For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുട്ടിയുടുപ്പ് ഇടുന്നത് കാശുണ്ടാക്കാന്‍! കമന്റിട്ടവനെ മുഖാമുഖം പിടിച്ച് താപ്‌സി; ഒടുവില്‍ മാപ്പ് പറഞ്ഞ് യുവാവ്

  |

  ബോളിവുഡിലെ താര കുടുംബങ്ങളുടെയൊന്നും പാരമ്പര്യമില്ലാതെ, ഗോഡ് ഫാദറിന്‍രെ പിന്തുണയില്ലാതെ കടന്നു വരികയും ഇന്ന് സ്വന്തമായൊരു ഇടം നേടിയെടുക്കുകയും ചെയ്ത താരമാണ് താപ്‌സി പന്നു. തന്റെ നിലപാടുകള്‍ തുറന്നു പറയുന്നതില്‍ യാതൊരു മടിയും വിട്ടുവീഴ്ചയും താപ്‌സി കാണിക്കാറില്ല. സമൂഹിക വിഷയങ്ങളിലും സിനിമയ്ക്ക് അകത്തും പുറത്തുള്ള പ്രശ്‌നങ്ങളെക്കുറിച്ചുമെല്ലാം താപ്‌സി നിലപാട് വ്യക്തമാക്കാറുണ്ട്. അതുകൊണ്ട് തന്നെ കടുത്ത വിമര്‍ശനങ്ങളും താപ്‌സി നേരിടാറുണ്ട്. എന്നാല്‍ ഒന്നിനും താപ്‌സിയെ തളര്‍ത്താന്‍ സാധിച്ചിട്ടില്ല.

  എപ്പോഴാ സിനിമയിലേക്ക്? ഹോട്ട് ലുക്കില്‍ താരപുത്രി സുഹാന, ഏറ്റെടുത്ത് ആരാധകര്‍

  നടിയെന്ന നിലയില്‍ ബോളിവുഡില്‍ ശക്തമായ സാന്നിധ്യമാണ് ഇന്ന് താപ്‌സി. നടിയ്ക്ക് വേണ്ടി സിനിമ രചിക്കപ്പെടുക എന്ന ബോളിവുഡില്‍ അപൂര്‍വ്വം മാത്രം സാധ്യമാകുന്ന കാര്യം ഇന്ന് താപ്‌സി നടപ്പിലാക്കുന്നുണ്ട്. താപ്‌സിയ്ക്ക് വേണ്ടി സിനിമകള്‍ രചിക്കപ്പെടുന്നു, താപ്‌സിയുടെ പേര് കണ്ടു മാത്രം ആളുകള്‍ സിനിമ കാണാന്‍ തീരുമാനിക്കുന്നു. ഇപ്പോഴിതാ നിര്‍മ്മാണ രംഗത്തേക്കും താപ്‌സി ചുവടുവച്ചിരിക്കുകയാണ്. ഇതെല്ലാം യാതൊരുവിധത്തിലുമുള്ള ബാക്ക് സപ്പോര്‍ട്ടിന്റെ കരുത്തിലല്ല താപ്‌സി നേടിയെടുത്തത്. സ്വന്തം കഴിവുകൊണ്ടും കഠിനാധ്വാനം കൊണ്ടുമാണ്.

  സിനിമയിലേത് പോലെ ജീവിതത്തിലും അടിമുടി ഔട്ട്‌സ്‌പോക്കണ്‍ ആയ താപ്‌സി തന്നെ അപമാനിക്കാനുള്ള ശ്രമങ്ങളെ വെറുതെവിടാറില്ല. അത്തരത്തില്‍ ഒരു സംഭവമായിരുന്നു ട്രോള്‍ പോലീസ് എന്ന പരിപാടിയിലുണ്ടായത്. തന്നെ സോഷ്യല്‍ മീഡിയയിലൂടെ ആക്രമിക്കുന്നവരുടെ മാനസിക നില അറിയാനായി ആക്കൂട്ടത്തിലൊരാളെ നേരിട്ട് കാണുകയായിരുന്നു താപ്‌സി. തനിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപ കമന്റുകളും ട്വീറ്റുകളുമായി രംഗത്ത് എത്തിയ ഒരാളെയായിരുന്നു താപ്‌സി നേരിട്ട് കണ്ടത്.

  ഇവന്‍ എന്നെ ഫോളോ ചെയ്യുകയാണ്. എന്നെക്കുറിച്ച് എല്ലാം അറിയാം. ഇത് എന്റെ അവസരമാണ്. ഇവനെക്കുറിച്ച് അറിയാന്‍. എന്നായിരുന്നു താപ്‌സി തന്നെ അധിക്ഷേപിച്ചയാളെ കണ്ടപ്പോള്‍ പറഞ്ഞത്. ലക്‌നൗ സ്വദേശിയായ ആശിഷ് ആയിരുന്നു താപ്‌സിയുടെ സ്ഥിരം വിമര്‍ശകന്‍. തനിക്ക് വൈറല്‍ ആകാന്‍ വേണ്ടിയായിരുന്നു താപ്‌സിയെ നിരന്തരം ശല്യം ചെയ്തതെന്നാണ് യുവാവ് പറഞ്ഞത്. എന്നാല്‍ താപ്‌സിയെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങഅളെക്കുറിച് അവതാരകനായ രണ്‍വിജയ് ചോദിച്ചപ്പോള്‍ യുവാവ് നിഷേധിച്ചു. പക്ഷെ വിടാന്‍ താപ്‌സി കൂട്ടാക്കിയില്ല.

