ഐശ്വര്യയുടെ വെറുപ്പിക്കുന്ന ശീലം! ബച്ചന്‍ കുടുംബത്തില്‍ വിള്ളലിട്ട് നാത്തൂന്‍ പോര്; ശ്വേത പറഞ്ഞത്
ഗോസിപ്പ് കോളങ്ങളിലെല്ലം ഇപ്പോള്‍ സജീവമാകുന്നത് ബച്ചന്‍ കുടുംബത്തിലെ വിശേഷങ്ങളാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി നടന്ന പരിപാടികളില്‍ ബച്ചന്‍ കുടുംബത്തിലെ താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരുന്നു. പാരീസില്‍ നടന്ന ഫാഷന്‍ വീക്കില്‍ ആദ്യമായി റാംപ് വാക്ക് നടത്തിയ നവ്യ നന്ദയെ പ്രോത്സാഹിപ്പിക്കാനായി ജയ ബച്ചനും ശ്വേത ബച്ചനും എത്തിയിരുന്നു. എന്നാല്‍ അതേ റാംപില്‍ വാക്ക് ചെയ്ത മരുമകള്‍ ഐശ്വര്യ റായിയെക്കുറിച്ച് ഇരുവരും സംസാരിക്കാതെ പോയതാണ് ചര്‍ച്ചകളുടെ തുടക്കം.
റിപ്പോര്‍ട്ടുകള്‍ പറയുന്നത് ബച്ചന്‍ കുടുംബത്തില്‍ ചില വിള്ളലുകള്‍ വീണിട്ടുണ്ടെന്നാണ്. ശ്വേതയും ഐശ്വര്യയും തമ്മില്‍ പിണക്കത്തിലാണെന്നും ജയ ശ്വേതയുടെ ഒപ്പമാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതുകാരണമാണ് ജയയും ശ്വേതയും ഐശ്വര്യയേയും ഒപ്പമുണ്ടായിരുന്ന മകള്‍ ആരാധ്യയേയും അവഗണിച്ചതെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്.

ഇതിനിടെ ഇപ്പോഴിതാ ശ്വേതയുടെ പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. കോഫി വിത്ത് കരണില്‍ നിന്നുമുള്ളതാണ് വീഡിയോ. ശ്വേത ഷോയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു സംഭവം. തന്റെ സഹോദരന്റെ ഭാര്യയായ ഐശ്വര്യ റായിയെക്കുറിച്ചുള്ള ഏറ്റവും വലിയ പരാതി എന്താണെന്നാണ് വീഡിയോയില്‍ ശ്വേത വെളിപ്പെടുത്തുന്നത്.
അതേസമയം തന്റെ സഹോദരന്റെ ഭാര്യ കരുത്തയായ സ്ത്രീയാണെന്നും നല്ല അമ്മയാണെന്നും സെല്‍ഫ് മെയ്ഡ് ആണെന്നുമാണ് ശ്വേത പറയുന്നത്. അതേസമയം ഐശ്വര്യയുടെ ടൈം മാനേജ്‌മെന്റ് സ്‌കില്‍ അസഹിഷ്ണുതയുണ്ടാകുന്നതാണെന്നും ശ്വേത പറയുന്നു. ഐശ്വര്യയുടെ താന്‍ വെറുക്കുന്ന സ്വഭാവം എന്തെന്നും ശ്വേത പറയുന്നുണ്ട്. മെസേജ് അയച്ചാലോ വിളിച്ചാലോ തിരിച്ച് മെസേജ് അയക്കാനും വിളിക്കാനും ഐശ്വര്യ ഒരുപാട് സമയമെടുക്കും എന്നതാണ് ശ്വേത പറയുന്ന വെറുക്കുന്ന കാര്യം.
പാരീസില്‍ നടന്ന സംഭവങ്ങള്‍ക്ക് പിന്നാലെ കൂടുതല്‍ സംശയം ജനിപ്പിക്കുന്ന രംഗങ്ങളാണ് അരങ്ങേറുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ബച്ചന്റെ 81-ാം പിറന്നാള്‍. പിറന്നാള്‍ ആഘോഷത്തില്‍ നിന്നുമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇതില്‍ ഐശ്വര്യ പങ്കുവച്ച ചിത്രം മകള്‍ ആരാധ്യയുടെ കൂടെ നില്‍ക്കുന്ന ബച്ചനാണുള്ളത്. എന്നാല്‍ ഐശ്വര്യ പങ്കുവച്ച ചിത്രത്തിന്റെ ഒറിജിനലില്‍ ബച്ചനൊപ്പം കൊച്ചു മക്കളായ അഗസ്ത്യയും നവ്യയും ആരാധ്യയും ഭാര്യ ജയയുമുള്ളതാണ്. ഇതില്‍ നിന്നും മകളേയും ബച്ചനേയും മാത്രം നിര്‍ത്തി ബാക്കിയുള്ളവരെ ഐശ്വര്യ ക്രോപ്പ് ചെയ്യുകയായിരുന്നുവെന്നാണ് ആരോപണം.

ഇതോടെ ബച്ചന്‍ കുടുംബത്തില്‍ കാര്യമായ എന്തോ പ്രശ്‌നമുണ്ടെന്ന അനുമാനത്തിലേക്ക് എത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ബച്ചന്‍ കുടുംബം പോലെ വളരെയധികം അടുപ്പമുള്ള കുടുംബത്തില്‍ വിള്ളലുണ്ടാകാന്‍ എന്താണ് കാരണം എന്ന് തിരയുകയാണ് സോഷ്യല്‍ മീഡിയ. ഇതിനോടകം തന്നെ ഐശ്വര്യയും ശ്വേതയും തമ്മിലാണ് പ്രശ്‌നങ്ങളുള്ളതെന്ന തരത്തിലുള്ള അനുമാനങ്ങളിലേക്ക് സോഷ്യല്‍ മീഡിയ എത്തിയിട്ടുണ്ട്. താരങ്ങള്‍ ഇതുവരേയും വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല.
അതേസമയം ഒരിടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് ഐശ്വര്യ റായ്. മണിരത്‌നം ഒരുക്കിയ ബ്രഹ്‌മാണ്ഡ സിനിമയായ പൊന്നിയിന്‍ സെല്‍വനിലൂടെയാണ് ഐശ്വര്യയുടെ തിരിച്ചുവരവ്. ചിത്രവും ഐശ്വര്യയുടെ പ്രകടനവും കയ്യടി നേടുകയും ചെയ്തു. ഇതിനിടെ പാരീസ് ഫാഷന്‍ വീക്കിലെ ഐശ്വര്യയുടെ റാംപ് വാക്കിനെതിരെ സോഷ്യല്‍ മീഡിയയില്‍ നിന്നും കടുത്ത വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നിരുന്നു. ഐശ്വര്യയ്‌ക്കെതിരെ വലിയ തോതിലുള്ള ബോഡി ഷെയ്മിംഗ് അരങ്ങേറിയിരുന്നു.


Click it and Unblock the Notifications