ഭാര്യയെ മറന്നു, കാമുകിയെ ഉപേക്ഷിച്ചു; വിവാഹിതായ ഡിംപിളിനെ പ്രണയിച്ച് സണ്ണി; അച്ഛന്റെ വഴിയെ മകനും!

ഒരുകാലത്ത് ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നടന്മാരില്‍ ഒരാളായിരുന്നു സണ്ണി ഡിയോള്‍. ശക്തമായൊരു തിരിച്ചുവരവിനായുള്ള ശ്രമത്തിലാണ് ഇപ്പോള്‍ സണ്ണി ഡിയോള്‍. ഐക്കോണിക് താരം ധര്‍മ്മേന്ദ്രയുടെ മകനായ സണ്ണി ഡിയോള്‍ 1983ല്‍ പുറത്തിറങ്ങിയ ബേത്താബിലൂടെയാണ് അരങ്ങേറുന്നത്. പിന്നീടങ്ങോട്ട് സണ്ണിയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. സിനിമ പോലെ തന്നെ സണ്ണിയുടെ വ്യക്തി ജീവിതവും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

സണ്ണി ഡിയോളും ബേത്താബിലെ നായിക അമൃത സിംഗും തമ്മിലുള്ള പ്രണയം ഒരുകാലത്ത് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ സണ്ണി ഡിയോള്‍ വിവാഹിതനായിരുന്നു എന്ന വാര്‍ത്ത പുറത്ത് വന്നതോടെ ആ ബന്ധം തകര്‍ന്നു. താന്‍ വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചാണ് സണ്ണി ഡിയോള്‍ സിനിമയിലേക്ക് എത്തുന്നതും അമൃതയുമായി അടുക്കുന്നതും.

Sunny Deol

തന്റെ വിവാഹ വാര്‍ത്ത പുറത്ത് വരികയും അമൃതയുമായുള്ള പ്രണയം അവസാനിക്കുകയും ചെയ്തുവെങ്കിലും സണ്ണി ഡിയോള്‍ വീണ്ടും പ്രണയ വാര്‍ത്തകളില്‍ നിറഞ്ഞു. ഇത്തവണ നായിക ഡിംപിള്‍ കപാഡിയായിരുന്നു. ബോളിവുഡിലെ മുന്‍നിര നടിയായ ഡിംപിള്‍ ആ സമയത്ത് നിയമപരമായി രാജേഷ് ഖന്നയുടെ ഭാര്യയായിരുന്നു.

സണ്ണി ഡിയോളും ഡിംപിള്‍ കപാഡിയയും അര്‍ജുന്‍, മന്‍സില്‍ മന്‍സില്‍, ആഗ് കാ ഗോല, ഗുണാഹ്, നരസിംഹ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലെ നായകനും നായകയുമായിരുന്നു. ഇരുവരും തമ്മിലുള്ള അടുപ്പം അന്ന് ഗോസിപ്പ് കോളങ്ങളിലെ ചൂടുള്ള വാര്‍ത്തയായിരുന്നു. ഇരുവരും വിവാഹിതരായിരിക്കെയാണ് പ്രണയത്തിലാകുന്നത്. ഡിംപിള്‍ കപാഡിയ രാജേഷ് ഖന്നയുമായുള്ള ബന്ധം അവസാനിപ്പിച്ചുവെങ്കിലും നിയമപരമായി ഇരുവരും ഭാര്യ ഭര്‍ത്താവും തന്നെയായിരുന്നു.

തങ്ങളുടെ പ്രണയം സണ്ണിയും ഡിംപിളും രസ്യമാക്കി വെക്കാന്‍ ശ്രമിച്ചുവെങ്കിലും മുന്‍ കാമുകിയായ അമൃത സിംഗ് ആ വാര്‍ത്ത പുറത്ത് വിടുകയായിരുന്നു. ''എനിക്ക് തോന്നുന്നത് കേക്ക് അവളുടെ പക്കലുണ്ടെന്നും അവളത് കഴിക്കുന്നുണ്ടെന്നുമാണ്. അവള്‍ക്ക് നഷ്ടപ്പെടാനൊന്നുമില്ല. അവള്‍ക്ക് വേണ്ടിടത്ത് അവനെ കിട്ടിയിട്ടുണ്ട്. അത് എവിടേയും എത്തിയില്ലെങ്കിലും എന്താണ്? നിങ്ങളൊരു ജീവിതം ജീവിച്ചതിനാല്‍ സ്ഥായിയായൊരു ബന്ധത്തില്‍ നിങ്ങള്‍ സന്തുഷ്ടരായിരിക്കും'' എന്നാണ് അമൃത സിംഗ് പറഞ്ഞത്.

അമൃതയുടെ പരോക്ഷ പരാമര്‍ശം വലിയ ചര്‍ച്ചയ്ക്കാണ് തിരികൊളുത്തിയത്. പിന്നാലെ സണ്ണിയുടേയും ഡിംപിളിന്റേയും പ്രണയം വാര്‍ത്തകളില്‍ നിറഞ്ഞു. ഡിംപിളിന്റെ മക്കള്‍ ട്വിങ്കിള്‍ ഖന്നയും റിങ്കി ഖന്നയും സണ്ണിയെ ഛോട്ടെ പപ്പ എന്ന് വിളിക്കാന്‍ തുടങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2009 ല്‍ ഡിംപിളിന്റെ സഹോദരി സിംപിള്‍ മരണപ്പെട്ടപ്പോള്‍ ഡിംപിളിന് അരികില്‍ ആശ്വാസം പകര്‍ന്ന് സണ്ണി ഡിയോളുണ്ടായിരുന്നു.

Sunny Deol

ഡിംപിളും സണ്ണിയും രഹസ്യമായി വിവാഹം കഴിച്ചുവെന്നും ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സോഷ്യല്‍ ഗാദറിംഗുകളിലും പാര്‍ട്ടികളിലും ഇരുവരും ഒരുമിച്ച് എത്തുകയും പരസ്പരം ഭാര്യാഭര്‍ത്താക്കന്മാരായി പരിചയപ്പെടുത്താറുണ്ടെന്നുമായിരുന്നു മറ്റ് ചില റിപ്പോര്‍ട്ടുകള്‍. അതേസമയം ഡിംപിളുമായുള്ള ബന്ധം അവസാനിപ്പിച്ചിലെങ്കില്‍ മക്കളേയും കൊണ്ട് വീട് വിട്ടിറങ്ങുമെന്ന് ഭാര്യ പൂജ ഭീഷണിപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും സണ്ണി ഡിയോള്‍ വിവാഹ മോചനത്തിന് തയ്യാറആയില്ല.

ഇരുവരുടേയും പ്രണയ വാര്‍ത്തകള്‍ പതിയെ കെട്ടടങ്ങി. എന്നാല്‍ ആ പ്രണയം അവസാനിച്ചിട്ടില്ലെന്നാണ് ഇടയ്ക്ക് പുറത്ത് വന്ന ചില ചിത്രങ്ങള്‍ വ്യക്തമാക്കിയത്. ഡിംപിളും സണ്ണിയും കൈകള്‍ കോര്‍ത്തിരിക്കുന്ന ചിത്രങ്ങള്‍ കുറച്ച് കാലം മുമ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. 2017 ലാണ് മൊണോക്കോയില്‍ നിന്നുമുള്ള ആ വീഡിയോ പുറത്ത് വന്നത്. ഇതോടെ ഈ പ്രണയം വീണ്ടും ചര്‍ച്ചകളില്‍ സജീവമാവുകയും ചെയ്തു.

More from Filmibeat

Read more about: sunny deol
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X