For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാനൊന്ന് ഒച്ചയിട്ടാല്‍ നിന്റെ ജീവിതം തീരും! കടന്നുപിടിച്ച 15കാരനെ കൈകാര്യം ചെയ്ത സുസ്മിത!

  |

  ബോളിവുഡിലെ മിന്നും താരമാണ് സുസ്മിത സെന്‍. ബോളിവുഡ് കണ്ട എക്കാലത്തേയും വലിയ നായികമാരില്‍ ഒരാള്‍. വിശ്വസുന്ദരി പട്ടം നേടിയാണ് ഐശ്വര്യ ബോളിവുഡിലേക്ക് എത്തുന്നത്. ഐശ്വര്യ റായിയെ മിസ് ഇന്ത്യ മത്സരത്തില്‍ പരാജയപ്പെടുത്തിയാണ് സുസ്മിത വിശ്വസുന്ദരിയാകാനുള്ള മത്സരത്തിനുള്ള യോഗ്യത നേടുന്നത്. ബോളിവുഡിലും തന്റെ വിജയം ആവര്‍ത്തിച്ച സുസ്മിത ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും മാതൃകയും പ്രചോദനവുമാണ്.

  Also Read: മിടുക്കിയാണ് നൂറു, വെറും നിലത്തിരുന്ന് ചോറുണ്ണും, ആത്മാര്‍ഥതയുള്ള ബോള്‍ഡ് പെണ്‍കുട്ടിയെന്ന് സംവിധായകന്‍

  തുടരെ തുടരെ സിനിമകള്‍ ചെയ്യുന്ന ശീലമില്ല സുസ്മിതയ്ക്ക്. അഭിനയത്തോളം തന്നെ മോഡലിംഗിനോടും പ്രിയമുള്ള താരമാണ് സുസ്മിത. അവിവാഹിതയായി തുടരുന്ന സുസ്മിത രണ്ട് പെണ്‍കുട്ടികളുടെ അമ്മ കൂടിയാണ്. രണ്ടുപേരേയും സുസ്മിത ദത്തെടുക്കുകയായിരുന്നു. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലുമെല്ലാം സ്വയം വെട്ടിത്തെളിച്ച പാതയിലൂടെ മാത്രം നടന്നിട്ടുള്ള, നടക്കുന്ന വ്യക്തിയാണ് സുസ്മിത.

  ഒരുപാട് ആരാധകരുള്ള താരമാണ് സുസ്മിത. താരത്തെ തേടി ആരാധകരുടെ സ്‌നേഹം എന്നും എത്തുന്നു. എന്നാല്‍ മിക്ക താരങ്ങളേയും പോലെ ആരാധകരില്‍ നിന്നും വളരെ മോശം അനുഭവങ്ങളും സുസ്മിതയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അത്തരത്തില്‍ ഒരിക്കല്‍ തന്നെ ഒരു ആരാധകന്‍ കടന്നു പിടിച്ചതിനെക്കുറിച്ച് സുസ്മിത തന്നെ വെളിപ്പെടുത്തിയിരുന്നു. താരം ആരാധകനോട് പ്രതികരിച്ച രീതി കയ്യടി നേടുകയും ചെയ്തിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

  താരജീവിതത്തിന്റെ ഭാഗമാണ് പൊതു പരിപാടികള്‍. നിരന്തരം പരിപാടികളില്‍ പങ്കെടുക്കുകയും ആരാധകരെ കണ്ടുമുട്ടുകയുമൊക്കെ ചെയ്യാറുണ്ട് താരങ്ങള്‍. അത്തരത്തിലൊരിക്കല്‍ ആരാധകരെ കാണുന്നതിനിടെയായിരുന്നു സുസ്മിതയ്ക്ക് മോശം അനുഭവമുണ്ടായത്. ഇതേക്കുറിച്ച് സുസ്മിത തന്നെ പിന്നീടൊരിക്കല്‍ വെളിപ്പെടുത്തുകയായിരുന്നു.


