രംഗം കൊഴുപ്പിക്കാന്‍ പൊക്കിളിലേക്ക് തേങ്ങയും പൂവും എറിഞ്ഞ ഡയറക്ടര്‍; ആദ്യ സിനിമയെക്കുറിച്ച് താപ്‌സി

ഇന്ന് ഇന്ത്യന്‍ സിനിയില്‍ താപ്‌സി പന്നു എന്ന പേര് വളരെ വലുതാണ്. സിനിമാ മേഖലയിലേയും സമൂഹത്തിലേയും സ്ത്രീവിരുദ്ധത അടക്കമുള്ള പ്രവണതകള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന താരമാണ് താപ്‌സി. തന്റെ സിനിമകളിലൂടെ ഗാര്‍ഹിക പീഡനം, ലിംഗസമത്വം, ഇസ്ലാമോഫോബിയ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് താപ്‌സി സംസാരിച്ചിട്ടുണ്ട്. നിലപാടുകളിലൂടെ കയ്യടി നേടിയാണ് താപ്‌സി ബോളിവുഡില്‍ സ്വന്തമായൊരു ഇടം നേടിയെടുക്കുന്നത്.

ബോളിവുഡിലെ കുടുംബങ്ങളുടെ പാരമ്പര്യമോ ഗോഡ് ഫാദര്‍മാരുടെ അനുഗ്രഹമോ ഇല്ലാതെയാണ് താപ്‌സി കടന്നു വരുന്നത്. ഡല്‍ഹിക്കാരിയായ താപ്‌സിയുടെ കരിയര്‍ ആരംഭിക്കുന്നത് മോഡലിംഗിലൂടെയായിരുന്നു. പിന്നീട് തെന്നിന്ത്യന്‍ സിനിമകളിലൂടെ നടിയായി മാറുകയായിരുന്നു. തെന്നിന്ത്യന്‍ സിനിമയില്‍ ഹിറ്റുകള്‍ സമ്മാനിച്ചതിന് ശേഷമാണ് താപ്‌സി ബോളിവുഡിലെത്തുന്നത്.

പാരമ്പര്യമൊന്നുമില്ലതെ കടന്നു വന്നു

വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ വ്യത്യസ്തമായ കണ്ടന്റുകളിലൂടേയും തന്റെ നിലപാടുകള്‍ തുറന്ന് പറയാന്‍ കാണിക്കുന്ന ധീരതയിലൂടേയും താപ്‌സി ബോളിവുഡിലെ താരമായി മാറുകയായിരുന്നു. ഇന്ന് നിര്‍മ്മാതാവുമാണ് താപ്‌സി. താപ്‌സിയുടെ പേര് കണ്ട് മാത്രം സിനിമയ്ക്ക് ടിക്കറ്റെടുക്കാന്‍ ആളുകള്‍ തയ്യാറാവുകയും ചെയ്യുന്നുണ്ട്. എന്നാല്‍ നേരത്തെ കാര്യങ്ങള്‍ ഇങ്ങനെയായിരുന്നില്ല.

പാരമ്പര്യമൊന്നുമില്ലതെ കടന്നു വന്നതു കൊണ്ട് തന്നെ സിനിമാ മേഖലയിലുള്ള സ്ത്രീവിരുദ്ധ കാഴചപ്പാടുകളെ താപ്‌സിക്കും നേരിടേണ്ടി വന്നിട്ടുണ്ട്. ഇത്തരത്തില്‍ കരിയറിന്റെ തുടക്കത്തില്‍ തനിക്ക് നേരിടേണ്ടി വന്ന കാര്യങ്ങളെക്കുറിച്ച് ഒരിക്കല്‍ താപ്‌സി തന്നെ മനസ് തുറക്കുകയും ചെയ്തിരുന്നു. തന്നെ തെന്നിന്ത്യന്‍ സിനിമയില്‍ ലോഞ്ച് ചെയ്ത സംവിധായകന്‍ രാഘവേന്ദ്ര റാവുവിനെതിരെയായിരുന്നു താപ്‌സിയുടെ തുറന്നു പറച്ചില്‍. വിശദമായി വായിക്കാം തുടര്‍ന്ന്.

രാഘവേന്ദ്ര റാവു

ശ്രീദേവി, ജയസുദ തുടങ്ങിയ താരങ്ങളെ ലോഞ്ച് ചെയ്ത സംവിധായകന്‍ ആണ് രാഘവേന്ദ്ര റാവു. അ്‌ദ്ദേഹത്തിന്റെ സിനിമയിലൂടെയായിരുന്നു താപ്‌സിയുടെ തെലുങ്ക് അരങ്ങേറ്റവും. സംഭവത്തെക്കുറിച്ച് ഒരു സ്റ്റാന്റ് ്അപ്പ് കോമഡി ഷോയില്‍ അതിഥിയായി എത്തിയപ്പോള്‍ താപ്‌സി മനസ് തുറക്കുകയായിരുന്നു.

