For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാനൊന്ന് ഒച്ചവച്ചാല്‍ നീ തീര്‍ന്നു, ഞാന്‍ കണ്ടുപിടിക്കില്ലെന്നാണ് അവന്‍ കരുതിയത്! സുസ്മിത അനുഭവിച്ചത്

  |

  ബോളിവുഡിലെ മിന്നും താരമാണ് സുസ്മിത സെന്‍. സിനിമയിലെ പ്രകടനം പോലെ തന്നെ ഓഫ് സ്‌ക്രീനിലെ തന്റെ വ്യക്തിത്വം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാന്‍ സുസ്മിത സെന്നിന് സാധിച്ചിട്ടുണ്ട്. താരത്തിന്റെ നിലപാടുകളും കയ്യടി നേടാറുണ്ട്. എന്നും ശാന്തതയോടെ സംസാരിക്കുന്ന സുസ്മിതയെയാണ് ഓഫ് സ്‌ക്രീനില്‍ കണ്ടിട്ടുള്ളത്. അഭിമുഖങ്ങളിലും മറ്റും നിയന്ത്രണം വിട്ട് പെരുമാറുകയോ ദേഷ്യപ്പെടുകയോ ചെയ്യുന്ന സുസ്മിതയെ കണ്ടിട്ടുണ്ടാകില്ല.

  Also Read: എനിക്കിത് പറയാമോ എന്നറിയില്ല; ജാൻവി വെളിപ്പെടുത്തിയത് ശ്രീദേവിയുടെ വിവാഹത്തെക്കുറിച്ചുള്ള രഹസ്യമോ?

  എന്നാല്‍ എല്ലാവരേയും പോലെ തന്നെയാണ് സുസ്മിത. ചിലപ്പോഴൊക്കെ സുസ്മിതയ്ക്കും ദേഷ്യം വരും. അത്തരത്തിലൊരു സംഭവത്തെക്കുറിച്ച് ഒരിക്കല്‍ സുസ്മിത തന്നെ വെളിപ്പെടുത്തിയിരുന്നു. ഒരിക്കല്‍ ഒരു ആരാധകനില്‍ നിന്നുമുണ്ടായ മോശം അനുഭവത്തെക്കുറിച്ചാണ് സുസ്മിത മനസ് തുറന്നത്. സംഭവത്തെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

  വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു സംഭവം. ആള്‍ക്കൂട്ടത്തില്‍ വച്ചാണ് സുസ്മിതയ്‌ക്കെതിരെ മോശം സമീപനമുണ്ടാകുന്നത്. അതും വെറും 15 വയസ് മാത്രമുള്ള ആരാധകനായിരുന്നു തന്നോട് മോശമായി പെരുമാറിയതെന്നാണ് സുസ്മിത പറയുന്നത്. എന്നാല്‍ സംഭവത്തെ സുസ്മിത നേരിട്ട രീതി താരത്തിന് ആരാധകരുടെ കയ്യടിയും ആദരവും നേടിക്കൊടുക്കുന്നതായിരുന്നു.

  Also Read: ഇച്ചാക്കയെ കണ്ടപ്പോള്‍ കുറ്റബോധം തോന്നി, മനപ്പൂര്‍വ്വം അദ്ദേഹത്തെ അപമാനിച്ചത് പോലായി: മനസ് തുറന്ന് റഹ്മാന്‍


  ''അവിടെ കുറേ ആണുങ്ങളുണ്ടായിരുന്നതിനാല്‍ ഞാന്‍ കണ്ടുപിടിക്കില്ലെന്നാണ് അവന്‍ കരുതിയത്. പക്ഷെ ഞാന്‍ പിന്നീലൂടെ കൈയ്യിട്ട് അവന്റെ കയ്യില്‍ പിടിച്ചു. വലിച്ച് മുന്നിലിട്ടപ്പോള്‍ ചെറിയൊരു പയ്യനായിരുന്നു അത്. ഞാന്‍ ഞെട്ടിപ്പോയി. എനിക്ക് പലതും ചെയ്യാമായിരുന്നു. പക്ഷെ അതൊരു പതിനഞ്ച് വയസ് മാത്രമുള്ള കുട്ടിയായിരുന്നു. ഞാന്‍ അവന്റെ കഴുത്തിന് പിടിച്ചു. ഹലോ പറയുന്നത് പോലെ. ഞാന്‍ അവനേയും കൂട്ടി നടന്നു. ഞാന്‍ ഒച്ചവച്ചാല്‍ നിന്റെ ജീവിതം തീര്‍ന്നുവെന്നു പറഞ്ഞു'' സുസ്മിത പറയുന്നു.

