അടിവയറ്റിലേക്ക് തേങ്ങയും പൂവും എറിഞ്ഞു; മെത്തയിലും തേങ്ങാമുറി; വെളിപ്പെടുത്തി താപ്‌സി പന്നു

ബോളിവുഡിലെ മുന്‍നിര നായികയാണ് താപ്‌സി പന്നു. താര കുടുംബങ്ങളുടെ പാരമ്പര്യമോ ഗോഡ് ഫാദര്‍മാരുടെ അനുഗ്രഹമോ ഇല്ലാതെയാണ് താപ്സി കടന്നു വരുന്നതും സ്വന്തമായൊരു ഇടം കണ്ടെത്തുന്നതും. ഡല്‍ഹിക്കാരിയായ താപ്സിയുടെ കരിയര്‍ ആരംഭിക്കുന്നത് മോഡലിംഗിലൂടെയായിരുന്നു. പിന്നീട് തെന്നിന്ത്യന്‍ സിനിമകളിലൂടെ താരമായി മാറുകയായിരുന്നു. തുടക്കവും തെന്നിന്ത്യയിലായിരുന്നു. തെന്നിന്ത്യന്‍ സിനിമയില്‍ ഹിറ്റുകള്‍ സമ്മാനിച്ച ശേഷമാണ് താപ്സി ബോളിവുഡിലെത്തുന്നത്.

തന്റെ നിലപാടുകള്‍ തുറന്ന് പറയാന്‍ കാണിക്കുന്ന ധീരതയിലൂടേയും താപ്സി കയ്യടി നേടിയിട്ടുണ്ട്. അഭിനയത്തിന് പുറമെ ഇന്ന് നിര്‍മ്മാതാവുമാണ് താപ്സി. അതേസമയം കുടുംബ പാരമ്പര്യമോ പിന്തുണയോ ഇല്ലാതെ കടന്നു വന്നതിനാല്‍ കരിയറിന്റെ തുടക്കകാലത്ത് ധാരാളം വെല്ലുവിളികള്‍ താപ്‌സിയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. സിനിമാ മേഖലയിലുള്ള സ്ത്രീവിരുദ്ധ സമീപനങ്ങളേയും നേരിടേണ്ടി വന്നിട്ടുണ്ട്.

Taapsee Pannu

ഒരിക്കല്‍ കരിയറിന്റെ തുടക്കത്തില്‍ തനിക്ക് നേരിടേണ്ടി വന്ന കാര്യങ്ങളെക്കുറിച്ച് താപ്സി തുറന്നു പറഞ്ഞിരു്‌നു. തന്നെ തെന്നിന്ത്യന്‍ സിനിമയില്‍ ലോഞ്ച് ചെയ്ത സംവിധായകന്‍ രാഘവേന്ദ്ര റാവുവിനെതിരെയായിരുന്നു താപ്സിയുടെ തുറന്നു പറച്ചില്‍. താരത്തിന്റെ വാക്കുകള്‍ അന്ന് വലിയ വാര്‍ത്തയായി മാറുകയും ചെയ്തിരുന്നു. മുന്‍നിര നായികമാരായ ശ്രീദേവി, ജയസുദ തുടങ്ങിയവരെ ലോഞ്ച് ചെയ്ത സംവിധായകന്‍ ആണ് രാഘവേന്ദ്ര റാവു. അ്ദ്ദേഹത്തിന്റെ സിനിമയിലൂടെയായിരുന്നു താപ്സിയുടെ തെലുങ്ക് അരങ്ങേറ്റവും.

''സൗത്തില്‍ അവര്‍ കരുതിയിരുന്നത് എനിക്ക് ഗ്ലാമര്‍ റോളുകള്‍ മാത്രമേ ചെയ്യാനാകൂവെന്നായിരുന്നു. പിങ്കും നാം ശബാനയുമൊക്കെ കണ്ടപ്പോല്‍ ഓ ഇവള്‍ക്ക് അഭിനയിക്കാനും അറിയുമോ എന്നായിരുന്നു അവര്‍ കരുതിയിരുന്നത്.'' എന്നാണ് താപ്‌സി പറഞ്ഞത്. ഒരു സ്റ്റാന്‍ഡ് അപ്പ് ഷോയില്‍ സംസാരിക്കുകയായിരുന്നു താപ്‌സി. പിന്നാലെ താരത്തോടായി തെന്നിന്ത്യന്‍ സിനിമകളില്‍ നായികയുടെ പൊക്കിള്‍ കാണിക്കുന്നത് പതിവാണല്ലോ എന്ന് അവതാരകര്‍ ചോദിച്ചു. തുടര്‍ന്നാണ് താപ്‌സി തന്റെ അനുഭവം പങ്കുവച്ചത്.

