വില്ലനെ പ്രണയിച്ച നായിക; ഒരുമിക്കുന്നതിന് തടസമായത് മതം; ഓര്‍മ്മകളില്‍ ഇന്നും മധുബാല

ഇന്ത്യന്‍ സിനിമയിലെ ഐക്കോണിക് നായികയാണ് മധുബാല. ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യത്തെ സൂപ്പര്‍ നായികയായിരിക്കും ഒരുപക്ഷെ മധുബാല. അവരോളം സുന്ദരിയായൊരു നായികയെ പിന്നീട് ബോളിവുഡിന് ലഭിച്ചിട്ട് പോലുമുണ്ടാകില്ല. ബോളിവുഡിന്റെ നായിക സങ്കല്‍പ്പം തന്നെയായിരുന്നു മധുബാല. തന്റെ സൗന്ദര്യവും അഭിനയമികവും കൊണ്ട് ഒരിക്കലും മായാത്ത സാന്നിധ്യമായി മാറുകയായിരുന്നു മധുബാല.

സിനിമയേക്കാളും സംഭബഹുലമാണ് മധുബാലയുടെ ജീവിതം. സൂപ്പര്‍ താരമായ ദിലീപ് കുമാറുമായും കിഷോര്‍ കുമാറുമായുള്ള മധുബാലയുടെ പ്രണയങ്ങള്‍ വലിയ ചര്‍ച്ചയായി മാറിയവയാണ്. ഇന്നും അതുമായി ബന്ധപ്പെട്ട കഥകള്‍ ആരാധകര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. അതേസമയം മധുബാലയുടെ അധികമൊന്നും ചര്‍ച്ചയാകാതെ പോയൊരു പ്രണയകഥയുണ്ട്. പക്ഷെ ആ കഥയിലെ നായകന്‍ ഹീറോയല്ല, മറിച്ച് വില്ലനായിരുന്നു.

Madhubala

നടന്‍ നടന്‍ പ്രേം നാഥുമായി മധുബാല പ്രണയത്തിലായിരുന്നു. തന്റെ വില്ലന്‍ കഥാപാത്രങ്ങളിലൂടെ താരമായി മാറിയ നടനാണ് പ്രേം നാഥ്. വര്‍ഷങ്ങള്‍ക്ക് ശേഷം പ്രേം നാഥിന്റെ മകന്‍ മോണ്ടിയാണ് രസകരമായ ആ പ്രണയകഥ പങ്കുവെക്കുന്നത്. തന്റെ അച്ഛനും മധുബാലയോട് പ്രണയം തോന്നിയിരുന്നുവെന്നാണ് മോണ്ടി പറയുന്നത്. മധുബാലയും പ്രേമും നാല് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. 1951ല്‍ പുറത്തിറങ്ങിയ ബാദലില്‍ അഭിനയിക്കുമ്പോഴാണ് ഇരുവരും തമ്മിലുള്ള ബന്ധം ശക്തമാകുന്നത്.

''മധുബാലയ്ക്ക് എന്റെ അച്ഛനോട് പ്രണയമായിരുന്നു. ദേവ് സാബും എന്റെ അച്ഛനും യാഥാസ്ഥിതിക കുടുംബങ്ങളില്‍ നിന്നുമുള്ളവരാണ്. മിശ്രവിവാഹങ്ങളെ കുടുംബങ്ങള്‍ അംഗീകരിച്ചിരുന്നില്ല. അതിനാല്‍ ദേവിനേയും സുരയ്യയേയും പോലെ എന്റെ അച്ഛനും മധുബാലയും പിരിയുകയായിരുന്നു''എന്നാണ് മോണ്ടി പറയുന്നത്. ഒരിക്കല്‍ മധുബാല തന്റെ അച്ഛനെ ഫോണ്‍ വിളിച്ചത് അമ്മയും അച്ഛനും തമ്മില്‍ പിണങ്ങുന്നതിലേക്ക് വരെ എത്തിച്ചിട്ടുണ്ടെന്നും മോണ്ടി പറയുന്നുണ്ട്.

