അയാള്‍ എന്റെ ചെവിയില്‍ ഉമ്മ വച്ചു, ഐ ലവ് യു ബേബി എന്ന് പറഞ്ഞു; കാസ്റ്റിംഗ് കൗച്ച് അനുഭവം പറഞ്ഞ് സ്വര ഭാസ്‌കര്‍
ബോളിവുഡിലെ ഉറച്ച നിലപാടുകളുള്ള താരമാണ് സ്വര ഭാസ്‌കര്‍. തന്റെ അഭിപ്രായങ്ങളും നിലപാടുകളുമെല്ലാം എന്നും സ്വര ഭാസ്‌കര്‍ തുറന്നു പറഞ്ഞിട്ടുണ്ട്. അതിന്റെ പേരില്‍ നിരന്തരം സോഷ്യല്‍ മീഡിയയുടെ സൈബര്‍ ആക്രമണവും ഭീഷണികളും സ്വരയ്ക്ക് നേരിടേണ്ടി വരാറുണ്ട്. എന്നാല്‍ അതൊന്നും സ്വരയെ പിന്തിരിപ്പിക്കുന്നില്ല. തന്റെ നിലപാടുകളില്‍ ഉറച്ചു നിന്നു തന്നെയാണ് സ്വര ഭാസ്‌കര്‍ ബോളിവുഡിലൊരിടം കണ്ടെത്തുന്നത്.
സമൂഹത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചും ബോളിവുഡിലെ സ്ത്രീവിരുദ്ധതയെക്കുറിച്ചുമൊക്കെ സ്വര ഭാസ്‌കര്‍ സംസാരിക്കാറുണ്ട്. ഒരിക്കല്‍ തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും സ്വര ഭാസ്‌കര്‍ സംസാരിച്ചിരുന്നു. ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സ്വര ഭാസ്‌കര്‍ തന്റെ അനുഭവം തുറന്ന് പറഞ്ഞത്.

ബോളിവുഡിലെ ഒരു എക്‌സിക്യൂട്ടീവ് താന്‍ പ്രമുഖ സംവിധായകന്റെ മാനേജര്‍ ആണെന്ന വ്യാജേനയാണ് സ്വരയോട് മോശമായി പെരുമാറിയത്. തന്നെ പിന്നാലെ നടന്ന ശല്യം ചെയ്തുവെന്നും തന്നെ ചുംബിക്കാന്‍ ശ്രമിച്ചുവെന്നുമാണ് സ്വര്യ പറയുന്നത്. ഇയാള്‍ തന്റെ താമസസ്ഥലത്തിന്റെ അഡ്രസ് ചോദിച്ചു കൊണ്ടിരുന്നുവെന്നും സ്വര അഭിമുഖത്തില്‍ പറയുന്നുണ്ട്.
''ഞാന്‍ പോകാനായി എഴുന്നേറ്റപ്പോള്‍ അയാള്‍ എന്റ ചെവിയില്‍ ഉമ്മ വെക്കാന്‍ ശ്രമിച്ചു. ഐ ലവ് യു ബേബി എന്നു പറഞ്ഞായിരുന്നു ഉമ്മ വെക്കാന്‍ നോക്കിയത്. ഞാന്‍ മാറാന്‍ ശ്രമിച്ചപ്പോള്‍ അയാളുടെ വായ് നിറച്ചും എന്റെ മുടി. അങ്ങനെയുള്ള സംഭവങ്ങള്‍ നടക്കാറുണ്ട്. അതെല്ലാം കാസ്റ്റിംഗ് കൗച്ചിന്റെ ഭാഗമാണല്ലോ'' എന്നാണ് സ്വര പറഞ്ഞത്. തന്റെ മറ്റൊരു അനുഭവവും സ്വര ഒരിക്കല്‍ പങ്കുവച്ചിരുന്നു. താന്‍ മുംബൈയില്‍ വന്ന കാലത്തായിരുന്നു ആ അനുഭവം സ്വരയ്ക്ക് നേരിടേണ്ടി വന്നത്.
ഒരു സംവിധായകന്‍ തന്നെ നിരന്തരം പിന്തുടര്‍ന്ന് ശല്യം ചെയ്തിരുന്നു എന്നാണ് സ്വര പറയുന്നത്. ''അയാള്‍ പകലു മുഴുവന്‍ എന്നെ പിന്തുടരും. രാത്രി ഫോണ്‍ വിളിക്കും. സീന്‍ ചര്‍ച്ച ചെയ്യാനെന്ന് പറഞ്ഞ് റൂമിലേക്ക് വിളിക്കും. ചെല്ലുമ്പോള്‍ കാണുന്നത് മദ്യപിച്ചിരിക്കുന്ന അയാളെയാകും. ആദ്യത്തെ ആഴ്ച തന്നെ അയാള്‍ പ്രണയത്തെക്കുറിച്ചും സെക്‌സിനെക്കുറിച്ചും വണ്‍ നൈറ്റ് സ്റ്റാന്റിനെക്കുറിച്ചും സംസാരിച്ച് തുടങ്ങി. മദ്യപിച്ച് എന്റെ റൂമില്‍ വന്നു. എന്നോട് കെട്ടിപിടിക്കാന്‍ പറഞ്ഞു. അതൊക്കെ ഭയനകമാണ്'' എന്നാണ് സ്വര പറഞ്ഞത്.

