സൂപ്പര്‍നായികയെ മറ്റൊരു നടിക്ക് വേണ്ടി ഉപേക്ഷിച്ചു; അക്ഷയ് കുമാറുമായി തല്ലുണ്ടാക്കി സണ്ണി ഡിയോള്‍
ഗോസിപ്പുകളില്ലാതെ ബോളിവുഡില്ല. ഇന്നത്തെ കാലത്ത് സോഷ്യല്‍ മീഡിയ വളരെ സജീവമായതിനാല്‍ തന്നെ തങ്ങളെക്കുറിച്ചുള്ള ഗോസിപ്പുകളുടെ സത്യാവസ്ഥ എന്തെന്ന് താരങ്ങള്‍ക്ക് ലോകത്തോട് പറയാന്‍ വളരെ എളുപ്പമാണ്. എങ്കിലും സോഷ്യല്‍ മീഡിയയില്‍ എന്തും വളരെ പെട്ടെന്നു തന്നെ പ്രചരിക്കുമെന്നത് താരങ്ങളെ സംബന്ധിച്ച് പലപ്പോഴും വലിയ തലവേദനയായി മാറാറുണ്ട്. പണ്ടും ഇത്തരം ഗോസിപ്പുകള്‍ക്ക് ബോളിവുഡില്‍ യാതൊരു പഞ്ഞവുമുണ്ടായിരുന്നില്ല. പ്രത്യേകിച്ചും പ്രണയങ്ങളും ത്രികോണ പ്രണയങ്ങളും വഴക്കുകളും കയ്യാങ്കളിയുമൊക്കെ പലപ്പോഴും ഗോസിപ്പ് കോളങ്ങളുടെ ഭാവനയില്‍ വിരിഞ്ഞിരുന്നു.
ഒരുകാലത്ത് ബോളിവുഡിലെ സൂപ്പര്‍ താരമായിരുന്നു സണ്ണി ഡിയോള്‍. അകത്തും പുറത്തും ആഗ്രി യങ് മാന്‍ ആയിരുന്നു സണ്ണി ഡിയോള്‍. സണ്ണിയുടെ പേരിനൊപ്പം പല നടിമാരുടെ പേരും ചേര്‍ത്ത് ഗോസിപ്പ് കോളങ്ങള്‍ കഥകളെഴുതുകയും ചെയ്തിരുന്നു. അത്തരത്തിലൊരു ഗോസിപ്പായിരുന്നു രവീണ ടണ്ടനുമായുള്ള പ്രണയം. ബോളിവുഡിലെ സൂപ്പര്‍ നായികമാരില്‍ ഒരാളായിരുന്നു രവീണ ടണ്ടന്‍. ഒരുകാലത്തെ ഏറ്റവും തിരക്കേറിയ നായിക.

ഒരിക്കല്‍ ബോളിവുഡിലെ സൂപ്പര്‍ ഹിറ്റ് ജോഡിയായിരുന്നു രവീണ ടണ്ടനും അക്ഷയ് കുമാറും. ഇരുവരും ജീവിതത്തിലും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മൂന്ന് വര്‍ഷത്തെ പ്രണയത്തിന് ശേഷം രവീണയും അക്ഷയ് കുമാറും പിരിയുകയായിരുന്നു. ഈ സമയം അക്ഷയ് കുമാര്‍ ശില്‍പ ഷെട്ടിയുമായി പ്രണയത്തിലായെന്നും ഇതോടെയാണ് രവീണയെ ഉപേക്ഷിച്ചത് എന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. അക്ഷയ് കുമാറുമായി പിരിയുമ്പോള്‍ രവീണ സണ്ണി ഡിയോളിനൊപ്പം സിദ്ധിയില്‍ അഭിനയിക്കുകയായിരുന്നു.