  ആള്‍ക്കൂട്ടത്തിന് ഇടയില്‍ വച്ച് ഒരാള്‍ തന്റെ ദേഹത്ത് കയറി പിടിക്കുന്നതായി സുസ്മിതയ്ക്ക് അനുഭവപ്പെടുകയായിരുന്നു. ഉടനെ തന്നെ സുസ്മിത പിന്നിലൂടെ കൈയ്യിട്ട് അയാളെ പിടികൂടുകയും വലിച്ച് തന്റെ മുന്നിലേക്ക് ഇടുകയും ചെയ്യുകയായിരുന്നു. മുതിര്‍ന്നൊരു വ്യക്തിയെയായിരുന്നു സുസ്മിത പ്രതീക്ഷിച്ചിരുന്നതെങ്കിലും വെറും 15 വയസ് മാത്രം പ്രായമുള്ളൊരു പയ്യനായിരുന്നു അത്. മറ്റാരെങ്കിലും ആയിരുന്നുവെങ്കില്‍ അയാള്‍ വിവരം അറിഞ്ഞേനെ എന്ന് പറയുന്ന സുസ്മിത ആ പയ്യനോട് പ്രതികരിച്ചത് തീര്‍ത്തും വ്യത്യസ്തമായിട്ടായിരുന്നു.

  ആ പയ്യന്റെ കഴുത്തിന് പിടിച്ചു കൊണ്ട് ബഹളത്തില്‍ നിന്നും പുറത്തേക്ക് കൊണ്ടു വരികയായിരുന്നു സുസ്മിത. തുടര്‍ന്ന് പയ്യനെ മാറ്റി നിര്‍ത്തിക്കൊണ്ട് സുസ്മിത സംസാരിച്ചു. ഞാന്‍ ഒന്ന് ഒച്ച വെച്ചാല്‍ നിന്റെ ജീവിതം തീരുമെന്ന് സുസ്മിത അവനോട് പറഞ്ഞു. ഇതോടെ ആ പതിനഞ്ചുകാരന്‍ താന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞു. പക്ഷെ സുസ്മിത വിടാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ അവന്‍ കുറ്റം സമ്മതിച്ചു. താന്‍ മേലാല്‍ ഇങ്ങനെ ചെയ്യില്ലെന്നും അവന്‍ പറഞ്ഞു.


  ഇതോടെ താരം പയ്യനെ പോകാന്‍ അനുവദിക്കുകയായിരുന്നു. 15 വയസ് മാത്രം പ്രായമുള്ള ആ കുട്ടിയ്ക്ക് ഇങ്ങനെ പെരുമാറുന്നത് ശരിയല്ലെന്ന് ആരും പഠിപ്പിച്ചു കൊടുത്തിരുന്നില്ലെന്ന് സുസ്മിത പറയുന്നു. കുട്ടിക്കാലം തൊട്ട് കുട്ടികളെ തെറ്റും ശരിയും പഠിപ്പിക്കണമെന്നും അല്ലാത്തപക്ഷം മുതിര്‍ന്നു കഴിയുമ്പോള്‍ അവര്‍ ചെയ്യുന്നത് വലിയ കുറ്റങ്ങളായിരിക്കുമെന്നും സുസ്മിത പറയുന്നുണ്ട്.

  അതേസമയം ഇപ്പോഴിതാ സ്‌ക്രീനിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് സുസ്മിത സെന്‍. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ സീരീസായ ആര്യയിലൂടെയായിരുന്നു സുസ്മിതയുടെ തിരിച്ചുവരവ്. രണ്ട് സീസണുകള്‍ പിന്നിട്ട സീരീസിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. സുസ്മിതയുടെ തിരിച്ചുവരവ് ആരാധകര്‍ ആഘോഷമാക്കുകയും ചെയ്തിരുന്നു.

  Recommended Video

  Dilsha & Robin: പരസ്പരം Qualities തുറന്ന് പറഞ്ഞ് റോബിനും ദില്‍ഷയും

  നോ പ്രോബ്ലം ആണ് സുസ്മിതയുടെ ഒടുവില്‍ പുറത്തിറങ്ങിയ ബോളിവുഡ് സിനിമ. ഫാള്‍റ്റുവില്‍ താരം അതിഥി വേഷത്തിലെത്തിയിരുന്നു. പിന്നീട് നിര്‍ബാക് എന്ന ബംഗാളി സിനിമയിലും അഭിനയിച്ചിരുന്നു. താരത്തിന്റെ ബിഗ് സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് സിനിമാ ലോകവും ആരാധകരും.

  Read more about: sushmita sen
  English summary
  When Sushmita Sen Recalled How Teenager Tried To Misbehave With Her During A Function
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X