'മാന്‍ ഈറ്റര്‍'; എന്റെ ഭര്‍ത്താവിനെ തട്ടിയെടുത്തു! പ്രീതി സിന്റയ്‌ക്കെതിരെ ഷാരൂഖിന്റെ നായിക
ഒരുകാലത്ത് ആരാധകരുടെ പ്രിയപ്പെട്ട നടിയായിരുന്നു സുചിത്ര കൃഷ്ണമൂര്‍ത്തി. ടെലിവിഷനില്‍ നിന്നുമാണ് സുചിത്ര സിനിമയിലെത്തുന്നത്. 1987 ല്‍ ജനപ്രീയ പരമ്പരയായ ചുതൗത്തിയിലൂടെയാണ് സുചിത്ര കരിയര്‍ ആരംഭിക്കുന്നത്. ടെലിവിഷനിലെ പ്രശസ്തിയാണ് സുചിത്രയെ സിനിമയിലേക്ക് എത്തിക്കുന്നത്. കഭി ഹാ കഭി നായിലൂടെ ഷാരൂഖ് ഖാന്റെ നായികയായിട്ടായിരുന്നു സുചിത്രയുടെ എന്‍ട്രി. ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്ന സിനിമയാണ് കഭി ഹാ കഭി നാ.
അഭിനയത്തില്‍ മാത്രമല്ല സംഗീതത്തിലും സുചിത്ര സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 1990 കൡലാണ് സുചിത്ര സംഗീതത്തിലേക്ക് കടക്കുന്നത്. ഡോലെ ഡോലെ, സിന്ദഗി എന്നീ സംഗീത ആല്‍ബങ്ങള്‍ പുറത്തിറക്കി സുചിത്ര കയ്യടി നേടിയിരുന്നു. വീണ്ടും സിനിമയിലേക്ക് വരുന്നത് 2005ല്‍ പുറത്തിറങ്ങിയ മൈ വൈഫ്‌സ് മര്‍ഡര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു തിരിച്ചുവരവ്. അനില്‍ കപൂര്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍. പിന്നാലെ 2010 ല്‍ രാം ഗോപാല്‍ വര്‍മ ഒരുക്കിയ രണ്‍ എന്ന ചിത്രത്തിലും അഭിനയിച്ചു.

പുസ്തകങ്ങളും എഴുതിയിട്ടുണ്ട് സുചിത്ര. 1999 ലാണ് സംവിധായകന്‍ ശേഖര്‍ കപൂറിനെ സുചിത്ര വിവാഹം കഴിക്കുന്നത്. എന്നാല്‍ ആ ബന്ധത്തിന് അധികനാള്‍ ആയുസുണ്ടായിരുന്നില്ല. ഇരുവരും പിന്നീട് പിരിയുകയായിരുന്നു. ശേഖര്‍ കപൂറിന്റെ അവിഹിത ബന്ധമാണ് തങ്ങള്‍ പിരിയാന്‍ കാരണമെന്നാണ് സുചിത്ര ആരോപിച്ചത്. 'മാന്‍ ഈറ്റര്‍' എന്നായിരുന്നു തന്റെ ദാമ്പത്യം തകരാന്‍ കാരണമായ സ്ത്രീയെ തന്റെ ബ്‌ളോഗില്‍ സുചിത്ര പരാമര്‍ശിച്ചത്.
എന്നാല്‍ ആ സ്ത്രീ ആരെന്ന് സുചിത്ര വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് നടി പ്രീതി സിന്റയാണ് ആ നടിയെന്ന് പുറത്ത് വരികയായിരുന്നു. സുചിത്രയും പ്രീതി സിന്റയും തമ്മില്‍ പരസ്യമായി തന്നെ വാക് പോര് നടക്കുകയും ചെയ്തിരുന്നു. സുചിത്രയെ വീട്ടമ്മയെന്നായിരുന്നു പ്രീതി സിന്റ വിളിച്ചത്. സുചിത്രയ്ക്ക് അഭിനയത്തെക്കുറിച്ച് അറിയില്ലെന്നും കുറേക്കാലമായി വീട്ടുകാര്യം മാത്രം നോക്കുന്നവളാണെന്നും പ്രീതി പറഞ്ഞിരുന്നു. സുചിത്രയ്ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും പ്രീതി സിന്റ ആരോപിച്ചിരുന്നു. മാനസികാരോഗ്യ വിദഗ്ധനെ കാണണമെന്നും സുചിത്രയോടായി പ്രീതി സിന്റ പറഞ്ഞത്.

''എനിക്ക് അതിന്റെ ആവശ്യമില്ല. ഇതൊരു സ്വതന്ത്ര്യ ലോകമാണ്. അവള്‍ക്ക് ഇഷ്ടമുള്ളത് പറയാം. ഒരു വീട്ടമ്മയായതില്‍ ഞാന്‍ അഭിമാനിക്കുന്നുണ്ട്. 20 വര്‍ഷം ഞാന്‍ ഫുള്‍ ടൈം അമ്മയായിരുന്നു. അതില്‍ ഞാന്‍ ഒരുപാട് അഭിമാനിക്കുകയും ചെയ്യുന്നുണ്ട്'' എന്നായിരുന്നു പ്രീതി സിന്റയ്ക്ക് സുചിത്ര നല്‍കിയ മറുപടി.
മലയാളത്തിലൂടെയായിരുന്നു സുചിത്രയുടെ അരങ്ങേറ്റം. ജയറാം നായകനായ കിലുക്കാംപെട്ടിയായിരുന്നു ആദ്യ സിനിമ. പിന്നീടാണ് ബോളിവുഡിലെത്തുന്നത്. ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് ശക്തമായി തിരികെ വന്നിരിക്കുകയാണ് സുചിത്ര. സിനിമയില്‍ മാത്രമല്ല ഒടിടിയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് സുചിത്ര. ആമസോണ്‍ പ്രൈമിന്റെ ഗില്‍റ്റി മൈന്റ്‌സ് വെബ് സീരീസിലാണ് സുചിത്ര ഒടുവിലായി അഭിനയിച്ചത്.


Click it and Unblock the Notifications