''പപ്പ സുന്ദരനായിരുന്നു. ഒരു റോക്ക്‌സ്റ്റാര്‍. എല്ലാ നായികമാരും അദ്ദേഹത്തെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. പല നടിമാര്‍ക്കൊപ്പവും ഗോസിപ്പുകളുണ്ടായിരുന്നു. പക്ഷെ അദ്ദേഹം എന്റെ അമ്മയെ അതിയായ ബഹുമാനിച്ചിരുന്നു. ഇവള്‍ എന്റെ മഹാറാണിയാണെന്നായിരുന്നു പറഞ്ഞിരുന്നത്. അമ്മയ് നെര്‍വസ് ബ്രേക്ക്ഡൗണ്‍ ഉണ്ടായപ്പോള്‍ അച്ഛന്‍ ആശങ്കപ്പെട്ടു. ദാദി മായുടെ ഷൂട്ടിംഗിന് അമ്മയ്ക്ക് വയ്യാതായപ്പോള്‍ അച്ഛനാണ് അമ്മയ്ക്ക് ആത്മവിശ്വാസം നല്‍കിയത്. അവരുടെ അവസാന കാലം ചെലവിട്ട് പരസ്പരം നോക്കിയാണ്'' മോണ്ടി പറയുന്നു.

അതേസമയം ഒരിക്കല്‍ മധുബാല പ്രേം നാഥിനോട് വിവാഹാഭ്യര്‍ത്ഥന നടത്തിയതായി മധുബാലയുടെ സഹോദരി മധുര്‍ ഭുഷ്ബനും തുറന്ന് പറഞ്ഞിരുന്നു. ഒരു ദിവസം അദ്ദേഹത്തിന്റെ മേക്കപ്പ് റൂമിലേക്ക് കയറി ചെന്ന മധുബാല റോസാപുഷ്പവും പ്രണയ ലേഖനവും നല്‍കിയ ശേഷം തന്റെ അഭ്യര്‍ത്ഥന സ്വീകരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് സഹോദരി പറയുന്നത്. അന്ന് പ്രേം നാഥ് മധുബാലയുടെ പ്രണയത്തെ സ്വീകരിച്ചിരുന്നതായും സഹോദരി പറയുന്നുണ്ട്. എന്തായാലും അവരെ ഒരുമിക്കാന്‍ സാമൂഹിക സാഹചര്യങ്ങള്‍ അനുവദിച്ചില്ല.

Madhubala

അമ്പതുകളില്‍ സൂപ്പര്‍ നായികയായിരുന്നു മധുബാല. അന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയിരുന്ന താരമായിരുന്നു മധുബാല. ബാലതാരമായി സിനിമയിലെത്തിയ മധുബാല പിന്നീട് നായികയായി മാറുകയായിരുന്നു. നീല്‍ കമല്‍, അമര്‍, മഹല്‍, ബാദല്‍, തരാന, ഹാഫ് ടിക്കറ്റ്, ഹൗറ ബ്രിഡ്ജ്, കാല പാനി, ബര്‍സാത്ത് കി രാത്ത് തുടങ്ങിയ ഐക്കോണിക് സിനിമകളിലെ നായകിയായിരുന്നു മധുബാല. ചരിത്ര വിജയമായി മാറിയ മുഗളേ ആസമിലെ അനാര്‍ക്കലിയായുള്ള മധുബാലയുടെ പ്രകടനം എന്നും ഓര്‍മ്മിക്കപ്പെടുന്നതാണ്.

1960 ല്‍ ഗായകനും നടനുമായ കിഷോര്‍ കുമാറിനെ മധുബാല വിവാഹം കഴിച്ചു. ഇരുവരും ഓണ്‍ സ്‌ക്രീനിലും ഓഫ്‌സ്‌ക്രീനും ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായിരുന്നു. എന്നാല്‍ 1969 ല്‍ തന്റെ 36-ാം വയസില്‍ മധുബാല മരണപ്പെട്ടു.

More from Filmibeat

Read more about: madhubala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X