ഐശ്വര്യയേയും പ്രിയങ്കയേയും പോലെ വലിയ താരമായില്ലല്ലോ? കളിയാക്കിയ റിപ്പോര്‍ട്ടറോട് സുസ്മിത
ബോൡവുഡിലെ എക്കാലത്തേയും ജനപ്രീയ നായികമാരില്‍ ഒരാളാണ് സുസ്മിത സെന്‍. 1994 ല്‍ മിസ് യൂണിവേഴ്‌സ് പട്ടം നേടുന്ന ആദ്യ ഇന്ത്യന്‍ വനിത എന്ന നേട്ടവുമായാണ് സുസ്മിത സിനിമയിലെത്തുന്നത്. അതേവര്‍ഷം തന്നെ മിസ് ഇന്ത്യയുമായിരുന്നു. തുടര്‍ന്ന് ബോളിവുഡില്‍ സജീവമായി മാറിയ സുസ്മിത മേം ഹൂം നാ, മേനെ പ്യാര്‍ ക്യൂം കിയാ?. ആഖേന്‍ തുടങ്ങി സിനിമകളിലും അഭിനയിച്ചു.
ഇപ്പോഴിതാ സുസ്മിതയുടെ പഴയൊരു അഭിമുഖത്തില്‍ നിന്നുമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. തന്നേപ്പോലെ തന്നെ സൗന്ദര്യ മത്സരങ്ങള്‍ വിജയിച്ചു വന്ന ഐശ്വര്യ റായ്, പ്രിയങ്ക ചോപ്ര എന്നിവരെ അപേക്ഷിച്ച് സുസ്മിതയുടെ കരിയര്‍ അത്ര വലിയ നേട്ടങ്ങള്‍ നേടാന്‍ സാധിക്കാതെ പോയതാണെന്ന തരത്തിലുള്ള ചോദ്യത്തിനാണ് വൈറല്‍ വീഡിയോയില്‍ സുസ്മിത മറുപടി നല്‍കുന്നത്.

''നിങ്ങള്‍ മിസ് യൂണിവേഴ്‌സ് ആയിരുന്നു. നിങ്ങള്‍ക്ക് ശേഷം ഐശ്വര്യ വന്നു, പ്രിയങ്ക ചോപ്ര വന്നു. അവരൊക്കെ വലിയ നേട്ടങ്ങളുണ്ടാക്കി. നിങ്ങളും നേടിയിട്ടുണ്ട്. അവരെ അപേക്ഷിച്ച് കുറച്ച് കുറവാണെന്ന് മാത്രം'' എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ പരാമര്‍ശം. പിന്നാലെ സുസ്മിത മറുപടിയുമായി എത്തുകയായിരുന്നു.
''വളരെ കുറച്ച്. സത്യത്തില്‍ പ്രിയങ്ക ചോപ്ര നേടിയത് വളരെ കുറച്ചു പേര്‍ക്ക് മാത്രമേ സാധിച്ചിട്ടുള്ളൂ. അവള്‍ നമ്മള്‍ക്കെല്ലാം അഭിമാനമാണ്'' എന്നായിരുന്നു സുസ്മിതയുടെ പ്രതികരണം. ''പക്ഷെ നിങ്ങള്‍ക്ക് നിങ്ങളുടേതായ നേട്ടങ്ങളുണ്ട്. അതേക്കുറിച്ച് എന്താണ് പറയാനുള്ളത്? '' എന്നായിരുന്നു ചോദ്യം. ''എനിക്ക് ശേഷം ലാറ ദത്ത മിസ് യൂണിവേഴ്‌സായി. അതിന് ശേഷം കിട്ടിയില്ല, പക്ഷെ കിട്ടുക തന്നെ ചെയ്യും. തീര്‍ച്ചയായും കിട്ടും. കാരണം നമ്മളുടെ സമയം വന്നിരിക്കുകയാണ്'' എന്നാണ് സുസ്മിത നല്‍കിയ മറുപടി.
ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നിരവധി പേരാണ് താരത്തിന് കയ്യടിക്കുന്നത്. താരത്തെ കൊച്ചാക്കി കാണിക്കാനും മറ്റുള്ളവരെ വാനോളം പുകഴ്ത്താനുമുളള ശ്രമം സുസ്മിത വിദഗ്ധമായി തന്നെ തടഞ്ഞുവെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഐശ്വര്യയെക്കുറിച്ചോ പ്രിയങ്ക ചോപ്രയെക്കുറിച്ചോ സുസ്മിത എന്തെങ്കിലും പറഞ്ഞിരുന്നുവെങ്കില്‍ ചിലപ്പോഴത് വലിയ വിവാദമായി മാറിയേനെ. അതാണ് ചോദ്യം ചോദിച്ചയാളും ലക്ഷ്യം വച്ചത്. എന്നാലത് മനസിലാക്കി സുസ്മിത കൃത്യമായി തന്നെ സംസാരിച്ചുവെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു.

അഭിനയവും മോഡലിംഗുമൊക്കെ ഒരുപോലെ കൊണ്ടു നടക്കുന്ന താരമാണ് സുസ്മിത സെന്‍. ഇടക്കാലത്ത് അഭിനയത്തില്‍ നിന്നും വിട്ടു നിന്ന സുസ്മിത അതിശക്തമായി തന്നെ ക്യാമറയ്ക്ക് മുന്നിലേക്ക് എത്തി. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിന്റെ ഹിറ്റ് സീരീസായ ആര്യയിലൂടെയാണ് സുസ്മിതയുടെ തിരിച്ചുവരവ്. സീരീസിന്റെ രണ്ട് സീസണുകളും സൂപ്പര്‍ഹിറ്റായിരുന്നു. സുസ്മിതയുടെ ബിഗ് സ്ക്രീനിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ.
ഇതിനിടെ സുസ്മിതയുടെ പ്രണയം വാർത്തകളില്‍ ഇടം നേടിയിരുന്നു. ഐപിഎല്ലിന്റെ ഉപജ്ഞാതാവും സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയുമായ ലളിത് മോദിയും സുസ്മിതയും പ്രണയത്തിലാണെന്ന വാർത്ത വലിയ ചർച്ചയായി മാറിയിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലായിരുന്നു.


Click it and Unblock the Notifications