  അത് അത്യാവശ്യം നീണ്ട ഒന്നായിരുന്നു. നീയെങ്ങനെയാണ് ആശിഷ് മറക്കുക? ഞാന്‍ നിനക്ക് വായിച്ച് തരട്ടെ എന്നായിരുന്നു താപ്‌സിയുടെ പ്രതികരണം. താപ്‌സിയുടെ വസ്ത്രധാരണ ശൈലിയെയായിരുന്നു കമന്റില്‍ വിമര്‍ശിച്ചിരുന്നത്. ഇന്ത്യയുടെ സംസ്‌കാരത്തെ താപ്‌സി അപമാനിക്കുകയാണെന്നായിരുന്നു വിമര്‍ശനം. പിന്നാലെ താപ്‌സി കമന്റ് വായിച്ചു. ആറും താപ്‌സിയെ ഫോളോ ചെയ്യരുത്, താപ്‌സി കുട്ടിയുടുപ്പിട്ട് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് പണം നേടാന്‍ വേണ്ടിയാണെന്നായിരുന്നു കമന്റ്. ഇതിനെ താപ്‌സി ചോദ്യം ചെയ്തു.

  ഇതിന്റെ അര്‍ത്ഥം എന്താണ്? ഞാന്‍ ഇത് കാണിച്ചാണോ പണം ഉണ്ടാക്കുന്നത്? ഞാന്‍ എങ്ങനെയാണ് പണമുണ്ടാക്കുന്നത്? എനിക്കൊന്ന് പറഞ്ഞ് തരുമോ? എന്ന് പൊട്ടിത്തെറിക്കുകയായിരുന്നു താപ്‌സി ചെയ്തത്. നാം ഷബാനെ കണ്ടിട്ടുണ്ടോ അതിലെ ആക്ഷനൊക്കെ ഞാന്‍ തന്നെ ചെയ്തതാണെന്ന് പറഞ്ഞ് യുവാവിനെ ഭീഷണിപ്പെടുത്താനും താപ്‌സി മടിച്ചില്ല. സ്വതന്ത്ര്യയായൊരു സ്ത്രീയെന്ന നിലയില്‍ ഇത്രയും നേട്ടങ്ങള്‍ കൈവരിച്ചിട്ടും സമൂഹത്തിലെ പുരുഷന്മാര്‍ ഇങ്ങനെ പറയുന്നത് കേള്‍ക്കുമ്പോള്‍ നാണക്കേട്ടാണെന്നും താപ്‌സി പറഞ്ഞു. പിന്നാലെ ആശിഷ് താപ്‌സിയോട് മാപ്പ് ചോദിക്കുകയും ചെയ്തു.

  തപ്സിക്കെതിരെ കങ്കണ വീണ്ടും രംഗത്ത്

  നെറ്റ്ഫ്‌ളിക്‌സ് ചിത്രമായ ഹസീന്‍ ദില്‍രുബയാണ് താപ്‌സിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. എന്നാല്‍ ഈ സിനിമയ്‌ക്കെതിരെ കടുത്തവിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നു. ഇതിന് പിന്നാലെ നിരൂപകരുമായും താപ്‌സി സോഷ്യല്‍ മീഡിയയില്‍ കൊമ്പ് കോര്‍ക്കുകയുണ്ടായി. അതേസമയം താപ്‌സിയുടേതായി നിരവധി സിനിമകളാണ് പുറത്തിറങ്ങാന്‍ തയ്യാറായി നില്‍ക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജിന്റെ കഥ പറയുന്ന ശബാഷ് മിത്തു, ലൂപ്പ് ലപ്പേട്ട, രശ്മി റോക്കറ്റ്, റണ്‍ ലോല റണ്ണിന്റെ റീമേക്ക്, അനുരാഗ് കശ്യപ് ചിത്രം ദൊബാര തുടങ്ങിയ സിനിമകള്‍ അണിയറയിലുണ്ട്.

  Also Read: ഇറങ്ങി പോകാന് പറയും, നടനാകും മുമ്പ് ചെയ്ത ജോലി; സിനിമയ്ക്ക് മുമ്പത്തെ ആമിറിന്റെ ജീവിതം

  ഞങ്ങള്‍ക്ക് പറയാനുള്ളത്

  ഇന്ന് ജന്മദിനം ആഘോഷിക്കുന്ന താപ്‌സി പന്നുവിന് ഞങ്ങളുടെ എല്ലാ വിധ ആശംസകളും നേരുന്നു.

  Read more about: taapsee pannu
  English summary
  When Taapsee Pannu Confronted A Troll Face To Face And Made Him Apologize To Her
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X