എനിക്ക് നിങ്ങളുടെ ഭര്‍ത്താക്കന്മാരെ വേണ്ട, സ്വന്തമായിട്ടുണ്ട്; താരപത്‌നിമാരോട് സണ്ണി ലിയോണ്‍!

ആരാധകരുടെ പ്രിയങ്കരിയാണ് സണ്ണി ലിയോണ്‍. 2011 ല്‍ ബിഗ് ബോസിലൂടെയാണ് സണ്ണി ലിയോണ്‍ ഇന്ത്യന്‍ ആരാധകരുടെ മുന്നിലേക്ക് എത്തുന്നത്. പിന്നാലെ ബോളിവുഡിലെത്തിയ സണ്ണി തരംഗമായി മാറുകയായിരുന്നു. ഇന്ന് ബോളിവുഡിലെ നിറ സാന്നിധ്യമായി മാറിയ സണ്ണി ലിയോണ്‍ ബോളിവുഡില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും കന്നഡയിലും ഇങ്ങ് മലയാളത്തില്‍ വരെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ അവതാരകയായും കയ്യടി നേടുന്നുണ്ട് സണ്ണി. എളുപ്പമായിരുന്നില്ല സണ്ണിയെ സംബന്ധിച്ച് ഈ യാത്ര. പോണ്‍ താരത്തില്‍ നിന്നും സിനിമാ താരത്തിലേക്കുള്ള മാറ്റത്തിനിടെ ഒരുപാട് വെല്ലുവിളികള്‍ സണ്ണിയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.

പൂജ ഭട്ട് ഒരുക്കിയ ജിസം 2വിലൂടെയായിരുന്നു സണ്ണിയുടെ ബോളിവുഡ് അരങ്ങേറ്റം. പിന്നീട് ജാക്ക്‌പോട്ട്, രാഗിണി എംഎംഎസ് 2, ഏക് പഹേലി ലില തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. മ്യൂസിക് വീഡിയോകളിലൂടേയും സണ്ണി കയ്യടി നേടി. എന്നാല്‍ തന്റെ കരിയറിന്റെ തുടക്കകാലത്ത് പല മുന്‍നിര താരങ്ങളും സണ്ണിയോടൊപ്പം അഭിനയിക്കാന്‍ വിസമ്മതിച്ചിരുന്നു. തന്റെ നിലപാടുകളിലൂടേയും ആരാധകരുടെ മനസിലിടം നേടിയ വ്യക്തിയാണ് സണ്ണി. ഒരിക്കല്‍ തനിക്കൊപ്പം അഭിനയിക്കുന്നതില്‍ നിന്നും നായകന്മാരെ അവരുടെ ഭാര്യമാര്‍ തടയുന്നതായി സണ്ണി തുറന്നടിച്ചിരുന്നു.

നിങ്ങളുടെ ഭര്‍ത്താവിനെ എനിക്ക് വേണ്ട

2015 ല്‍ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സണ്ണി തുറന്നടിച്ചത്. '' ഞാന്‍ കൂടെ അഭിനയിക്കുന്നതില്‍ മിക്ക നടന്മാരും വിവാഹിതരാണ്. അവരുടെ ഭാര്യമാരെ കണ്ടുമുട്ടുമ്പോള്‍ ഞങ്ങള്‍ തമ്മില്‍ നന്നായി അടുത്ത് ഇടപഴകാറുമുണ്ട്. എന്നിരുന്നാലും ഒരുതരത്തിലുള്ള ഇന്‍സെക്യൂരിറ്റി അവിടെയുണ്ടെന്ന് തോന്നുന്നു. എനിക്ക് അവരോട് പറയാനുള്ളത്, നിങ്ങളുടെ ഭര്‍ത്താവിനെയോ കാമുകനെയോ എനിക്ക് വേണ്ട. ഈ ലോകത്തിലെ ഏറ്റവും നല്ല ഭര്‍ത്താവ് എനിക്കുണ്ട്'' എന്നായിരുന്നു സണ്ണിയുടെ പ്രതികരണം. ഭാര്യമാരും കാമുകിമാരും തനിക്കൊപ്പം അഭിനയിക്കുന്നതില്‍ നിന്നും നടന്മാരെ തടയുന്നതായി പിന്നീടും സണ്ണി ആരോപിച്ചിരുന്നു.