''സൗത്തില്‍ അവര്‍ കരുതിയിരുന്നത് എനിക്ക് ഗ്ലാമര്‍ റോളുകള്‍ മാത്രമേ ചെയ്യാനാകൂവെന്നായിരുന്നു. പിങ്കും നാം ശബാനയുമൊക്കെ കണ്ടപ്പോല്‍ ഓ ഇവള്‍ക്ക് അഭിനയിക്കാനും അറിയുമോ എന്നായിരുന്നു അവര്‍ കരുതിയിരുന്നത്.'' താപ്‌സി പറയുന്നു. പിന്നാലെ താരത്തോടായി തെന്നിന്ത്യന്‍ സിനിമകളില്‍ നായികയുടെ പൊക്കിള്‍ കാണിക്കുന്നത് പതിവാണല്ലോ എന്ന് അവതാരകര്‍ ചോദിക്കുകയായിരുന്നു.

തേങ്ങ

''സൗത്തിലേക്ക് പോകും മുമ്പ് നടത്തിയ റിസര്‍ച്ചില്‍ ഇത് മനസിലായിരുന്നുവെങ്കില്‍ ഞാന്‍ എന്റെ പൊക്കിളില്‍ വര്‍ക്ക് ചെയ്യുമായിരുന്നു. പക്ഷെ ഞാന്‍ ചെയ്തില്ല. അവര്‍ തുടങ്ങിയത് തന്നെ പാട്ടിലായിരുന്നു. സീനിലേ ആയിരുന്നില്ല''താപ്‌സി പറയുന്നു.

''എന്നെ ലോഞ്ച് ചെയ്ത സംവിധായകന്‍ നായികമാരുടെ സെന്‍ഷ്വാലിറ്റി അവതരിപ്പിക്കാന്‍ പേരുകേട്ട വ്യക്തിയായിരുന്നു. നായികയുടെ അടിവയര്‍ കാണിച്ചായിരുന്നു അദ്ദേഹമത് ചെയ്തിരുന്നത്. അടിവയറ്റിലേക്ക് പൂവും പഴങ്ങളുമൊക്കെ വലിച്ചെറിഞ്ഞായിരുന്നു അദ്ദേഹം അത്തരം രംഗങ്ങള്‍ ഒരുക്കിയിരുന്നത്. എന്റെ അവസരം വരികയാണെന്നല്ലോ എന്നു കരുതി ഞാന്‍ കാത്തിരുന്നു. പക്ഷെ എന്താണെന്ന് അറിയില്ല, എന്റെ അവസരം വന്നപ്പോള്‍ എറിഞ്ഞത് തേങ്ങയായിരുന്നു'' എന്നാണ് താരം പറഞ്ഞത്.

പാട്ടിലെ രംഗം

പിന്നാലെ താരം അഭിനയിച്ച പാട്ടിലെ രംഗവും കാണിക്കുന്നുണ്ട്. പാട്ടില്‍ താപ്‌സിയുടെ വയറ്റിലേക്ക് മുറിത്തേങ്ങ വന്ന് വീഴുകയാണ്. പിന്നാലെ അതിലേക്ക് ഒരു പൂവ് വന്ന് വീഴുന്നതും നായകന്‍ അത് കടിച്ചെടുത്ത് നായികയുടെ ചുണ്ടില്‍ വെക്കുന്നതുമാണ് രംഗം. പാട്ടിനിടെ താപ്‌സി തേങ്ങാമുറികള്‍ കൊണ്ട് തീര്‍ത്ത മെത്തയില്‍ കിടക്കുന്നതായും കാണാം. മറ്റൊരു രംഗത്തില്‍ താപ്‌സി തേങ്ങാമുറിയുടെ ആകൃതിയുള്ള വെള്ളക്കെട്ടില്‍ കൡക്കുന്നതും കാണാം. ഈ വെള്ളത്തിന്റെ നിറം നീലയാണ്. താന്‍ ധരിച്ചിരുന്ന വസ്ത്രത്തിന്റെ കളര്‍ ഇളകിയാണ് വെള്ളത്തിന് നീല നിറമായതെന്നാണ് താപ്‌സി പറയുന്നത്.

Recommended Video

Dr. Robin Fans At Edappal' എടപ്പാളിൽ റോബിന് കിട്ടിയ കണ്ണുതള്ളിക്കും സ്വീകരണം കണ്ടോ? | *BiggBoss
ഇന്ന്

താപ്‌സിയുടെ ഈ തുറന്നു പറച്ചില്‍ വലിയ വിവാദമായി മാറിയിരുന്നു. സംവിധായകന്റേയും നായകന്റേയും ആരാധകര്‍ താപ്‌സിക്കെതിരെ രംഗത്തെത്തുകയായിരുന്നു. എന്നാല്‍ പതിവുപോലെ തന്നെ ആ വിമര്‍ശനങ്ങളെയൊന്നും ഗൗനിക്കാതെ തന്റെ വഴിയിലൂടെ സഞ്ചരിച്ച് പോവുകയാണ് താപ്‌സി. സബാഷ് മിത്തുവാണ് താപ്‌സിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജിന്റെ ജീവിതകഥയാണ് സിനിമ പറഞ്ഞത്.

More from Filmibeat

Read more about: taapsee pannu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X