അമ്മയുടെ ദാമ്പത്യം തകര്‍ത്തു, ഹേമയെ കുത്താന്‍ കത്തിയെടുത്ത് സണ്ണി ഡിയോള്‍; അന്ന് നടന്നത്‌

ബോളിവുഡിലെ ഐക്കോണിക് നായികയാണ് ഹേമ മാലിനി. ബോളിവുഡിന്റെ ഡ്രീം ഗേള്‍. തെന്നിന്ത്യന്‍ സിനിമയിലൂടെ കരിയര്‍ ആരംഭിച്ച ശേഷമാണ് ഹേമ മാലിനി ബോളിവുഡിലെത്തുന്നത്. എന്നാല്‍ ബോളിവുഡിലെ മുന്‍നിര നായികയായി മാറാന്‍ ഹേമയ്ക്ക് അധികം സമയം വേണ്ടി വന്നിരുന്നില്ല. സൂപ്പര്‍ താരങ്ങളും സംവിധായകരും ഹേമയുടെ ഡേറ്റിനായി കാത്ത് നിന്നിരുന്നു ഒരുകാലത്ത്. ഐക്കോണിക്കായി മാറിയ നിരവധി സിനിമകളും പ്രകടനങ്ങളും സമ്മാനിച്ചിട്ടുണ്ട് ഹേമ മാലിനി.

സിനിമ പോലെ തന്നെ നാടകീയവും സംഭവ ബഹുലവുമാണ് ഹേമയുടെ വ്യക്തിജീവിതവും. നന്നേ ചെറുപ്പത്തില്‍ സിനിമയിലെത്തി, സൂപ്പര്‍ നായികയായി വളര്‍ന്ന ഹേമയുടെ പ്രണയവും സിനിമാറ്റിക് ആയിരുന്നു. ബോളിവുഡിലെ സൂപ്പര്‍ താരമായ ധര്‍മ്മേന്ദ്രയും ഹേമ മാലിനിയും തമ്മിലുള്ള പ്രണയം ഒരു ബോളിവുഡ് പ്രണയകഥയെ വെല്ലുന്നത്ര നാടകീയമാണ്. ഹേമയുമായി പ്രണയത്തിലാകുമ്പോള്‍ ധര്‍മ്മേന്ദ്ര വിവാഹിതനും അച്ഛനുമായിരുന്നു. എന്നാല്‍ അതൊന്നും അവരുടെ പ്രണയത്തിന് തടസമായില്ല.

Sunny Deol

ഹേമ മാലിനിയുടേയും ധര്‍മ്മേന്ദ്രയുടേയും പ്രണയവും വിവാഹവുമെല്ലാം അന്ന് വലിയ വാര്‍ത്തയും വിവാദവുമായിരുന്നു. ഹേമയെ പ്രണയിക്കുമ്പോഴും വിവാഹം കഴിക്കുമ്പോഴും ധര്‍മ്മേന്ദ്ര കുടുംബസ്ഥനായിരുന്നു. മക്കളായ സണ്ണി ഡിയോളും ബോബി ഡിയോളുമൊക്കെ മുതിര്‍ന്നിരുന്നു. ആദ്യ ഭാര്യ പ്രകാശ് കൗറുമായുള്ള വിവാഹ ബന്ധം നിയമപരമായി അവസാനിപ്പിക്കാതെയാണ് ധര്‍മ്മേന്ദ്ര ഹേമയെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നത്.

ഹേമയുമായുള്ള ധര്‍മ്മേന്ദ്രയുടെ വിവാഹം വലിയ വിവാദമായി. ധര്‍മ്മേന്ദ്രയുടെ കുടുംബത്തിന് ഈ വിവാഹം അംഗീകരിക്കാന്‍ സാധിക്കുന്നതായിരുന്നില്ല. വിവാഹ വാര്‍ത്തയറിഞ്ഞ് സണ്ണി ഡിയോള്‍ ഹേമയെ ആക്രമിക്കാന്‍ വരെ ഒരുങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു ദിവസം ഹേമയും സണ്ണിയും തമ്മില്‍ ശക്തമായ വാക് പോര് തന്നെ നടന്നു. അതേ തുടര്‍ന്ന് അരിശം മൂത്ത സണ്ണി ഡിയോള്‍ ഹേമയെ കത്തി വച്ച് കുത്താന്‍ ശ്രമിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അക്കാലത്ത് വലിയ വാര്‍ത്തയായി മാറിയിരുന്നു ഈ സംഭവം.

എന്നാല്‍ തന്റെ മകന് പിന്തുണയുമായി അമ്മ പ്രകാശ് കൗര്‍ രംഗത്തെത്തി. വാര്‍ത്തകള്‍ നുണയാണെന്നാണ് പ്രകാശ് പറഞ്ഞത്. എന്തായാലും അധികം വൈകാതെ ആ വാര്‍ത്തകള്‍ കെട്ടടങ്ങി. കാലം മായ്ക്കാത്ത മുറിവുകളില്ലെന്നാണ് പറയുക. അതു തന്നെയാണ് ഹേമയ്ക്കും സണ്ണിയ്ക്കും ഇടയില്‍ സംഭവിച്ചതും. ഇന്ന് പിണക്കം മറന്ന് ഒരു കുടംബമായി മാറിയിരിക്കുകയാണ് അവര്‍. പലപ്പോഴായി സണ്ണിയോട് തനിക്കുള്ള സ്‌നേഹവും ബഹുമാനവുമെല്ലാം ഹേമ മാലിനി തുറന്ന് പറഞ്ഞിട്ടുണ്ട്.

Sunny Deol

അതേസമയം ധര്‍മ്മേന്ദ്ര ഇപ്പോഴും കഴിയുന്നത് പ്രകാശിനൊപ്പമാണെന്ന് ഈയ്യടുത്ത് ഹേമ മാലിനി തുറ്‌ന് പറഞ്ഞിരുന്നു. ഇഷ ഡിയോളും അഹാന ഡിയോളുമാണ് ഹേമയുടേയും ധര്‍മ്മേന്ദ്രയുടേയു മക്കള്‍. സഹോദരങ്ങള്‍ക്കിടയിലും വളരെ നല്ല ബന്ധമാണുള്ളത്. രക്ഷാബന്ധന്‍ ദിവസം സഹോദരങ്ങള്‍ ഒരുമിച്ചെത്താറുണ്ട്. ഒരിക്കല്‍ ഹേമയ്്ക്ക് വാഹനാപകടമുണ്ടായപ്പോള്‍ സണ്ണി ഡിയോള്‍ ഓടിയെത്തിതിനെക്കുറിച്ച് ഹേമ സംസാരിച്ചിരുന്നു.

''സണ്ണിയും ഞാനും തമ്മിലുള്ള ബന്ധം എങ്ങനെയാണെന്നാണ് എല്ലാവരും ചോദിക്കുന്നത്. അത് വളരെ സൗഹാര്‍ദ്രപരവും മനോഹരവുമാണ്. ആവശ്യമുള്ളപ്പോഴെല്ലാം അവന്‍ എത്താറുണ്ട്. എനിക്ക് അപകടമുണ്ടായപ്പോള്‍ ആദ്യമെത്തിയത് അവനായിരുന്നു. എന്റെ മുഖത്ത് സ്റ്റിച്ച് ഇടുന്നതെല്ലാം നല്ല ഡോക്ടറാണെന്ന് അവന്‍ ഉറപ്പ് വരുത്തിയിരുന്നു. എന്റെ കാര്യത്തില്‍ അവന്‍ കാണിച്ച കരുതല്‍ കണ്ട് ഞാന്‍ പോലും അമ്പരന്നു പോയി. ഞങ്ങളുടെ ബന്ധം അങ്ങനെയാണ്'' എന്നാണ് ഹേമ പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X