ഞാനൊന്ന് ഒച്ചയിട്ടാല്‍ നിന്റെ ജീവിതം തീരും! കയറി പിടിക്കാന്‍ നോക്കിയ പതിനഞ്ചുകാരനെ കയ്യോടെ പൊക്കി സുസ്മിത
താരങ്ങളെ സംബന്ധിച്ച് പലപ്പോഴും സ്വകാര്യത എന്നത് കിട്ടാക്കനിയാണ്. പുറത്തേക്ക് പോകുമ്പോഴും എന്നും അവര്‍ക്ക് ചുറ്റും ആളുകള്‍ കൂടാറുണ്ട്. തങ്ങളുടെ പ്രിയപ്പെട്ട താരത്തെ അടുത്ത് കാണാനും ഒപ്പം നിന്നൊരു ഫോട്ടോ എടുക്കാനോ ഓട്ടോഗ്രാഫ് വാങ്ങാനോ ഒക്കെയായിരിക്കും ആരാധകര്‍ ചുറ്റിനും കൂടുന്നത്. അതുകൊണ്ട് തന്നെ തങ്ങളെ ജീവന് തുല്യം സ്നേഹിക്കുന്ന ആരാധകരുടെ സ്നേഹം താരങ്ങള്‍ക്കും അറിയാം. എന്നാല്‍ എല്ലായിപ്പോഴും താരങ്ങള്‍ക്ക് ആരാധകരില്‍ നിന്നും സ്നേഹം മാത്രമാകില്ല. തങ്ങളുടെ ആരാധകരെന്ന് തെറ്റിദ്ധരിച്ച ആള്‍ക്കൂട്ടത്തില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്ന താരങ്ങളുമുണ്ട്.
ആള്‍ക്കൂട്ടത്തിലാണെന്ന ആനുകൂല്യം മുതലെടുത്ത് താരങ്ങളോട് മോശമായി പെരുമാറുന്നവരും ഒട്ടും കുറവല്ല. താരത്തെ അടുത്ത കിട്ടുമ്പോള്‍ തോണ്ടാനും മാന്താനും നുള്ളാനുമൊക്കെ ചിലര്‍ ശ്രമിച്ചെന്ന് വരാം. പലപ്പോഴും ആള്‍ക്കൂട്ടത്തിന് നടുവില്‍ പെട്ടു പോകുന്ന നായികമാര്‍ നേരിടുന്നത് വളരെ മോശം അനുഭവങ്ങളായിരിക്കും. എങ്കിലും താരങ്ങള്‍ ആത്മനിയന്ത്രണം പാലിച്ചായിരിക്കും പെരുമാറുക. പക്ഷെ ചിലപ്പോഴൊക്കെ ആരാധകരില്‍ നിന്നുമുണ്ടാകുന്ന മോശം പ്രതികരണത്തിനെതിരെ ശബ്ദമുയര്‍ത്തേണ്ടി വരാറുണ്ട് താരങ്ങള്‍ക്ക്. അത്തരത്തിലൊരു അനുഭവമുണ്ടായ താരമാണ് സുസ്മിത സെന്‍.

എന്നും ആരാധകര്‍ക്ക് മുന്നില്‍ വളരെ പക്വതയോടെയും മാന്യമായും പെരുമാറുള്ള താരമാണ് സുസ്മിത സെന്‍. എന്നാല്‍ തന്നോട് മോശമായി പെരുമാറുന്നവര്‍ക്ക് അര്‍ഹിക്കുന്ന മറുപടി നല്‍കാനും സുസ്മിത മറക്കാറില്ല. ഒരിക്കല്‍ തനിക്കുണ്ടായ അനുഭവം സുസ്മിത തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. പതിനഞ്ച് വയസ് മാത്രമുള്ളൊരു കുട്ടിയില്‍ നിന്നുമായിരുന്നു തനിക്ക് മോശം അനുഭവമുണ്ടായതെന്നാണ് സുസ്മിത വെളിപ്പെടുത്തിയത്. രാജ്യത്ത് സ്ത്രീ സുരക്ഷ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിക്കുകയായിരുന്നു സുസ്മിത. താരത്തിന്റെ വാക്കുകള്‍ വായിക്കാം.

