ഒരുമിച്ച് അന്തിയുറങ്ങാന്‍ ക്ഷണിച്ച് സംവിധായകന്‍; ഞാന്‍ കയ്യില്‍ കിട്ടിയതുമെടുത്ത് കരഞ്ഞോടി: സുചിത്ര

സിനിമാ മേഖലയില്‍ ഇന്നും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. അഭിനേതാവ് ആവുക എന്ന ആഗ്രഹത്തോടെ കടന്നു വന്നവരെ ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്നവര്‍ എല്ലാ കാലത്തുമുണ്ടായിട്ടുണ്ട്. തങ്ങള്‍ക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് തുറന്ന് പറഞ്ഞവരില്‍ വലിയ താരങ്ങളുമുണ്ട്. അങ്ങനെ ഒരിക്കല്‍ തുറന്ന് പറഞ്ഞ താരങ്ങളില്‍ ഒരാളാണ് സുചിത്ര കൃഷ്ണമൂര്‍ത്തി.

സംവിധായകന്‍ തന്നെ അദ്ദേഹത്തോടൊപ്പം ഹോട്ടല്‍ മുറിയിലേക്ക് അന്തിയുറങ്ങാന്‍ ക്ഷണിച്ചുവെന്നാണ് സുചിത്ര മുമ്പൊരിക്കല്‍ തുറന്ന് പറഞ്ഞത്. ഇത്തരം സംഭവങ്ങള്‍ അക്കാലത്ത് പതിവായിരുന്നുവെന്നും സുചിത്ര തുറന്ന് പറഞ്ഞിരുന്നു. ഒരുകാലത്ത് ബോളിവുഡിലെ തിരക്കുള്ള നായികയായിരുന്നു സുചിത്ര. ഷാരൂഖ് ഖാന്‍ ചിത്രത്തിലടക്കം സുചിത്ര നായികയായി അഭിനയിച്ചിട്ടുണ്ട്. മോശം അനുഭവം ഉണ്ടായപ്പോള്‍ താന്‍ പൊട്ടിക്കരഞ്ഞു കൊണ്ട് സംഭവ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും സുചിത്ര തുറന്ന് പറഞ്ഞിരുന്നു.

Suchithra Krishnamoorthy

''നിര്‍മ്മാതാവും സംവിധായകനുമായ അയാളെ ഞാന്‍ കണ്ടു. നിനക്ക് കൂടുതല്‍ അടുപ്പം ആരോടാണ് അമ്മയോടോ അച്ഛനോടോ എന്ന് അയാള്‍ ചോദിച്ചു. ഞാന്‍ കൂടുതല്‍ അടുപ്പം അച്ഛനോടാണെന്ന് പറഞ്ഞു. ഉടനെ തന്നെ അയാള്‍ പറഞ്ഞു, എങ്കില്‍ അച്ഛനെ വിളിച്ചിട്ട് നിന്നെ നാളെ രാവിലെ ഞാന്‍ കൊണ്ടു വിടും എന്ന് പറഞ്ഞോളൂ'' എന്നാണ് സുചിത്ര പറഞ്ഞത്.

''ഞാന്‍ കരച്ചിലിന്റെ വക്കോളം എത്തി. ഞാന്‍ എന്റെ സാധനങ്ങളൊക്കെ എടുത്ത് വരികയാണെന്ന് പറഞ്ഞ് അവിടെ നിന്നും ഓടിരക്ഷപ്പെട്ടു'' എന്നാണ് സുചിത്ര പറഞ്ഞത്. സംവിധായകന്‍ പറഞ്ഞത് എന്താണെന്ന് വ്യക്തമാകാന്‍ തനിക്ക് കുറച്ച് സമയം വേണ്ടി വന്നുവെന്നും സുചിത്ര പറഞ്ഞിരുന്നു.