ഭാര്യമാരെ പേടി

''ഭാര്യമാരെ പേടിച്ച് എനിക്കൊപ്പം അഭിനയിക്കാന്‍ നടന്മാര്‍ മടിക്കുന്നതായി എന്നോട് പറഞ്ഞിട്ടുണ്ട്. അവരോടുടെ ഭാര്യമാരോട് എനിക്ക് പറയാനുള്ളത് എനിക്ക് നിങ്ങളുടെ ഭര്‍ത്താവിനെ ആവശ്യമില്ലെന്നാണ്. എനിക്ക് ഭര്‍ത്താവുണ്ട്. എനിക്ക് അദ്ദേഹത്തോട് പ്രണയമാണ്. അദ്ദേഹം സുന്ദരനാണ്. എല്ലാ അര്‍ത്ഥത്തിലും എന്റെ എല്ലാ ആവശ്യങ്ങളും സാധിച്ചു തരുന്നുണ്ട്. വൈകാരികമായും മറ്റും. എനിക്ക് നിങ്ങളുടെ ഭര്‍ത്താവിനെ വേണ്ട. എന്റെ ജോലി ചെയ്യാനാണ് ഞാന്‍ വരുന്നത്. തിരിച്ചു പോവുക എന്റെ ഭര്‍ത്താവിനൊപ്പമായിരിക്കും'' എന്നായിരുന്നു സണ്ണി പറഞ്ഞത്.

Recommended Video

Sreesanth's Bollywood debut with sunny Leone | FilmiBeat Malayalam
അണിയറയില്‍

ഡാനിയല്‍ വെബ്ബറാണ് സണ്ണിയുടെ ഭര്‍ത്താവ്. സണ്ണിയുടെ മാനേജറും വെബ്ബര്‍ തന്നെയാണ്. തങ്ങള്‍ ഇന്ത്യയിലേക്ക് വന്നപ്പോള്‍ തുടക്കത്തില്‍ പല വെല്ലുവിളികളും നേരിടേണ്ടി വന്നിരുന്നുവെന്നും എന്നാല്‍ തളരാതെ ജോലിയില്‍ ശ്രദ്ധിക്കുകയായിരുന്നുവെന്നും ഒരുപാട് പ്രശ്‌നങ്ങളെ അതിജീവിച്ചാണ് ഇവിടെ വരെ എത്തിയതെന്നും ഇരുവരും നേരത്തെ പറഞ്ഞിരുന്നു. ബോളിവുഡിലെ നിറ സാന്നിധ്യമായ സണ്ണി ലിയോണ്‍ മലയാളത്തിലേക്ക് എത്തുന്നത് മമ്മൂട്ടി ചിത്രമായ മധുരരാജയിലെ പാട്ടിലൂടെയായിരുന്നു. ഇപ്പോഴിതാ മുഴുനീള മലയാള ചിത്രത്തില്‍ നായികയായും എത്തുകയാണ് സണ്ണി. ഷീറോ, രംഗീല, വീരമാദേവി, ഓ മൈ ഗോസ്റ്റ്, കോക്ക കോള, ഹെലന്‍ തുടങ്ങിയ സിനിമകളാണ് സണ്ണിയുടെതായി അണിയറയില്‍ തയ്യാറെടുക്കുന്നത്. നിരവധി മ്യൂസിക് വീഡിയോകളിലും അഭിനയിച്ചിട്ടുണ്ട്് സണ്ണി. സോഷ്യല്‍ മീഡിയയില്‍ താരങ്ങളാണ് സണ്ണി ലിയോണും കുടുംബവും. തന്റെ മക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും താരം പങ്കുവെക്കാറുണ്ട്. ഇന്ത്യന്‍ സിനിമകളില്‍ മാത്രമല്ല ബംഗ്ലാദേശി സിനിമയിലും നേപ്പാളീസ് സിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് സണ്ണി.

Read more about: sunny leone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X