''ഞങ്ങള്‍ക്ക് ബോഡി ഗാര്‍ഡൊക്കെ ഉള്ളത് കൊണ്ട് മോശം പെരുമാറ്റങ്ങള്‍ അനുഭവിക്കേണ്ടി വരാറില്ലെന്നാണ് പലരും കരുതുന്നത്. പക്ഷെ സത്യം പറയട്ടെ, പത്ത് ബോഡി ഗാര്‍ഡ് ഉണ്ടായിട്ടും കാര്യമില്ല. കുറഞ്ഞത് നൂറ് പേരെങ്കിലും ഉണ്ടാകുന്ന ജനക്കൂട്ടത്തെ നേരിടുമ്പോള്‍ പലപ്പോഴും ഞങ്ങളോട് അവര്‍ മോശമായി പെരുമാറാറുണ്ട്. ആറ് മാസം മുമ്പ് ഒരു അവാര്‍ഡ് ഫങ്ഷനില്‍ വച്ചൊരു അനുഭവമുണ്ടായി. പതിനഞ്ച് വയസ് മാത്രമുള്ളൊരു പയ്യനാണ് എന്നോട് മോശമായി പെരുമാറിയത്. ആള്‍ക്കൂട്ടമായതിനാല്‍ എനിക്ക് ആളെ ആദ്യം മനസിലായില്ലായിരുന്നു. പക്ഷെ ഞാന്‍ എന്റെ കൈ പിന്നിലേക്ക് കൊണ്ടു പോയി അവനെ പിടിക്കുകയായിരുന്നു. അവനൊരു കുട്ടിയായിരുന്നു. ഞാനാകെ അമ്പരന്നു പോയി'' എന്നായിരുന്നു സുസ്മിത പറഞ്ഞത്.

''അവന് വെറും പതിനഞ്ച് വയസായിരുന്നു. ഞാന്‍ അവന്റെ കഴുത്തിന്് പിടിച്ചുകൊണ്ട് നടക്കാന്‍ പോയി. ഞാന്‍ ബഹളം വച്ചാല്‍ നിന്റെ ജീവിതം അവസാനിച്ചുവെന്ന് പറഞ്ഞു. ആദ്യം താന്‍ തെറ്റ് ചെയ്തെന്ന് അവന്‍ സമ്മതിക്കാന്‍ തയ്യാറായില്ല. പക്ഷെ ഞാന്‍ തറപ്പിച്ച് പറഞ്ഞപ്പോല്‍ അവന് സ്വന്തം തെറ്റ് മനസിലായി. അവന്‍ എന്നോട് സോറി പറയുകയും ഇനിയൊരിക്കലും ഇങ്ങനെ സംഭവിക്കില്ലെന്നും പറഞ്ഞു. ഞാന്‍ അവനെതിരെ നടപടിയെടുക്കാന്‍ പോയില്ല. കാരണം പതിനഞ്ച് വയസ് മാത്രമുള്ള അവനോട് ഇതൊക്കെ തെറ്റാണെന്ന് പറഞ്ഞ് പഠിപ്പിച്ചിട്ടില്ല'' എന്നും സുസ്മിത കൂട്ടിച്ചേര്‍ത്തു.
Recommended Video

വിശ്വസുന്ദരി പട്ടം നേടിയ രാജ്യത്തിന് അഭിമാനമായ താരമാണ് സുസ്മിത. പിന്നീടാണ് താരം ബോളിവുഡിലെത്തുന്നത്. ബോളിവുഡില്‍ നിരവധി ഹിറ്റുകള്‍ നല്‍കിയ സുസ്മിത മോഡലിംഗിലും സജീവമാണ്. ഈയ്യടുത്ത് സുസ്മിത അഭിനയത്തിലേക്ക് തിരികെ വന്നിരുന്നു. ആര്യ എന്ന വെബ് സീരീസിലൂടെയായിരുന്നു സുസ്മിതയുടെ തിരിച്ചുവരവ്. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറില്‍ റിലീസ് ചെയ്ത സീരീസ് വന്‍ വിജയമായി മാറിയിരുന്നു. പിന്നാലെ സീരീസിന്റെ രണ്ടാം സീസണും പുറത്തിറങ്ങിയിരുന്നു. രണ്ടാം സീസണും വന്‍ വിജയമായിരുന്നു. ഇനി സുസ്മിതയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications