ബച്ചന്‍ സണ്ണിയെ ഒതുക്കാന്‍ ശ്രമിച്ചു; ബച്ചന്‍ കുടുംബത്തെ വെട്ടി സണ്ണി; പോരില്‍ ഇരയായത് ഐശ്വര്യ
ബോളിവുഡിലെ മാത്രമല്ല, ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ പേരാണ് അമിതാഭ് ബച്ചന്‍. ഇന്ത്യന്‍ സിനിമയെക്കുറിച്ച് സംസാരിക്കുമ്പോള്‍ തുടങ്ങുക ബച്ചനില്‍ നിന്നായിരിക്കും. ബോളിവുഡിലെ ഏറ്റവും വലിയ താരകുടുംബങ്ങളില്‍ ഒന്നാണ് ബച്ചന്‍ കുടുംബം. അമിത് ബച്ചന്റെ ഭാര്യ ജയയും മകന്‍ അഭിഷേകും മരുമകള്‍ ഐശ്വര്യയുമെല്ലാം ബോളിവുഡിലെ മുന്‍നിര താരങ്ങളാണ്.
ബച്ചനൊപ്പം ഒരു സിനിമയിലെങ്കിലും അഭിനയിക്കുക എന്നത് ഏതൊരു അഭിനേതാവിന്റേയും ആഗ്രഹമാണ്. എന്നാല്‍ അമിതാഭ് ബച്ചനൊപ്പം അഭിനയിക്കില്ലെന്ന് തീരുമാനിച്ചൊരു നടനുണ്ട്. ബച്ചനുമായി ഈഗോ ക്ലാഷുണ്ടായതിനെ തുടര്‍ന്നായിരുന്നു സംഭവം.

ബോളിവുഡിലെ സൂപ്പര്‍ താരമായ സണ്ണി ഡിയോള്‍ ആണ് ആ താരം. ബച്ചന്മാരെ പോലെ തന്നെ ബോളിവുഡിലെ ഐക്കോണിക്കായൊരു താരകുടുംബത്തിലെ അംഗമാണ് സണ്ണി ഡിയോള്‍. ബച്ചന്റെ സമകാലികനും സൂപ്പര്‍ താരവുമായി ധര്‍മ്മേന്ദ്രയുടെ മകന്‍ ആണ് സണ്ണി ഡിയോള്‍. സണ്ണിയുടെ അമ്മയും സഹോദരങ്ങളുമെല്ലാം ബോളിവുഡിലെ മിന്നും താരങ്ങളാണ്. അച്ഛന്റെ അടുത്ത സുഹൃത്ത് കൂടിയായ ബച്ചനുമായി സണ്ണി ഡിയോള്‍ എന്തുകൊണ്ട് പിണങ്ങിപ്പിരിഞ്ഞുവെന്ന് വായിക്കാം തുടര്‍ന്ന്.
ബച്ചനും സണ്ണി ഡിയോളും ഒരുമിച്ച് അഭിനയിച്ച സിനിമയായിരുന്നു ഇന്‍സാനിയത്ത്. ഇരുവരും അവസാനമായി ഒരുമിച്ചതും ഈ സിനിമയിലാണ്. സിനിമ പുറത്തിറങ്ങിയപ്പോള്‍ ബച്ചനേക്കാള്‍ ശ്രദ്ധ നേടിയത് സണ്ണി ഡിയോളിന്റെ പ്രകടനമായിരുന്നു. അത് ബച്ചനെ അസ്വസ്ഥനാക്കിയെന്നാണ് അക്കാലത്തെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തുടക്കത്തില്‍ അതിഥി വേഷമായിരുന്നു ബച്ചന്റേത്. എന്നാല്‍ താരത്തിന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് കഥാപാത്രത്തെ വലുതാക്കുകയായിരുന്നു. എന്നിട്ടും കയ്യടിയത്രയും കൊണ്ടു പോയത് സണ്ണി ഡിയോള്‍ ആയിരുന്നു.
തന്റെ കഥാപാത്രത്തെ ചെറുതാക്കിയത് സണ്ണി ഡിയോളിന് സഹിക്കാന്‍ സാധിക്കുന്നതായിരുന്നില്ല. ഇതിന്റെ പേരില്‍ സണ്ണി ബച്ചനുമായി ഉരസിയെന്നാണ് റിപ്പോര്‍ട്ട്. അതിന് ശേഷം ബച്ചനൊപ്പം അഭിനയിക്കില്ലെന്ന് സണ്ണി ഡിയോള്‍ തീരുമാനിച്ചു. ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായകനായി സണ്ണി ഡിയോള്‍ വളര്‍ന്നു വരുന്ന കാലമായിരുന്നു അതെന്നതും ശ്രദ്ധേയമാണ്. ആ സംഭവത്തിന് ശേഷം ബച്ചന്‍ കുടുംബവുമായി അകലം പാലിക്കുകയായിരുന്നു സണ്ണി ഡിയോള്‍. പിന്നീട് ഐശ്വര്യയ്‌ക്കോ അഭിഷേകിനോ ഒപ്പം പോലും അഭിനയിക്കാന്‍ സണ്ണി തയ്യാറായിട്ടില്ല.

അതേസമയം ഐശ്വര്യയും സണ്ണിയും ഒരിക്കല്‍ ഒരുമിച്ച് അഭിനയിക്കാനിരുന്നതായിരുന്നു. ഇന്ത്യന്‍ എന്ന സിനിമയിലാണ് ഇരുവരും ഒരുമിച്ചത്. ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ആ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവച്ചു. സിനിമ പിന്നീടൊരിക്കലും ഓണ്‍ ആയില്ല. ഇതിനിടെ ബച്ചനുമായി സണ്ണി പിണങ്ങുകയും ചെയ്തു.
പക്ഷെ അപ്പോഴും സണ്ണി ഐശ്വര്യയോടൊപ്പം അഭിനയിക്കാന്‍ സണ്ണി ആഗ്രഹിച്ചിരുന്നു. അതിനായി ഗദ്ദറുമായി സണ്ണി ഐശ്വര്യയെ സമീപിക്കുകയും ചെയ്തിരുന്നു. പക്ഷെ ഐശ്വര്യ ആ ഓഫര്‍ നിരസിച്ചു. ഇതോടെ ഐശ്വര്യ സണ്ണിയുടെ ബ്ലാക്ക് ലിസ്റ്റില്‍ ഇടം നേടുകയായിരുന്നു. പിന്നീടൊരിക്കലും ഐശ്വര്യയും സണ്ണിയും ഒരിക്കലും ഒരുമിച്ചതുമില്ല.


Click it and Unblock the Notifications