''സൗത്തിലേക്ക് പോകും മുമ്പ് നടത്തിയ റിസര്‍ച്ചില്‍ ഇത് മനസിലായിരുന്നുവെങ്കില്‍ ഞാന്‍ എന്റെ പൊക്കിളില്‍ വര്‍ക്ക് ചെയ്യുമായിരുന്നു. പക്ഷെ ഞാന്‍ ചെയ്തില്ല. അവര്‍ തുടങ്ങിയത് തന്നെ പാട്ടിലായിരുന്നു. സീനിലേ ആയിരുന്നില്ല''എന്നാണ് താപ്‌സി പറയുന്നത്.

''എന്നെ ലോഞ്ച് ചെയ്ത സംവിധായകന്‍ നായികമാരുടെ സെന്‍ഷ്വാലിറ്റി അവതരിപ്പിക്കാന്‍ പേരുകേട്ട വ്യക്തിയായിരുന്നു. നായികയുടെ അടിവയര്‍ കാണിച്ചായിരുന്നു അദ്ദേഹമത് ചെയ്തിരുന്നത്. അടിവയറ്റിലേക്ക് പൂവും പഴങ്ങളുമൊക്കെ വലിച്ചെറിഞ്ഞായിരുന്നു അദ്ദേഹം അത്തരം രംഗങ്ങള്‍ ഒരുക്കിയിരുന്നത്. എന്റെ അവസരം വരികയാണെന്നല്ലോ എന്നു കരുതി ഞാന്‍ കാത്തിരുന്നു. പക്ഷെ എന്താണെന്ന് അറിയില്ല, എന്റെ അവസരം വന്നപ്പോള്‍ എറിഞ്ഞത് തേങ്ങയായിരുന്നു'' എന്നായിരുന്നു താപ്‌സിയുടെ തുറന്നു പറച്ചില്‍.

Taapsee Pannu

പാട്ടില്‍ താപ്സിയുടെ വയറ്റിലേക്ക് മുറിത്തേങ്ങ വന്ന് വീഴുന്നതായാണ് കാണിക്കുന്നത്. പിന്നാലെ അതിലേക്ക് ഒരു പൂവ് വന്ന് വീഴുന്നതും നായകന്‍ അത് കടിച്ചെടുത്ത് നായികയുടെ ചുണ്ടില്‍ വെക്കുന്നതും കാണാം. കൂടാതെ പാട്ടിനിടെ താപ്സി തേങ്ങാമുറികള്‍ കൊണ്ട് തീര്‍ത്ത മെത്തയില്‍ കിടക്കുന്നതായും കാണാം. പാട്ടിലെ മറ്റൊരു രംഗത്തില്‍ താപ്സി തേങ്ങാമുറിയുടെ ആകൃതിയുള്ള വെള്ളക്കെട്ടില്‍ കല്‍ക്കുന്നതും കാണാം. ഈ വെള്ളത്തിന്റെ നിറം നീലയാണ്. താന്‍ ധരിച്ചിരുന്ന വസ്ത്രത്തിന്റെ കളര്‍ ഇളകിയാണ് വെള്ളത്തിന് നീല നിറമായതെന്നാണ് താപ്സി അന്ന് പറഞ്ഞത്.

ഷാരൂഖ് ഖാന്റെ നായികയായി അഭിനയിച്ച ഡങ്കിയാണ് താപ്‌സിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നെറ്റ്ഫ്‌ള്കിസ് ചിത്രം ഹസീന്‍ ദില്‍രുബയുടെ രണ്ടാം ഭാഗമുള്‍പ്പടെ നിരവധി സിനിമകള്‍ താപ്‌സിയുടേതായി അണിയറയിലുണ്ട്.

More from Filmibeat

Read more about: taapsee pannu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X