'ഞാൻ ഒച്ചവെച്ചാൽ നിന്റെ ജീവിതം തീരും'; 15കാരനിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ട സുസ്മിത സെൻ, പ്രതികരിച്ചതിങ്ങനെ!
ലോക സൗന്ദര്യ മത്സരത്തിൽ വിജയിച്ച് പിന്നീട് ഇന്ത്യൻ സിനിമയിലെ തന്നെ വലിയ നായികമാരിൽ ഒരാളായി മാറിയ നടിയാണ് സുസ്മിത സെൻ. മിസ് ഇന്ത്യ മത്സരത്തിൽ പരാജയപ്പെടുത്തിയ ശേഷമാണു സുപ്രിയ വിശ്വ സുന്ദരിപ്പട്ടത്തിനുള്ള മത്സരത്തിൽ പങ്കെടുത്ത് വിജയിച്ച് തിരിച്ചെത്തുന്നത്. ഈ കിരീട നേട്ടങ്ങൾക്ക് പിന്നാലെ ആയിരുന്നു സുസ്മിതയുടെ സിനിമ അരങ്ങേറ്റം. 1996 ൽ പുറത്തിറങ്ങിയ ദസ്തക് എന്ന സിനിമയിലൂടെ ആണ് നടി അഭിനയജീവിതം ആരംഭിക്കുന്നത്.
പിന്നീട് അങ്ങോട്ട് മോഡലായും മുൻനിര നായികയായും തിളങ്ങിയ സുസ്മിത ആരാധക ഹൃദയം കീഴടക്കുകയായിരുന്നു. സിനിമയ്ക്ക് പുറത്തും സുസ്മിത പ്രേക്ഷകരുടെ ഇഷ്ടം നേടിയിരുന്നു. പലപ്പോഴും വളരെ ശാന്ത സ്വഭാവക്കാരി ആയിട്ടാണ് സുസ്മിതയെ കണ്ടിട്ടുള്ളത്. എല്ലാവരോടും സൗമ്യമായി ഇടപെടുന്ന സുസ്മിതയെ അതിന്റെ പേരിൽ ആരാധകർ പലപ്പോഴും പ്രശംസിച്ചിട്ടുണ്ട്. എന്നാൽ തന്റെ ക്ഷമ വിട്ട് പ്രതികരിക്കേണ്ട പല സാഹചര്യങ്ങളും സുസ്മിതയുടെ കരിയറിൽ ഉണ്ടായിട്ടുണ്ട്.

അങ്ങനെ ഒരു അനുഭവം സുസ്മിത ഒരിക്കൽ പങ്കുവച്ചത് ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്. ഒരിക്കൽ ഒരു പരിപാടിക്കിടെയാണ് തനിക്കുണ്ടായ മോശം അനുഭവങ്ങളിൽ ഒന്ന് സുസ്മിത പങ്കുവച്ചത്. ഒരു ആരാധകൻ തന്നോട് അപമര്യാദയായി പെരുമാറിയതിനെ കുറിച്ചാണ് നടി പറഞ്ഞത്. അത് വെറും 15 വയസ്സുള്ള ഒരു ആൺകുട്ടി ആയിരുന്നെന്ന് അറിഞ്ഞപ്പോൾ താൻ ഞെട്ടിയെന്നും നടി പറഞ്ഞിരുന്നു.
അതിന് പിന്നാലെ പൊതു ഇടത്ത് വെച്ചുണ്ടായ ആ സംഭവത്തിൽ സുസ്മിത പ്രതികരിച്ച രീതിയെ പ്രശംസിച്ച് ഒരുപാട് പേരാണ് രംഗത്തെത്തിയത്. സംഭവം സുസ്മിത വിശദീകരിച്ചത് ഇങ്ങനെയാണ്.
ഒരു പൊതു പരിപാടിയിൽ വെച്ചായിരുന്നു സംഭവം. ചുറ്റും ഒരുപാട് ആളുകൾ ഉള്ളത് കൊണ്ട് ശ്രദ്ധിക്കില്ലെന്ന് അവൻ കരുതി. മോശമായി സ്പർശിച്ചതായി അനുഭവപ്പെട്ടതോടെ ഞാൻ അയാളെ പിടിച്ചു വലിച്ചു. ആളെ കണ്ടതും ഞെട്ടി. അതുപോലൊരു മോശം പെരുമാറ്റത്തിന്, വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ മറ്റു പലതും ചെയ്യാമായിരുന്നു.
പക്ഷേ അത് 15 വയസ്സുള്ള ആൺകുട്ടിയായതിനാൽ, ഞാൻ അവന്റെ കഴുത്തിൽ പിടിച്ചു.. ഞാൻ അവനോട് സലാം പറയുന്നതുപോലെ... ഞാൻ അവനെ മറ്റൊരിടത്തേക്ക് മാറ്റി വിളിച്ചു കൊണ്ടുപോയി.

ഞാൻ ഇവിടെ വെച്ച് ഒച്ച വെച്ചാൽ നിന്റെ ജീവിതം തീരുമെന്ന് പറഞ്ഞു. താൻ ഒന്നും ചെയ്തിയിട്ടില്ലെന്ന് അവൻ ആദ്യം പറഞ്ഞു. പിന്നീട് തെറ്റ് സമ്മതിച്ചു. ഇനി മേലാൽ ഇങ്ങനെ ആവർത്തിക്കില്ലെന്ന് വാക്ക് നൽകുകയും ചെയ്തു. ഇതോടെ സുസ്മിത അവനെ പറഞ്ഞയക്കുകയായിരുന്നു. ഇത്തരം കാര്യങ്ങൾ ഒന്നും വിനോദമായി ചെയ്യാൻ ഉള്ളത് അല്ലെന്ന് അവനെ ആരും പഠിപ്പിച്ചിട്ടില്ല അത് തന്നെ വലിയ തെറ്റ് ആണെന്നാണ് ഈ സംഭവം പറഞ്ഞു കൊണ്ട് സുസ്മിത പറഞ്ഞത്.
അതേസമയം, അവിവാഹിതയായി കഴിയുകയാണ് സുസ്മിത സെൻ. റെനിയ, അലിസ എന്നിങ്ങനെ രണ്ടു മക്കളെ താരം ദത്തെടുത്ത് വളർത്തുന്നുണ്ട്. ദീർഘ കാലമായി സിനിമയിൽ നിന്നൊക്കെ വിട്ടു നിൽക്കുകയാണ് താരം. ഏറ്റവും ഒടുവിലായി ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്ററിലെ ആര്യ എന്ന സീരീസിന്റെ രണ്ടാം സീസണിലാണ് നടി അഭിനയിച്ചത്. താലി എന്ന മറ്റൊരു സീരീസിൽ ട്രാൻസ് വുമണായിട്ടും സുസ്മിത അഭിനയിക്കുന്നുണ്ട് എന്നും വിവരമുണ്ട്.


Click it and Unblock the Notifications