ഭാര്യയുള്ളത് മറച്ച് വച്ച് അമൃതയുമായി പ്രണയത്തിലായി സണ്ണി ഡിയോള്‍; സത്യം അറിഞ്ഞ് തകര്‍ന്ന് അമൃത!

ബോളിവുഡില്‍ താരങ്ങളെക്കുറിച്ചുള്ള ഗോസിപ്പുകള്‍ക്ക് യാതൊരു പഞ്ഞവുമുണ്ടാകാറില്ല. ചിലപ്പോഴൊക്കെ അഭിനയിക്കുന്ന സിനിമകളേക്കാള്‍ താരങ്ങളുടെ പ്രണയവും അവിഹിതവുമൊക്കെ ചര്‍ച്ചയാകുന്നതും കാണാം. ഗോസിപ്പുകളിലൂടെ മാത്രം ലൈം ലൈറ്റില്‍ നിറഞ്ഞു നില്‍ക്കുന്നവരേയും കാണാം. ഗോസിപ്പുകളില്‍ നിന്നും രക്ഷപ്പെടുക എന്നത് താരങ്ങളെ സംബന്ധിച്ച് അസാധ്യമായ ഒന്നാണ്.

എണ്‍പതുകളിലും തൊണ്ണൂറുകളിലും തിരക്കുള്ള നടിയായിരുന്നു അമൃത സിംഗ്. സിനിമ പോലെ തന്നെ അമൃതയുടെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. സെയ്ഫ് അലി ഖാനെ വിവാഹം കഴിക്കുന്നതിന് മുമ്പ് സണ്ണി ഡിയോള്‍, രവി ശാസ്ത്രി, വിനോദ് ഖന്ന തുടങ്ങിയവരുമായി അമൃതയുടെ പേര് ചേര്‍ത്ത് വായിക്കപ്പെട്ടിരുന്നു.

Amrutha Singh

1983ല്‍ പുറത്തിറങ്ങിയ ബേതാബ് എന്ന ചിത്രത്തിലൂടെയായിരുന്നു അമൃതയുടെ അരങ്ങേറ്റം. സണ്ണി ഡിയോളായിരുന്നു ചിത്രത്തിലെ നായകന്‍. ഈ സമയത്ത് സണ്ണിയും അമൃതയും അടുപ്പത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അധികം വൈകാതെ തന്നെ ആ ബന്ധം വാര്‍ത്തകളില്‍ ഇടം നേടി. ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായി മാറി സണ്ണിയും അമൃതയും. എന്നാല്‍ അമൃതയില്‍ നിന്നും വലിയൊരു രഹസ്യം മറച്ചുവച്ചിരുന്നു സണ്ണി. അവരുടെ ബന്ധം തന്നെ തകര്‍ത്തുകളഞ്ഞ രഹസ്യം.

ബേതാബിന്റെ ചിത്രീകരണ സമയത്ത് സണ്ണി ഡിയോള്‍ ഇടയ്ക്ക് ഇടയ്ക്ക് ഇംഗ്ലണ്ടിലേക്ക് പോകുമായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം തന്റെ കാമുകിയായ പൂജയെ ഇംഗ്ലണ്ടില്‍ വച്ച് സണ്ണി ഡിയോള്‍ വിവാഹം കഴിച്ചിരുന്നു. എന്നാല്‍ സണ്ണി ഈ വാര്‍ത്ത അമൃതയില്‍ നിന്നും മറച്ചുവെച്ചു. കുറച്ച് നാളുകള്‍ക്ക് ശേഷം സണ്ണിയുടേയും പൂജയുടേയും വിവാഹത്തിന്റെ ചിത്രങ്ങള്‍ ഒരു മാസിക പുറത്ത് വിട്ടതോടെയാണ് അമൃത ഇക്കാര്യം അറിയുന്നത്. പൂജയുടെ കുടുംബം ഇംഗ്ലണ്ടില്‍ ബിസിനസ് നടത്തുകയായിരുന്നു. എന്നാല്‍ താന്‍ വിവാഹിതനല്ലെന്നാണ് സണ്ണി പറഞ്ഞത്.

പക്ഷെ സണ്ണിയുടെ വിവാഹ വാര്‍ത്തയും ചിത്രങ്ങളും അമൃതയെ തളര്‍ത്തി. സണ്ണിയുടെ വിവാഹ വാര്‍ത്ത പുറത്തുവിടാതിരിക്കാന്‍ താരത്തിന്റെ കുടുംബമാണ് തീരുമാനിച്ചത്. സണ്ണി കരിയറിന്റെ തുടക്കത്തിലായിരുന്നു. ഈ സമയത്ത് വിവാഹിതനാണെന്ന കാര്യം പുറത്തായാല്‍ ജനപ്രീതി ഇടിയുമെന്നാണ് ഡിയോള്‍ കുടുംബം കരുതിയത്. ഇക്കാരണത്താലാണ് സണ്ണി തന്റെ വിവാഹത്തെക്കുറിച്ച് അമൃതയോട് പോലും സംസാരിക്കാതിരുന്നത്. എന്നാല്‍ സണ്ണി വിവാഹിതനാണെന്ന് അറിഞ്ഞതോടെ അമൃത നടനുമായുള്ള ബന്ധം അവസാനിപ്പിച്ചു.

Amrutha Singh

പിന്നീടാണ് അമൃത സെയ്ഫ് അലി ഖാനുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. രണ്ട് മക്കളാണ് ആ ബന്ധത്തിലുള്ളത്. യുവ നടി സാറ അലി ഖാനും ഇബ്രാഹിം അലി ഖാനുമാണ് സെയ്ഫിന്റേയും അമൃതയുടേയും മക്കള്‍. പക്ഷെ നീണ്ട നാളത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം സെയ്ഫും അമൃതയും പിരിഞ്ഞു. സെയ്ഫ് പിന്നീട് കരീന കപൂറിനെ വിവാഹം കഴിച്ചു. അതേസമയം സണ്ണിയുടെ പേര് ഡിംപിള്‍ കപാഡിയയുടെ പേരിനൊപ്പവും ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടിയിരുന്നു.

സണ്ണിയും പൂജയും പിന്നീട് തങ്ങളുടെ വിവാഹക്കാര്യ പരസ്യമാക്കി. ഇരുവരും ഇപ്പോഴും ഒരുമിച്ചാണ് കഴിയുന്നത്. സണ്ണിയ്ക്കും പൂജയ്ക്കും രണ്ട് മക്കളാണുള്ളത്. കരണ്‍ ഡിയോളും, രാജ് വീര്‍ ഡിയോളും. അച്ഛന്റെ പാതയിലൂടെ കരണ്‍ സിനിമയിലെത്തി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X