  ''അവന്‍ ആദ്യം നിഷേധിച്ചു. നീ ചെയ്തതാണെന്നും ഇപ്പോഴത് സമ്മതിക്കുന്നതാണ് നല്ലതെന്നും ഞാന്‍ പറഞ്ഞു. അവന്‍ ഒടുവില്‍ സമ്മതിച്ചു. നിങ്ങളുടെ ജീവിതം തന്നെ നശിക്കുമെന്ന് മനസിലാക്കുന്നുണ്ടോ എന്നു ചോദിച്ചു. ഇനി മേലാല്‍ ആവര്‍ത്തിക്കില്ലെന്ന് അവന്‍ പറഞ്ഞു'' സുസ്മിത പറയുന്നു. ''ഇതൊക്കെ നല്ല കാര്യമല്ലെന്ന് ആരും ആ പതിനഞ്ചുകാരനെ പഠിപ്പിച്ചിട്ടില്ല. വലിയ തെറ്റാണ്'' എന്നും സുസ്മിത പറയുന്നുണ്ട്.

  അതേസമയം ഇന്ന് സുസ്മിതയുടെ പിറന്നാളാണ്. ആരാധകരും സിനിമാ ലോകവുമെല്ലാം സുസ്മിതയ്ക്ക് ആശംസകളുമായി എത്തുന്നുണ്ട്. ഈയ്യടുത്ത് സുസ്മിതയുടെ പ്രണയം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോദിയുമായി സുസ്മിത പ്രണയത്തിലായെന്നായിരുന്നു വാര്‍ത്ത. ലളിത് മോദി തന്നെ തങ്ങള്‍ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയത്. എന്നാല്‍ അധികം വൈകാതെ ഇരുവരും പിരിഞ്ഞുവെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. ഇതിനിടെ സുസ്മിതയോടൊപ്പം മുന്‍ കാമുകനേയും പലപ്പോഴും കണ്ടതും ചര്‍ച്ചയായി മാറുകയായിരുന്നു.

  ഒരിടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു സുസ്മിത. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിന്റെ ആര്യയിലൂടെയായിരുന്നു സുസ്മിതയുടെ തിരിച്ചുവരവ്. സീരീസിന്റെ രണ്ടാം സീസണ്‍ ഈയ്യടുത്തായിരുന്നു റിലീസായത്. ഇപ്പോഴിതാ സുസ്മിത ബിഗ് സ്‌ക്രീനിലേക്കും മടങ്ങിയെത്തുകയാണ്. താലിയിലൂടെയാണ് താരം തിരിച്ചുവരുന്നത്. ചിത്രത്തില്‍ ട്രാന്‍സ് വ്യക്തിയായിട്ടാണ് സുസ്മിത എത്തുന്നത്. ഇതിനെതിരെ വലിയ വിമര്‍ശനവും ഈയ്യടുത്ത് ഉയര്‍ന്നിരുന്നു.

  സുസ്മിതയുടെ 47-ാം ജന്മദിനമാണിന്ന്. മിസ് യൂണിവേഴ്‌സ് പട്ടം നേടിയ ശേഷമാണ് സുസ്മിത ബോളിവുഡിലെത്തുന്നത്. അഭിനയത്തിലെന്നത് പോലെ തന്നെ മോഡലിംഗിലും താരമാണ് സുസ്മിത. 2015 ല്‍ പുറത്തിറങ്ങിയ നിര്‍ബാക് ആണ് സുസ്മിത അഭിനയിച്ച് പുറത്തിറങ്ങിയ ഒടുവിലത്തെ സിനിമ. ബംഗാളി സിനിമയാണിത്. ബോളിവുഡില്‍ സുസ്മിത ഒടുവില്‍ ബിഗ് സ്‌ക്രീനിലെത്തിയത് ഫാള്‍ട്ടുവിലെ അതിഥി വേഷത്തിലാണ്.

  Read more about: sushmita sen
  English summary
  When Sushmita Sen Confronted A 15 Years Old Boy For Misbehaving With Her In Public
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X