രവീണയെ ചതിച്ച് അക്ഷയ് മറ്റൊരു നടിയ്ക്ക് പിന്നാലെ പോയി; രവീണയുടെ കരച്ചില്‍ കണ്ട് തല്ലാന്‍ പോയ സണ്ണി ഡിയോള്‍

ഗോസിപ്പുകള്‍ക്കും കിംവദന്തികള്‍ക്കും ബോളിവുഡില്‍ യാതൊരു പഞ്ഞവുമില്ല. താരങ്ങളുടെ പ്രണയവും അവിഹിത ബന്ധങ്ങളും വിവാഹ മോചനങ്ങളുമെല്ലാം എന്നും വാര്‍ത്തകൡ ഇടം നേടാറുണ്ട്. ബോളിവുഡ് താരങ്ങളില്‍ തന്റെ ഓഫ് സ്‌ക്രീന്‍ പ്രണയങ്ങളുടെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന നടനാണ് അക്ഷയ് കുമാര്‍. തൊണ്ണൂറുകളില്‍ തനിക്കൊപ്പം അഭിനയിച്ച പലനടിമാരുടേയും പേരിനൊപ്പം അക്ഷയ് കുാമറിന്റെ പേരും ചേര്‍ത്തുവക്കപ്പെട്ടിട്ടുണ്ട്.

ഒരിക്കല്‍ അക്ഷയ് കുമാറും സണ്ണി ഡിയോളും തമ്മില്‍ വഴക്കുണ്ടായതിനെക്കുറിച്ചും റിപ്പോര്‍ട്ടുകളുണ്ട്. വഴക്കിന്റെ കാരണമായി പറയപ്പെടുന്നത് നടി രവീണ ടണ്ടനാണ്. അക്ഷയ് കുമാറും രവീണ ടണ്ടനും ഒരുകാലത്ത് പ്രണയത്തിലായിരുന്നു. എന്നാല്‍ ഇതേസമയം തന്നെ അക്ഷയ് കുമാര്‍ ശില്‍പ ഷെട്ടിയുമായി പ്രണയത്തിലാവുകയും രവീണയെ വഞ്ചിക്കുകയും ചെയ്തു. ഈ സമയത്ത് രവീണ സണ്ണി ഡിയോളിനൊപ്പം സിദ്ധി എന്ന സിനിമയില്‍ അഭിനയിക്കുകയായിരുന്നു.

Raveena Tandon

രവീണയും സണ്ണിയും തമ്മില്‍ നല്ല അടുപ്പത്തിലായിരുന്നു. സിനിമയുടെ ചിത്രീകരണത്തിനിടെ രവീണ അസ്വസ്ഥയായിരിക്കുന്നത് കണ്ട് സണ്ണി കാരണം തിരക്കി. കാര്യം അറിഞ്ഞതോടെ സണ്ണി ഡിയോളിന് ദേഷ്യം വന്നു. രവീണയുടെ ഹൃദയം നോവിച്ച അക്ഷയ് കുമാറിനോട് സണ്ണിയ്ക്ക് അടങ്ങാത്ത ദേഷ്യം വന്നു. അക്ഷയ് കുമാറിന് അന്ന് കാസനോവ ഇമേജായിരുന്നു. രവീണയ്ക്കും ശില്‍പയ്ക്കും പുറമെ ആയിഷ ജുല്‍ക്ക, രേഖ, തുടങ്ങിയവരുടെ പേരിനൊപ്പം അക്ഷയുടെ പേര് കേട്ടിരുന്നു.

രവീണയും അക്ഷയും തമ്മിലുള്ള പ്രണയം എല്ലാവര്‍ക്കും അറിയുന്ന കാര്യമായിരുന്നു. ഇരുവരും രഹസ്യമായി വിവാഹ നിശ്ചയവും നടത്തിയിരുന്നു. എന്നാല്‍ അവസാന നിമിഷം അക്ഷയ് രവീണയെ ഉപേക്ഷിക്കുകയും ശില്‍പയോടൊപ്പം പോവുകയും ചെയ്തു. അജയ് ദേവ്ഗണുമായുള്ള പ്രണയ തകര്‍ച്ചയ്ക്ക് ശേഷമാണ് രവീണ അക്ഷയുമായി അടുക്കുന്നത്. വീണ്ടും പ്രണയത്തകര്‍ച്ച നേരിടേണ്ടി വന്നതോടെ രവീണയാകെ തകര്‍ന്നു പോയി. താരം അനുഭവിച്ചിരുന്ന മനോവേദ എല്ലാവര്‍ക്കും അറിയാമായിരുന്നു.

സെറ്റില്‍ രവീണ കരയുന്നത് പതിവായിരുന്നു. അതോടെയാണ് സണ്ണി രവീണയോട് സംസാരിക്കാന്‍ തീരുമാനിക്കുന്നത്. നടന്നതൊക്കെ രവീണ സണ്ണിയെ അറിയിച്ചു. ഇത് കേട്ടതും സണ്ണി ഡിയോള്‍ കുപിതനായി. പിന്നീട് അക്ഷയ് കുമാറിനെ കണ്ടുമുട്ടിയപ്പോള്‍ അതേക്കുറിച്ച് ചോദിക്കാനും സണ്ണി ഡിയോള്‍ തയ്യാറായി. അക്ഷയ് കുമാറിനെ തല്ലാന്‍ വരെ സണ്ണി ഒരുങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സണ്ണിയും രവീണയും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും അതിനാലാണ് സണ്ണി രവീണയ്ക്ക് വേണ്ടി അക്ഷയ് കുമാറിനെ തല്ലാനൊരുങ്ങിയതെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.

Raveena Tandon

അക്ഷയ് കുമാറും സണ്ണി ഡിയോളും തമ്മില്‍ വാക് പോരും കയ്യാങ്കളിയുമായെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതോടെ ഇരുവരുടേയും സൗഹൃദവും അവസാനിച്ചു. പിന്നീട് വര്‍ഷങ്ങളോളും സണ്ണിയും അക്ഷയും പരസ്പരം സംസാരിച്ചിരുന്നില്ല. കാലങ്ങള്‍ക്ക് ശേഷം അക്ഷയ് കുമാര്‍ ഡിംപിള്‍ കപാഡിയായുടെ മകള്‍ ട്വിങ്കിള്‍ ഖന്നയെ വിവാഹം കഴിച്ച ശേഷമാണ് സണ്ണിയും അക്ഷയും സംസാരിക്കുന്നത്. ഡിംപിളും സണ്ണിയും പ്രണയത്തിലായിരുന്നുവെന്ന് അക്കാലത്ത് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം തുടര്‍പരാജയങ്ങള്‍ക്കും ഇടവേളയ്ക്കും ശേഷം ബോക്‌സ് ഓഫീസിലേക്ക് ശക്തമായി തിരികെ വന്നിരിക്കുകയാണ് സണ്ണി ഡിയോള്‍. ഗദ്ദാര്‍ 2വിലൂടെയാണ് സണ്ണിയുടെ തിരിച്ചുവരവ്. ബോളിവുഡിലെ എക്കാലത്തേയും വലിയ വിജയങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ഗദ്ദാര്‍ 2.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X