'ഞാൻ അവളെക്കാൾ മികച്ചതായത് കൊണ്ടല്ല'; ഐശ്വര്യയെ പിന്തള്ളി മിസ് ഇന്ത്യ ആയതിനെ പറ്റി സുസ്മിത സെൻ പറഞ്ഞത്

ലോക സൗന്ദര്യ മത്സരങ്ങളിൽ വിജയികളായി പിന്നീട് ഇന്ത്യൻ സിനിമയിലെ വലിയ നായികമാരായി മാറിയ രണ്ടു താരങ്ങളാണ് ഐശ്വര്യ റായ് ബച്ചനും സുസ്മിത സീനും. ഒരേ വർഷമാണ് ഇരുവരും ഈ നേട്ടം സ്വന്തമാക്കിയത്. സുസ്മിത സെൻ വിശ്വ സുന്ദരിപ്പട്ടവും ഐശ്വര്യ റായ് അതിനു തൊട്ടു താഴെയുള്ള ലോക സുന്ദരിപ്പട്ടവുമാണ് സ്വന്തമാക്കിയത്.

അതിന് മുൻപ് മിസ് ഇന്ത്യ മത്സരത്തിൽ ഐശ്വര്യയെ പിന്തള്ളി സുസ്മിത ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. അതിനു പിന്നാലെയാണ് മിസ് യൂണിവേഴ്‌സ് കിരീടവും ചൂടുന്നത്. കിരീട നേട്ടങ്ങൾക്ക് ശേഷം ആദ്യമായി സിനിമയിൽ എത്തിയത് സുസ്മിതയാണ്. 1996 ൽ ദസ്തക് എന്ന സിനിമയിലൂടെ ആയിരുന്നു അരങ്ങേറ്റം.

ഇരുവരും ബോളിവുഡിലെ രണ്ടു വലിയ നായികമാരായി മാറുകയായിരുന്നു

തൊട്ടടുത്ത വർഷം തന്നെ മണിരത്‌നത്തിന്റെ ഇരുവർ എന്ന സിനിമയിലൂടെ ഐശ്വര്യയും തന്റെ സിനിമ അരങ്ങേറ്റം നടത്തി തുടർന്ന് ഹിന്ദിയിലേക്കും എത്തി. പിന്നീട് ഇരുവരും ബോളിവുഡിലെ രണ്ടു വലിയ നായികമാരായി മാറുകയായിരുന്നു. അതിനിടെ ഇരുവരും വലിയ രീതിയിൽ താരതമ്യം ചെയ്യപ്പെടുകയും ചെയ്തിരുന്നു.

2005-ൽ കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ എത്തിയപ്പോൾ സുസ്മിതയോട് കരൺ ജോഹർ മിസ് ഇന്ത്യ മത്സരമായി ബന്ധപ്പെട്ട ഒരു ചോദ്യം ചോദിച്ചിരുന്നു. ആ രാത്രി വിജയിക്കാൻ നിങ്ങൾ അർഹയായിരുന്നോ എന്നായിരുന്നു കരൺ ജോഹറിന്റെ ചോദ്യം. അതിന് തീർച്ചയായും താൻ അർഹയായിരുന്നു എന്നായിരുന്നു നടിയുടെ മറുപടി.

ഐശ്വര്യ സ്റ്റേജിൽ തകർത്തുവെന്ന് ഞാൻ കരുതുന്നു

ഐശ്വര്യയുടെ പ്രകടനവുമായി തന്റേതിനെ താരതമ്യം ചെയ്യുന്നില്ലെന്നും സുസ്മിത വ്യക്തമാക്കി. അന്ന് ഐശ്വര്യ സ്റ്റേജിൽ തകർത്തുവെന്ന് ഞാൻ കരുതുന്നു. അന്ന് താൻ ഐശ്വര്യയെക്കാൾ മികച്ചു നിന്നത് കൊണ്ടല്ല ജയിച്ചത് പകരം താൻ ഏറ്റവും മികച്ച് നിന്നത് കൊണ്ടാണ് ജയിച്ചതെന്നും അത് വിജയിക്കാനുള്ള ഒരു കാരണമാണെന്നും സുസ്മിത പറഞ്ഞു.

കഠിനാധ്വാനം കൊണ്ട് മാത്രമല്ല എനിക്ക് അന്ന് ജയിക്കാൻ കഴിഞ്ഞത്

ആ രാത്രി ശരിക്കും താൻ ഭാഗ്യവതി ആയിരുന്നു അതാണ് വിജയിക്കാനുള്ള രണ്ടാമത്തെ കാരണമെന്നും നടി പറഞ്ഞു. അന്നെന്റെ ഭാഗ്യ നക്ഷത്രം തലയ്ക്ക് മുകളിലൂടെ പോയിരുന്നു. അങ്ങനെയുള്ള സമയങ്ങളിൽ മത്സരിക്കുമ്പോൾ വിജയത്തിന് അത് പ്രധാന കാരണമാണെന്ന് നടി പറഞ്ഞു.

കഠിനാധ്വാനം കൊണ്ട് മാത്രമല്ല എനിക്ക് അന്ന് ജയിക്കാൻ കഴിഞ്ഞത്, കാരണം അന്ന് മുപ്പതോളം പെൺകുട്ടികൾ അവിടെ കഠിനാധ്വാനം ചെയ്ത് എത്തിയിരുന്നു. അവരെ പിന്തള്ളി ജയിക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യം കൊണ്ട് കൂടിയാണ് എന്നും സുസ്മിത പറഞ്ഞു.

കരൺ ജോഹറിന്റെ ചൊറിയൻ ചോദ്യത്തിന് സുസ്മിത നൽകിയ മറുപടി

അടുത്തിടെ റെഡ്‌ഡിറ്റിലൂടെയാണ് ഇതിന്റെ വീഡിയോ വീണ്ടും വൈറലായത്. കരൺ ജോഹറിന്റെ ചൊറിയൻ ചോദ്യത്തിന് സുസ്മിത നൽകിയ മറുപടി ഗംഭീരമായി എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. നല്ല മറുപടി, മനോഹരം എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോക്ക് ലഭിച്ചത്.

പത്ത് വർഷത്തിലേറെയായി സിനിമകളിൽ നിന്ന് വിട്ടു നിൽക്കുകയാണ്

ഓടിടി സീരീസായ ആര്യ 3 ആണ് സുസ്മിതയുടേതായി ഇനി പുറത്തിറങ്ങാൻ ഇരിക്കുന്നത്. പുതിയ സീസണിന്റെ ഷൂട്ടിങ് ആരംഭിച്ചിട്ടുണ്ട്. അതേസമയം, കഴിഞ്ഞ പത്ത് വർഷത്തിലേറെയായി സിനിമകളിൽ നിന്ന് വിട്ടു നിൽക്കുകയാണ് സുസ്മിത. 2015 ൽ നിർബാക് എന്നൊരു ബംഗാളി ചിത്രത്തിൽ സുസ്മിത എത്തിയിരുന്നു. അതിനു മുൻപ് 2010 ൽ ഇറങ്ങിയ നോ പ്രോബ്ലം എന്ന ബോളിവുഡ് ചിത്രത്തിലാണ് നടി അഭിനയിച്ചത്.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X