സിദ്ധിയുടെ ചിത്രീകരണത്തിനിടെ ലൊക്കേഷനില്‍ രവീണ കരയുമായിരുന്നു. ഇത് കണ്ട് എന്താണ് പ്രശ്‌നമെന്ന് തിരക്കുകയായിരുന്നു സണ്ണി ഡിയോള്‍. രവീണ അക്ഷയ് കുമാറുമായുള്ള പ്രണയ തകര്‍ച്ചയെക്കുറിച്ച് സണ്ണിയോട് പറഞ്ഞു. സണ്ണിയും രവീണയും നല്ല സുഹൃത്തുക്കളായിരുന്നു. സംഭവം അറിഞ്ഞതോടെ സണ്ണി ഡിയോള്‍ ദേഷ്യപ്പെടുകയും പിന്നീട് അക്ഷയ് കുമാറിനെ ചോദ്യം ചെയ്തുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇരുവരും തമ്മില്‍ കയ്യാങ്കളി വരെ നടന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബോളിവുഡിലെ രണ്ട് സൂപ്പര്‍ നായകന്മാര്‍ തമ്മിലുള്ള ശീതയുദ്ധത്തിനാണ് ഇതോടെ തുടക്കമായത്.
എന്നാല്‍ പിന്നീട് ശില്‍പയുമായുള്ള അക്ഷയ് കുമാറിന്റെ പ്രണയം അവസാനിച്ചു. ബോളിവുഡിനെയാകെ ഇളക്കിമറിച്ച വിവാദങ്ങളിലൊന്നായിരുന്നു ഈ ബ്രേക്ക് അപ്പ്. ഇതിന് ശേഷം നടി ട്വിങ്കിള്‍ ഖന്നയുമായി അക്ഷയ് കുമാര്‍ പ്രണയത്തിലാവുകയായിരുന്നു. സൂപ്പര്‍ നായിക ഡിംപിള്‍ കപാഡിയയുടെ മകളാണ് ട്വിങ്കിള്‍. ഡിംപിളും സണ്ണി ഡിയോളും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇരുവരും ഒരുമിച്ചാണ് അക്ഷയ് കുമാറും ട്വിങ്കിള്‍ ഖന്നയും തമ്മിലുള്ള ക്ഷണക്കത്തുകള്‍ നല്‍കിയിരുന്നതെന്നും അങ്ങനെയാണ് അക്ഷയ് കുമാറും സണ്ണി ഡിയോളും തമ്മിലുള്ള പ്രശ്‌നം അവസാനിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. സിദ്ധിയുടെ ചിത്രീകരണത്തിനിടെ രവീണയും സണ്ണിയും പരസ്പരം അടുപ്പത്തിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്തായാലും ഇപ്പോള്‍ മൂവരും നല്ല സുഹൃത്തുക്കളാണ്. സണ്ണി ഡിയോളിന്റെ പുതിയ സിനിമയായ ഗദ്ദാര്‍ ടുവിന്റെ മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. 20 വര്‍ഷം മുമ്പായിരുന്നു ഗദ്ദാര്‍ പുറത്തിറങ്ങിയത്. ചിത്രം വന്‍ വിജയമായിരുന്നു. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇപ്പോള്‍ പുറത്തിറങ്ങാന്‍ തയ്യാറെടുക്കുന്നത്. ബെല്‍ ബോട്ടം ആണ് അക്ഷയ് കുമാറിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. നിരവധി സിനിമകളാണ് അക്ഷയ് കുമാറിന്റേതായി പുറത്തിറങ്ങാനുള്ളത്. ഒരിടവേളയ്ക്ക് ശേഷം രവീണയും അഭിനയത്തിലേക്ക് തിരികെ വരികയാണ്. സൂപ്പര്‍ ഹിറ്റ് ചിത്രമായ കെജിഎഫിന്റെ രണ്ടാം ഭാഗത്തിലാണ് രവീണ ഇപ്പോള്‍ അഭിനയിക്കുന്നത്.


Click it and Unblock the Notifications