അതേസമയം തനിക്കുണ്ടായ അനുഭവം ലൈംഗിക അതിക്രമമാണെന്ന് തിരിച്ചറിയാന്‍ പോലും താന്‍ വൈകിയെന്ന് ഒരിക്കല്‍ ഒരു പരിപാടിയില്‍ സംസാരിക്കവെ സ്വര ഭാസ്‌കര്‍ പറഞ്ഞിട്ടുണ്ട്. ''6-8 വര്‍ഷങ്ങളെടുത്തു എനിക്ക് ഞാന്‍ നേരിട്ടത് ലൈംഗിക അതിക്രമമാണെന്ന് മനസിലാക്കാന്‍. ഒരു ചര്‍ച്ചയ്ക്കിടെ ഒരാള്‍ പറഞ്ഞപ്പോഴാണ് ഇത് തന്നെയാണല്ലോ എനിക്കും നേരിടേണ്ടത് എന്ന് ചിന്തിച്ചത്. അന്ന് ഞാന്‍ രക്ഷപ്പെട്ടതിനാല്‍ ഞാനത് തിരിച്ചറിഞ്ഞിരുന്നില്ല. അയാള്‍ എന്നെ തൊട്ടിട്ടില്ല. ഞാന്‍ അതിന് മുമ്പേ അവിടെ നിന്നും രക്ഷപ്പെട്ടു പോന്നു'' എന്നാണ് സ്വര പറഞ്ഞത്.
അതേസമയം ഈയ്യടുത്താണ് താരത്തിന്റെ വിവാഹം കഴിഞ്ഞത്. എസ് പി നേതാവായ ഫഹദ് അഹമ്മദ് ആണ് സ്വരയുടെ ഭര്‍ത്താവ്. ഇരുവരും തങ്ങളുടെ ആദ്യത്തെ കണ്‍മണിയ്ക്കായി കാത്തിരിക്കുകയാണ്. വിവാഹത്തിന് മുമ്പേ സ്വര ഗര്‍ഭിണിയായിരുന്നു എന്നതിന്റെ പേരില്‍ താരത്തിനെതിരെ ചിലര്‍ സൈബര്‍ ആക്രമണവുമായി രംഗത്തെത്തിയിരുന്നു. പതിവ് പോലെ ഈ ട്രോളുകളേയും അവഗണിക്കുകയാണ് സ്വര.


Click it and Unblock the Notifications











