നാല്‍ ഒരു നിമിഷം ഒന്നാലോചിച്ച ശേഷമാണ് കജോള്‍ മറുപടി നല്‍കിയത്. ''ഞാന്‍ പറയുക ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ എന്നാണ്'' എന്നായിരുന്നു കജോളിന്റെ മറുപടി. ഇതോടെ ഷാരൂഖ് ഖാന്‍ ഇടപെടുകയായിരുന്നു. ''' എനിക്കതിലെ തമാശ മനസിലായില്ല. ഞാന്‍ ആ ചിന്തയില്‍ തന്നെ ആശങ്കപ്പെട്ടിരിക്കുകയാണ്. കജോള്‍ ബന്ധുവാകുന്നതിന്റെ പേടിയിലാണ് ഞാന്‍'' എന്നായിരുന്നു ഷാരൂഖ് ഖാന്റെ പ്രതികരണം.

2007 ലെ പരിപാടിയില്‍ നിന്നുമുള്ളതാണ് ഇപ്പോള്‍ വൈറലാകുന്ന വീഡിയോ. കാലം പിന്നിട്ടപ്പോള്‍ കരണ്‍ ആഗ്രഹിച്ചത് പോലെ നീസയും ആര്യനും തമ്മില്‍ പ്രണയത്തിലായില്ല. സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് നീസ. താരപുത്രിയുടെ പാര്‍ട്ടികളില്‍ നിന്നും മറ്റുമുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ആര്യനും സോഷ്യല്‍ മീഡിയയിലേയും വാര്‍ത്തകളിലേയും താരമാണ്. സംവിധായകന്റെ കുപ്പായം അണിഞ്ഞ് ആര്യന്‍ സിനിമയിലേക്ക് എത്തുകയാണ്.
എന്നാല്‍ നീസ സിനിമയിലേക്ക് വരുന്നതിനെക്കുറിച്ച് നിലവില്‍ തീരുമാനമൊന്നും എടുത്തിട്ടില്ല. എന്നാല്‍ അധികം വൈകാതെ തന്നെ നീസയും അമ്മയുടേയും അച്ഛന്റേയും പാതയിലൂടെ സിനിമയിലെത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. സംവിധായകനായിട്ടാണ് അരങ്ങേറുന്നതെങ്കിലും ഭാവിയില്‍ ആര്യനും നടനായി മാറിയേക്കാം. അങ്ങനെയെങ്കിലും ഇരുവരേയും ഒരുമിച്ച് സ്‌ക്രീനില്‍ കാണാന്‍ സാധിക്കുമോ എന്നും ആരാധകര്‍ ചിന്തിക്കുന്നുണ്ട്.


Click it and Unblock the Notifications