''എനിക്ക് ആദ്യം അയാള്‍ പറയുന്നത് എന്തെന്ന് മനസിലായില്ല. അത് മനസിലാക്കാന്‍ കുറച്ച് സമയമെടുക്കും. ഇപ്പോള്‍ വൈകുന്നേരം 4-5 മണിയേ ആയിട്ടുള്ളൂ. രാത്രി വരെ ഇയാളെ ഞാന്‍ എന്ത് ചെയ്യാനാണെന്ന് ആദ്യം ആലോചിച്ചു. പിന്നെയാണ് അയാള്‍ ഉദ്ദേശിക്കുന്നത് എന്തെന്ന് എനിക്ക് മനസിലാകുന്നത്. പക്ഷെ ഇത് സ്ഥിരമായി നടക്കുന്ന ഒന്നായിരുന്നു'' എന്നായിരുന്നു സുചിത്രയുടെ തുറന്ന് പറച്ചില്‍. താരത്തിന്റെ വെളിപ്പെടുത്തല്‍ വലിയ വാര്‍ത്തയാവുകയും ചെയ്തിരുന്നു.

1994 ല്‍ പുറത്തിറങ്ങിയ കഭി ഹാ കഭി നാ എന്ന ചിത്രത്തിലെ നായികയായാണ് സുചിത്ര കയ്യടി നേടുന്നത്. ഷാരൂഖ് ഖാന്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍. തുടര്‍ന്ന് നിരവധി സിനിമകളില്‍ സുചിത്ര അഭിനയിച്ചു. പിന്നീട് വിവാഹിതയാവുകയായിരുന്നു. 1999 ലായിരുന്നു വിവാഹം. സംവിധായകന്‍ ശേഖര്‍ കപൂറിനെയാണ് സുചിത്ര വിവാഹം കഴിച്ചത്. പക്ഷെ വിവാഹത്തിന് നടിയുടെ കുടുംബം എതിരായിരുന്നു. ശേഖര്‍ കപൂറിന്റെ പ്രായമായിരുന്നു വീട്ടുകാരുടെ എതിര്‍പ്പിന് കാരണം.

Suchithra Krishnamoorthy

''എന്റെ വീട്ടുകാര്‍ വിവാഹത്തിന് എതിരായിരുന്നു. ശേഖറിന് എന്റെ അമ്മയുടെ പ്രായമുണ്ടായിരുന്നു അപ്പോള്‍. വിവാഹ മോചിതനുമായിരുന്നു. ഈ വിവാഹവുമായി മുന്നോട്ട് പോകരുതെന്ന് എന്റെ അമ്മ കാല് പിടിച്ച് പറഞ്ഞു. അഫൈയറ് ആയിക്കോ പിന്നീട് മനസില്‍ നിന്നും എടുത്തു കളഞ്ഞോളൂ എന്ന് വരെ അവര്‍ പറഞ്ഞു'' എന്നാണ് സുചിത്ര പറഞ്ഞത്. പക്ഷെ എനിക്ക് ഇത് നടത്തണം എന്ന് തന്നെയായിരുന്നു. ഞാന്‍ തന്നെ സ്വയം വരുത്തിവച്ചതാണെന്നുമാണ് സുചിത്ര തന്റെ വിവാഹത്തെക്കുറിച്ച് പറഞ്ഞത്.

തന്റെ 22-ാം വയസിലാണ് സുചിത്ര ശേഖര്‍ കപൂറിനെ വിവാഹം കഴിക്കുന്നത്. എന്നാല്‍ ഈ വിവാഹ ജീവിതം അധികനാള്‍ നീണ്ടു പോയില്ല. 2007ല്‍ ശേഖര്‍ കപൂറും സുചിത്ര കൃഷ്ണമൂര്‍ത്തിയും തങ്ങളുടെ വിവാഹബന്ധം അവസാനിപ്പിച്ചു. ഇരുവര്‍ക്കും ഒരു മകളുമുണ്ട്. തന്റെ വിവാഹം പ്രായത്തിന്റെ എടുത്ത് ചാട്ടമായിരുന്നുവെന്നാണ് സുചിത്ര പറയുന്നത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ തങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തതുവെന്നും താരം വെളിപ്പെടുത്തിയിരുന്നു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X